കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലിങ്ങള്‍ ബലിപെരുന്നാളിന് ഇറച്ചി കഴിയ്ക്കരുതെന്ന് പെറ്റ

  • By Meera Balan
Google Oneindia Malayalam News

ഭോപ്പാല്‍: മുസ്ലിങ്ങള്‍ പെരുന്നാളിന് വെജിറ്റേറിയന്‍ ഭക്ഷണം കഴിയ്ക്കണമെന്ന സംഘടനയുടെ ആഹ്വാനം സംഘര്‍ഷത്തില്‍ കലാശിച്ചു. ഭോപ്പാലിലാണ് മൃഗങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിയ്ക്കുന്ന സംഘടനയായ പെറ്റ (പീപ്പിള്‍ ഫോര്‍ ദ എത്തിക്കല്‍ ട്രീറ്റ്‌മെന്റ് ഓഫ് അനിമല്‍സ്) മുസ്ലിങ്ങള്‍ ബലിപെരുന്നാളിന് ഇറച്ചി കഴിയ്ക്കരുതെന്ന് നിര്‍ദ്ദേശം നല്‍കിയത്. മൃഗങ്ങളെ കൊന്ന് അവയുടെ ഇറച്ചി ഭക്ഷിച്ച് പെരുന്നാള്‍ ആഘോഷം വേണ്ടെന്നും പച്ചക്കറി കഴിയ്ക്കണമെന്നുമായിരുന്നു പെറ്റ പ്രവര്‍ത്തകരുടെ ആഹ്വാനം.

തിങ്കളാഴ്ച ഉച്ചയോടെയാണ് പള്ളിയിലെ നിസ്‌ക്കാര സമയത്ത് പെരുന്നാളിന് വെജിറ്റേറിയന്‍ ഭക്ഷണം കഴിയ്ക്കണമെന്ന പ്ളക്കാര്‍ഡുകളുമേന്തി പെറ്റ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. ഇംഗ്ളീഷിലും ഉറുദുവിലും ആയിരുന്നു പ്ളക്കാര്‍ഡുകള്‍.

Chicken Biriyani

തുടര്‍ന്ന് മതവിശ്വാസികള്‍ തങ്ങളുടെ വിശ്വസത്തെ ചോദ്യം ചെയ്‌തെന്നും അപമാനിച്ചെന്നും കരുതി പെറ്റ പ്രവര്‍ത്തകരെ ആക്രമിയ്ക്കാന്‍ ശ്രമിച്ചു. സംഭവത്തില്‍ പെറ്റ പ്രവര്‍ത്തകയായ ബേനസീര്‍ സുരൈയ്യയ്ക്ക് പരിക്കേറ്റു. സ്ഥലത്ത് പൊലീസിനെ വിന്യസിച്ചിരിയ്ക്കുകയാണ്. പെറ്റ പ്രവര്‍ത്തകര്‍ പളളിയ്ക്കുള്‌ലിലേയ്ക്ക് കടക്കുന്നതിനെ പൊലീസ് വിലക്കിയിരുന്നു.

ഒക്ടോബര്‍ ആദ്യവാരമാണ് ബലിപെരുന്നാള്‍. പെറ്റ പ്രവര്‍ത്തകരുടെ ഇത്തരത്തിലുള്ള പ്രകടനം ജില്ലാഭരണ കൂടം മുന്‍കൂട്ടി തടയേണ്ടതായിരുന്നെന്നും തങ്ങളുടെ മത വിശ്വസത്തെ അപമാനിയ്ക്കുകയായിരുന്നെന്നും മതവിശ്വാസിയായ നവേദ് ഖാന്‍ പറയുന്നു.

English summary
People for the Ethical Treatment of Animals' (Peta) first shot at religious activism — a call to Muslims to observe a vegetarian Eid this October — has misfired.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X