ഭക്ഷണം കൊടുക്കാന്‍ എത്തിയ ഉടമയെ വളര്‍ത്തു നായ കടിച്ചു കീറികൊന്നു
വെല്ലൂര്‍: ഭക്ഷണം കൊടുക്കാന്‍ എത്തിയ ഉടമയെ വളര്‍ത്തു നായ കടിച്ചു കീറികൊന്നു. വെല്ലൂര്‍ ജില്ലയിലെ കാട്ടുപാക്കം ഗ്രാമത്തിലെ കിരിമ്പുകരനാണ്(56) ചൊവ്വാഴ്ച്ച രാത്രി നായയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
രാത്രി 10.30 ന് നായയ്ക്ക് ഭക്ഷണം കൊടുക്കാന്‍ ഫാമിലേക്ക് പോയതായിരുന്നു ഇയാള്‍. മൂന്ന് ദിവസം മുന്‍പാണ് റോട്ട്‌വീലര്‍ ഇനത്തില്‍പ്പെട്ട നായയെ ഇയാള്‍ വാങ്ങിയത്. ഭക്ഷണം കൊടുക്കുന്നതിനിടയില്‍ നായ ഇയാളെ ആക്രമിക്കുകയായിരുന്നു.

കരച്ചില്‍ കേട്ട് ബന്ധുക്കള്‍ ഓടിയെത്തുമ്പോള്‍ രക്തത്തില്‍ മുങ്ങി കിടക്കുന്നതാണ് കണ്ടത്. ശരീരത്തില്‍ ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നു. പൊതുവെ ക്രൂരസ്വഭാവക്കാരാണ് റോട്ട് വീല്ലര്‍ ഇനത്തില്‍പ്പെട്ട നായ്ക്കള്‍. ഭക്ഷണം കഴിക്കുന്ന നേരത്ത് ആരും അടുത്ത് ഉണ്ടാകുന്നത് ഇവയ്ക്ക് ഇഷ്ടമല്ല. അതാകാം ആക്രമണത്തിന് കാരണമായതെന്ന് ബന്ധുക്കള്‍ പറയുന്നു.
കിരിമ്പുകരനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അരയ്ക്ക് മുകള്‍ ഭാഗത്തേക്കായിരുന്നു ആക്രമണം കൂടുതലും. ശരാശരി മനുഷ്യനേക്കാള്‍ ഭാരവും ആരോഗ്യവും ഇവയ്ക്കുണ്ട്. പോസ്റ്റ്‌മോര്‍ട്ടതിന് ശേഷം മൃതശരീരം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.












Click it and Unblock the Notifications