കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വളര്‍ത്തു മൃഗങ്ങള്‍ക്ക് നികുതി: നായയ്ക്കും പൂച്ചയ്ക്കും 250, പശുവിന് 500! അപ്പോള്‍ ഗോമാതാവ്!

Google Oneindia Malayalam News

ചണ്ഡീഗഡ്: വളര്‍ത്തുമൃഗങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്താനുള്ള നീക്കവുമായി പഞ്ചാബ് സര്‍ക്കാര്‍‌. വളര്‍ത്തുമൃഗങ്ങള്‍ക്ക് നികുതി നല്‍കണമെന്ന് ചൂണ്ടിക്കാണിച്ച് ജനങ്ങള്‍ക്കുവേണ്ടിയാണ് പഞ്ചാബ് സര്‍ക്കാര്‍ നോട്ടീസ് പുറത്തിറക്കിയിട്ടുള്ളത്. തദ്ദേശസ്വയംഭരണ വകുപ്പാണ് ഇത് സംബന്ധിച്ച് വിജ്ഞാപനം പുറത്തിറക്കിയിട്ടുള്ളത്.

പുതിയ ചട്ടം പ്രകാരം പട്ടികളെ വളര്‍ത്തുന്നതിന് ഒരു വളര്‍ത്തുനായ, പൂച്ച, പന്നി, ആട്, മാന്‍ എന്നീ മൃഗങ്ങള്‍ക്ക് 250 രൂപ എന്ന നിരക്കിലാണ് നല്‍കേണ്ടത്. കാള, പശു, ഒട്ടകം, കുതിര, ആന എന്നീ മൃഗങ്ങള്‍ക്ക് പ്രതിവര്‍ഷം 500 രൂപയുമാണ് നികുതിയിനത്തില്‍ നല്‍കേണ്ടത്. വളര്‍ത്തുമൃഗങ്ങള്‍ക്ക് ബ്രാന്‍ഡിംഗ് കോഡിന് പുറമേ മൈക്രോ ചിപ്പുകളും ഘടിപ്പിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

dog

ഇതിനെല്ലാം പുറമേ പുതിയ ചട്ടം പ്രാബല്യത്തില്‍ വരുന്നതോടെ വളര്‍ത്തുമൃഗങ്ങളുടെ ഉടമകള്‍ മൃഗങ്ങളെ വളര്‍ത്തുന്നതിന് ലൈസന്‍സ് എടുക്കേണ്ടതും അനിവാര്യമായി വരും. ഓരോ വര്‍ഷവും പുതുക്കാവുന്ന തരത്തിലുള്ള ലൈസന്‍സ് ആയിരിക്കും സര്‍ക്കാര്‍ അനുവദിക്കുക.

English summary
In a similar turn of events, the Punjab state government today issued a notice asking people owning domestic animals will have to pay taxes .
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X