കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി മുസ്ലിങ്ങള്‍ക്കും പാകിസ്താനും എതിര്: മുഷറഫ്

Google Oneindia Malayalam News

ദില്ലി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുസ്ലിങ്ങള്‍ക്കും പാകിസ്താനും എതിരാണെന്ന് മുന്‍ പാക് പ്രസിഡണ്ട് പര്‍വേസ് മുഷറഫ്. ഹെഡ്‌ലൈന്‍ ടുഡേ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മുഷറഫ് നരേന്ദ്ര മോദിക്കെതിരെ ആ ആക്രമണം നടത്തിയത്. പാകിസ്താനെതിരെ ഇന്ത്യ ഒൡയുദ്ധം നടത്തി തകര്‍ക്കാന്‍ ശ്രമിക്കുകയാണ് എന്നും മുഷറഫ് കുറ്റപ്പെടുത്തി.

നരേന്ദ്ര മോദി മുസ്ലിങ്ങള്‍ക്ക് എതിരാണ്. മോദി പാകിസ്താനും എതിരാണ്. നരേന്ദ്ര മോദി തന്റെ ഈ നിലപാടുകള്‍ മാറ്റിയേ പറ്റൂ. തങ്ങളുടെ അതിര്‍ത്തിക്കുള്ളിലേക്കുള്ള ഇന്ത്യയുടെ ഏതൊരു നീക്കത്തെയും ചെറുക്കാന്‍ പാകിസ്താന്‍ സജ്ജമാണ്. പാകിസ്താനികളുടെ വികാരങ്ങള്‍ അടക്കിനിര്‍ത്താന്‍ കഴിയുന്ന സര്‍ക്കാരാണ് പാകിസ്താനിലേത്.

pervez-musharraf

ഇന്ത്യയ്‌ക്കെതിരെ ആണവായുധങ്ങള്‍ ഉപയോഗിക്കാന്‍ പാകിസ്താന്‍ മടി കാണിക്കില്ല എന്നും മുഷറഫ് മുന്നറിയിപ്പ് നല്‍കി. ആവശ്യം വന്നാല്‍ ഇന്ത്യയ്ക്ക് എതിരായി ആണവ ആയുധങ്ങള്‍ പാകിസ്താന്‍ ഉപയോഗിക്കും - മുഷറഫ് പറഞ്ഞു. ഇന്ത്യയില്‍ പാകിസ്താന്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു എന്ന ആരോപണം മുഷറഫ് തള്ളിക്കളഞ്ഞു.

ഇന്ത്യയിലെ ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ പാകിസ്താന്‍ ഇടപെടുന്നു എന്ന ആരോപണത്തിന് ഇന്ത്യയുടെ പക്കല്‍ തെളിവുകള്‍ ഒന്നുമില്ല. കാശ്മീരിന് വേണ്ടി എന്തും ത്യജിക്കാന്‍ പാകിസ്താനിലെ ജനങ്ങള്‍ തയ്യാറാണ്.നിയന്ത്രണ രേഖയ്ക്ക് സമീപം ഇന്ത്യ നടത്തിയ ആക്രമണങ്ങളെ പര്‍വ്വേസ് മുഷറഫ് അപലപിച്ചു.

English summary
In an interveiew to Headlines Today, Musharraf said that Modi was 'anti-Muslim and anti-Pakistan'. "Modi will have to change his stance. He is anti-Muslim and anti-Pakistan," he said. He added that New Delhi was trying to destabilise Pakistan by fighting a proxy war.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X