Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രധാനമന്ത്രിയെ തിരഞ്ഞെടുപ്പില്‍ നിന്ന് വിലക്കണമെന്ന ഹർജി തള്ളി ഡൽഹി ഹൈക്കോടതി

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് തിരഞ്ഞെടുപ്പില്‍ നിന്ന് വിലക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി തള്ളി ഡൽഹി ഹൈക്കോടതി. ഹർജി പൂർണമായും തെറ്റിധരിപ്പിക്കുന്നതാണെന്നും അതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ നടപടിയെടുക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷനോട് നിർദ്ദേശിക്കാൻ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് സച്ചിൻ ദത്തയാണ് ഹർജി പരിഗണിച്ചത്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ദൈവങ്ങളെയോ ആരാധനാലയങ്ങളെയോ ഉപയോഗിക്കരുതെന്ന ചട്ടം മോദി ലംഘിച്ചെന്നും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് ആറ് വര്‍ഷത്തേക്ക് വിലക്കണമെന്നും ചൂണ്ടിക്കാട്ടി അഭിഭാഷകനായ ആനന്ദ് എസ് ജോണ്‍ധാലെയാണ് ഹർജി നൽകിയത്. ഏപ്രില്‍ 9ന് ഉത്തര്‍പ്രദേശിലെ പിലിഭത്തില്‍ മോദി നടത്തിയ പരാമർശമാണ് ആനന്ദ് ചൂണ്ടിക്കാട്ടിയത്.

modicourt2-

ഹിന്ദു-സിഖ് ദൈവങ്ങളുടെയും ആരാധനാലയങ്ങളുടെയും പേരിൽ വോട്ട് തേടുക മാത്രമല്ല, പ്രതിപക്ഷ പാർട്ടികൾ മുസ്‌ലിംകളെ പ്രീണിപ്പിക്കുന്നു എന്ന് അധിക്ഷേപിച്ചെന്നും ആനന്ദ് ഹർജിയിൽ ചൂണ്ടിക്കാട്ടി. താനാണ് രാമക്ഷേത്രം നിർമ്മിതച്ചതെന്നാണ് മോദിയുടെ പ്രസംഗത്തിനെതിരെ ആനന്ദ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. അഫ്ഗാനിസ്ഥാനിൽ നിന്നും ഗുരു ഗ്രന്ഥ സാഹിബിന്റെ പകർപ്പുകൾ കൊണ്ടുവന്നതും കർതാപൂർ സാഹിബ് ഇടനാഴി വികസിപ്പിച്ചത് താനാണെന്നുമുള്ള മോദിയുടെ പ്രസംഗവും പരാതിയിൽ ആനന്ദ് ചൂണ്ടിക്കാട്ടിയിരുന്നു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ദൈവങ്ങളെയോ ആരാധനാലയങ്ങളെയോ ഉപയോഗിക്കരുതെന്ന ചട്ടത്തിന്റെ ലംഘനമാണ് പ്രധാമന്ത്രിയുടെ പ്രസംഗത്തിലുണ്ടായതെന്നായിരുന്നു പരാതിയിൽ പറഞ്ഞത്. പ്രധാനമന്ത്രി മോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗങ്ങൾ വോട്ടർമാർക്കിടയിൽ ജാതീയമായതും മതപരമമായും വിദ്വേഷം സൃഷ്ടിക്കുന്നതാണെന്നും പരാതിയിൽ ആനന്ദ് വ്യക്തമാക്കിയിരുന്നു. ഏപ്രിൽ 10 നായിരുന്നു ആനന്ദ് പരാതി നൽകിയത്. എന്നാൽ പരാതിയിൽ കമ്മീഷൻ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ആനന്ദ് ഹൈക്കോടതിയെ സമീപിച്ചത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 153-ാം വകുപ്പ് പ്രകാരം മോദിക്ക് എതിരെ കേസെടുക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.

അതേസമയം അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തെ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി തിരഞ്ഞെടുപ്പ് റാലിയില്‍ നടത്തിയ പരാമര്‍ശം മാതൃകാ പെരുമാറ്റ ചട്ട ലംഘനമല്ലെന്നായിരുന്നു നേരത്തേ തിരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞത്. കേന്ദ്ര സര്‍ക്കാരിന്റെ നേട്ടങ്ങളെ കുറിച്ച് മാത്രമാണ് മോദി വിശദീകരിച്ചത്. പ്രധാനമന്ത്രിയുടെ പ്രസംഗം മതവിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്തിയിട്ടില്ല. മതത്തെ കുറിച്ചുള്ള സാധാരണ പരാമര്‍ശത്തിന്റെ പേരില്‍ നടപടി എടുക്കാന്‍ സാധിക്കില്ല. അത്തരത്തിൽ നടപടി സ്വീകരിച്ചാൽ അത് സ്ഥാനാർത്ഥികൾക്ക് പ്രചരണത്തിനുള്ള സ്വാതന്ത്ര്യം നിഷേധിക്കുന്നതാകും എന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരിച്ചത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+