കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗാന്ധിയെ കൊന്നത് ഗോഡ്സെയല്ല; സുപ്രീംകോടതിയിൽ ഹർജി, സാധുത പരിശോധിക്കാൻ അമിക്കസ് ക്യൂറി

  • By Akshay
Google Oneindia Malayalam News

ദില്ലി: ഗാന്ധി വധത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. ഹർജി സ്വീകരിച്ച കോടതി സാധുത പരിശോധിക്കാൻ അമിക്കസ് ക്യൂറിയെ നിയമിച്ചു. മുംബൈ സ്വദേശിയായ പങ്കജ് ഫഡ്‌നിസാണ് അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. അഭിനവ്‌ ഭാരതിന്റെ ട്രസ്റ്റിയാണ് പങ്കജ്. ജസ്റ്റിസ് എസ് എ ബോഡ്‌ബെ, എല്‍ നാഗേശ്വര റാവു എന്നിവരുടെ ബെഞ്ചാണ് മുതിര്‍ന്ന അഭിഭാഷകനും മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറലുമായ അമരീന്ദ്രസരണിനെ അമിക്കസ് ക്യൂറിയെ നിയമിച്ചത്.

എസ്ഡിപിഐയും ആർഎസ്എസും ഒരു നാണത്തിന്റെ ഇരുവശം; പൂട്ടിയിടേണ്ടത് ഹാദിയയെ അല്ലെന്ന് വിഎസ്!എസ്ഡിപിഐയും ആർഎസ്എസും ഒരു നാണത്തിന്റെ ഇരുവശം; പൂട്ടിയിടേണ്ടത് ഹാദിയയെ അല്ലെന്ന് വിഎസ്!

പോപ്പുലർ ഫ്രണ്ടിന്റേത് സിപിഎമ്മിന് സമാനമായ ലെവി സിസ്റ്റം; എല്ലാം ദേശ വരുദ്ധത്തിന്, എത്തുന്നത് കോടികൾപോപ്പുലർ ഫ്രണ്ടിന്റേത് സിപിഎമ്മിന് സമാനമായ ലെവി സിസ്റ്റം; എല്ലാം ദേശ വരുദ്ധത്തിന്, എത്തുന്നത് കോടികൾ

ഇതോടെ മഹാത്മാ ഗാന്ധി വധം വീണ്ടും കോടതിയിലെത്തുകയാണ്. ഗാന്ധിയെ കൊന്നത് നാഥൂറാം വിനായക് ഗോഡ്‌സെ അല്ലെന്നും മറ്റൊരു അജ്ഞാതനാണെന്നും ഇത് കണ്ടെത്തണമെന്നുമാവശ്യപ്പെട്ട് സവർക്കർ അനുകൂലിയായ അഭിനവ് ഭാരത് പ്രവഹർത്തകൻ ഡോ പങ്കജ് ഫട്‌നിസ് സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹർജി നൽകിയത്.

യഥാർത്ഥ ഘാതകനെ കണ്ടെത്തണം

യഥാർത്ഥ ഘാതകനെ കണ്ടെത്തണം

ഗാന്ധിയെ കൊന്നാത് ഗോഡ്‌സെ അല്ലെന്നും യഥാർത്ഥ ഘാതകനെ കണ്ടെത്തണമെന്നതുമാണ് ഹർജിയിലെ ആവശ്യം.

ഗോഡ്സെയുടെ തോക്ക്

ഗോഡ്സെയുടെ തോക്ക്

നാല് വെടിയുണ്ടകളാണ് ഗാന്ധിയുടെ ശരീരത്തിൽനിന്ന് കണ്ടെത്തിയത്. ഇതിൽ മൂന്നെണ്ണം മാത്രമാണ് ഗോഡ്‌സെയുടെ തോക്കിൽനിന്ന് ഉതിർന്നതെന്ന് ഹർജിക്കാരൻ പറയുന്നു.

മരണത്തിന് കാരണം നാലാമത്തെ വെടിയുണ്ട

മരണത്തിന് കാരണം നാലാമത്തെ വെടിയുണ്ട

എന്നാൽ നാലാമത്തെ വെടിയുണ്ട അജ്‍ഞാതന്റെ തോക്കിൽ നിന്നാണ് ഉതിർന്നതെന്നും അതാണ് മരണകാരണമെന്നും ഫട്‌നിസ് ഹർജിയിൽ ആരോപിക്കുന്നു.

ഹർജി തള്ളിയിരുന്നു

ഹർജി തള്ളിയിരുന്നു

ഇതേ ആവശ്യം പറ‍ഞ്ഞ് നേരത്തെ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. എന്നാൽ ഇത് കോടതി തള്ളുകയായിരുന്നു.

English summary
The Supreme Court on Friday put some searching questions on a plea seeking reopening of the investigation into the assassination of Mahatma Gandhi.After a brief hearing, a bench comprising Justices SA Bobde and L Nageswara Rao appointed senior advocate and former additional solicitor general Amrender Sharan as amicus curiae to assist the court in the matter.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X