കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത് അവിശുദ്ധ സഖ്യം.... തിരഞ്ഞെടുപ്പ് വിധിയെ അട്ടിമറിച്ചു, ശിവസേന സഖ്യത്തിനെതിരെ ഹര്‍ജി!!

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് എന്‍സിപി സഖ്യവുമായി ചേര്‍ന്ന ശിവസേന നടപടി നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതിയില്‍ ഹര്‍ജി. ബിജെപി പ്രവര്‍ത്തകനാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ബിജെപിയുമായി ചേര്‍ന്നാണ് ശിവസേന തിരഞ്ഞെടുപ്പിനെ നേരിട്ടതെന്നും, ഇപ്പോഴത്തെ സഖ്യം അവിശുദ്ധ സഖ്യമാണന്നും ഹര്‍ജിക്കാരന്‍ ഉന്നയിക്കുന്നത്. സുരേന്ദ്ര ബഹാദൂര്‍ സിംഗ് എന്ന നേതാവാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

1

പരസ്പരം പോരടിച്ചവര്‍ തമ്മിലാണ് ഇപ്പോള്‍ ഒരുമിക്കാന്‍ പോകുന്നത്. ഇവര്‍ ഒന്നിച്ചാല്‍ ജനവിധി വഞ്ചിക്കുന്നത് പോലെയാണ്. ജനവിധിക്കെതിരായി അത്തരമൊരു സര്‍ക്കാര്‍ രൂപീകരിക്കപ്പെട്ടാല്‍ അതിനെ ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു. മഹാരാഷ്ട്ര ഗവര്‍ണര്‍ക്ക് സുപ്രീം കോടതി ഇക്കാര്യത്തില്‍ നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെടുന്നു.

എന്‍സിപി, ശിവസേന, കോണ്‍ഗ്രസ് സഖ്യത്തെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കരുതെന്ന് സുപ്രീം കോടതി ഗവര്‍ണറോട് ആവശ്യപ്പെടണം. ഭരണഘടനാവിരുദ്ധമായി ആ സര്‍ക്കാരിന്റെ കണ്ട് പിരിച്ചുവിടണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു. അതേസമയം ഈ ഹര്‍ജി എന്ന് പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കിയിട്ടില്ല. സംസ്ഥാന തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 105 സീറ്റും ശിവസേനയ്ക്ക് 56 സീറ്റുമാണ് ലഭിച്ചത്.

അതേസമയം മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവിലാണ് ശിവസേന എന്‍ഡിഎ വിട്ടത്. എന്നാല്‍ ഇത് ആദ്യമായിട്ടല്ല ഇത്തരമൊരു ഹര്‍ജി സുപ്രീം കോടതിക്ക് മുന്നില്‍ വരുന്നത്. ഈ സഖ്യം അധികാരത്തില്‍ വരുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഒരാഴ്ച്ച മുമ്പ് ഇത്തരമൊരു ഹര്‍ജി സുപ്രീം കോടതയില്‍ വന്നിരുന്നു. എന്നാല്‍ അടിയന്തര വാദം കേള്‍ക്കാനാവില്ലെന്ന് സുപ്രീം കോടതി പറയുകയായിരുന്നു.

 എന്‍സിപി അധ്യക്ഷനെ കാണാന്‍ ഓടിയെത്തി ആദിത്യയും ഉദ്ധവും, ആദിത്യ വിഭ്യാഭ്യാസ മന്ത്രിയാവും!! എന്‍സിപി അധ്യക്ഷനെ കാണാന്‍ ഓടിയെത്തി ആദിത്യയും ഉദ്ധവും, ആദിത്യ വിഭ്യാഭ്യാസ മന്ത്രിയാവും!!

English summary
petition seeks supreme court intervention in maharashtra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X