മോദി മുസ്ലിങ്ങള്‍ക്കും പാകിസ്താനും എതിര്: മുഷറഫ്
ദില്ലി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുസ്ലിങ്ങള്‍ക്കും പാകിസ്താനും എതിരാണെന്ന് മുന്‍ പാക് പ്രസിഡണ്ട് പര്‍വേസ് മുഷറഫ്. ഹെഡ്ലൈന് ടുഡേ ചാനലിന് നല്കിയ അഭിമുഖത്തിലാണ് മുഷറഫ് നരേന്ദ്ര മോദിക്കെതിരെ ആ ആക്രമണം നടത്തിയത്. പാകിസ്താനെതിരെ ഇന്ത്യ ഒൡയുദ്ധം നടത്തി തകര്‍ക്കാന്‍ ശ്രമിക്കുകയാണ് എന്നും മുഷറഫ് കുറ്റപ്പെടുത്തി.
നരേന്ദ്ര മോദി മുസ്ലിങ്ങള്‍ക്ക് എതിരാണ്. മോദി പാകിസ്താനും എതിരാണ്. നരേന്ദ്ര മോദി തന്റെ ഈ നിലപാടുകള്‍ മാറ്റിയേ പറ്റൂ. തങ്ങളുടെ അതിര്‍ത്തിക്കുള്ളിലേക്കുള്ള ഇന്ത്യയുടെ ഏതൊരു നീക്കത്തെയും ചെറുക്കാന്‍ പാകിസ്താന് സജ്ജമാണ്. പാകിസ്താനികളുടെ വികാരങ്ങള്‍ അടക്കിനിര്‍ത്താന്‍ കഴിയുന്ന സര്‍ക്കാരാണ് പാകിസ്താനിലേത്.

ഇന്ത്യയ്ക്കെതിരെ ആണവായുധങ്ങള്‍ ഉപയോഗിക്കാന്‍ പാകിസ്താന് മടി കാണിക്കില്ല എന്നും മുഷറഫ് മുന്നറിയിപ്പ് നല്കി. ആവശ്യം വന്നാല്‍ ഇന്ത്യയ്ക്ക് എതിരായി ആണവ ആയുധങ്ങള്‍ പാകിസ്താന് ഉപയോഗിക്കും - മുഷറഫ് പറഞ്ഞു. ഇന്ത്യയില്‍ പാകിസ്താന് ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു എന്ന ആരോപണം മുഷറഫ് തള്ളിക്കളഞ്ഞു.
ഇന്ത്യയിലെ ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ പാകിസ്താന് ഇടപെടുന്നു എന്ന ആരോപണത്തിന് ഇന്ത്യയുടെ പക്കല്‍ തെളിവുകള്‍ ഒന്നുമില്ല. കാശ്മീരിന് വേണ്ടി എന്തും ത്യജിക്കാന്‍ പാകിസ്താനിലെ ജനങ്ങള്‍ തയ്യാറാണ്.നിയന്ത്രണ രേഖയ്ക്ക് സമീപം ഇന്ത്യ നടത്തിയ ആക്രമണങ്ങളെ പര്‍വ്വേസ് മുഷറഫ് അപലപിച്ചു.
-
'മൂന്നരക്കോടി മലയാളികളെ സേവിക്കാനുള്ള നിയോഗമായാണ് ബിജെപി രാഷ്ട്രീയത്തെ കാണുന്നത്'; രാജീവ് ചന്ദ്രശേഖർ -
സ്വര്‍ണം വീണ്ടും കുറഞ്ഞു; സ്വര്‍ണവില ഏറ്റവും താഴ്ന്ന നിരക്കിലേക്ക്, ഇന്നത്തെ പവന് വില അറിയാം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ?












Click it and Unblock the Notifications