രാജ്യത്ത് നടക്കുന്ന വർഗീയ സംഘർഷങ്ങളിൽ എൻഐഎയുടെ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി
ഡൽഹി; രാമനവമി, ഹനുമാൻ ജയന്തി ദിനങ്ങളിൽ രാജ്യത്തിന്റെ പല ഭാഗങ്ങളിലും നടന്ന വർഗീയ സംഘർഷങ്ങളിൽ എൻഐഎയുടെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. ഘോഷയാത്രയ്ക്കിടെ ഭക്തരെ ആക്രമിച്ചതും വെടിവച്ചും കലാപം ഉണ്ടാക്കിയതും എല്ലാം രാജ്യത്തിന്റെ പരമാധികാരത്തിന് ഭീഷണിയാണെന്ന് ഹർജിയിൽ പറയുന്നു. അഭിഭാഷകനായ വിനീത് ജിൻഡാൽ ആണ് ഈ ഹർജി സമർപ്പിച്ചിരിക്കുന്നത്.
ഏഴ് സംസ്ഥാനങ്ങളിലാണ് ഇത്തരത്തിൽ ആക്രമണങ്ങൾ നടന്നിരിക്കുന്നത്. രാജ്യത്തുടനീളമുള്ള ഹിന്ദുക്കളെ ലക്ഷ്യമിട്ട് ഐഎസും മറ്റ് ദേശവിരുദ്ധ സംഘടനകളും പ്രവർത്തിക്കുന്നുണ്ടെന്നും ഇവരുടെ ഫണ്ടിം ഗ് ഇത്തരം പ്രവർത്തികൾ ആവർത്തിക്കാൻ ഇടയായെന്നും ഇയാൾ ഹർജിയിൽ പറയുന്നു. ഏപ്രിൽ 16 ന് ജഹാംഗീർപുരിയിൽ ഹനുമാൻ ജയന്തി ആഘോഷത്തോടനുബന്ധിച്ചും അതിനുമുമ്പ് രാജസ്ഥാൻ, ഗുജറാത്ത്, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ രാമനവമി ആഘോഷത്തിലും സംഘർഷം റിപ്പോർട്ട് ചെയ്തിരുന്നു. ജെഎൻയു ക്യാമ്പസിലും ഇത്തരത്തിൽ അക്രമണം ഉണ്ടായെന്നും എല്ലായിടത്തും ഭക്തർ ആക്രമിക്കപ്പെട്ടെന്നും ഇയാൾ ചൂണ്ടിക്കാണിക്കുന്നു. എൻഐഎ അന്വേഷണം ഏറ്റെടുക്കാൻ സുപ്രീം കോടതിയുടെ നിർദേശം ഹരജിക്കാരൻ ആവശ്യപ്പെട്ടു.

അതിനിടെ ഡൽഹിയിലെ ജഹാംഗീർപുരി കലാപം സ്വമേധയാ ഏറ്റെടുക്കാൻ ചീഫ് ജസ്റ്റിസ് എൻ വി രമണയ്ക്ക് മുമ്പാകെ അഭിഭാഷകനായ അമൃതപാൽ സിംഗ് ഖൽസ ഒരു കത്ത് സമർപ്പിച്ചു. ഡൽഹി പോലീസിന്റെ ഇതുവരെയുള്ള അന്വേഷണം ഭാഗികവും വർഗീയവുമാണെന്നും കലാപത്തിന്റെ കുറ്റവാളികളെ നേരിട്ട് സംരക്ഷിക്കുകയാണെന്നും കത്തിൽ ഇയാൾ പറയുന്നു. " 2020 ലെ കലാപത്തിൽ ഡൽഹി പോലീസിന്റെ പങ്ക് അവരെ ഇകഴ്ത്തുകയും അവരിലുള്ള ജനങ്ങളുടെ വിശ്വാസം ദുർബലപ്പെടുത്തുകയും ചെയ്തു. എപ്പിസ്റ്റോളറി അധികാരപരിധി പ്രയോഗത്തിൽ വരുത്താനും അതുവഴി ഈ കോടതിയിലെ സിറ്റിംഗ് ജഡ്ജിയുടെ നേതൃത്വത്തിൽ ഒരു കമ്മിറ്റി രൂപീകരിക്കാൻ ഞാൻ അഭ്യർത്ഥിക്കുന്നു. ജഹാംഗീർപുരി കലാപത്തെക്കുറിച്ച് നിഷ്പക്ഷമായ അന്വേഷണം നടത്തണം" കത്തിൽ ഖൽസ പറയുന്നു.
അതേ സമയം സമയം ശനിയാഴ്ച ജഹാംഗീർപുരിയിൽ നടന്ന സംഘർഷത്തിൽ രണ്ട് സമുദായങ്ങൾ തമ്മിൽ പരസ്പരം ഏറ്റുമുട്ടിയിരുന്നു. ശോഭായാത്രയ്ക്കിടെ കല്ലേറുണ്ടായതാണ് അക്രമത്തിലേക്ക് വഴി തിരിച്ചത്. അക്രമത്തിൽ എട്ട് പോലീസുകാർക്കും ഒരു സാധാരണക്കാരനും പരിക്കേറ്റു. ഇതുമായി ബന്ധപ്പെട്ട് 21 പേരെ ഡൽഹി പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു എസ്ഐക്ക് വെടിയേറ്റിട്ടുണ്ട്. ഇയാളുടെ ആരോഗ്യനിലയില്‍ കുഴപ്പമില്ല. അക്രമസംഭവങ്ങളില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. സംഘര്‍ഷം ഗൂഢാലോചനയുടെ ഭാഗമായി നടന്നതാണോ എന്നാണ് പോലീസ് പരിശോധിക്കുന്നത്. നിരവധി പേരെ ചോദ്യം ചെയ്യേണ്ടി വരും. ഡ്രോണുകളും, സിസിടിവി ദൃശ്യങ്ങളും ഉപയോഗിച്ച് അക്രമികളെ കണ്ടെത്താനാണ് പോലീസിന്റെ ശ്രമം.












Click it and Unblock the Notifications