Get Updates
Get notified of breaking news, exclusive insights, and must-see stories!

പെട്രോളിന് 1.29 രൂപയും ഡീസലിന് 97 പൈസയും വില കൂട്ടി

വില വര്‍ധനവ് ഞായറാഴ്ച അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും

ദില്ലി: പെട്രോളിന് 1.29 രൂപയും ഡീസലിന് 97 പൈസയും വിലവര്‍ധിപ്പിക്കാന്‍ എണ്ണക്കമ്പനികള്‍ തീരുമാനിച്ചു. പുതുക്കിയ വില ഞായറാഴ്ച അര്‍ദ്ധരാത്രി മുതല്‍ പ്രാബല്യത്തിലുണ്ടാകും.

ഡിസംബര്‍ മധ്യത്തോടെയാണ് വില അവസാനമായി പുനര്‍നിര്‍ണയിച്ചിരുന്നത്. അന്ന് പെട്രോളിന് 2.21 രൂപയുടെയും ഡീസലിന് 1.79 രൂപയുടെയും വര്‍ധനവാണ് പ്രഖ്യാപിച്ചത്.

Petrol Price Hike

പുതുവര്‍ഷത്തോടെ പെട്രോളിനും ഡീസലിനും വന്‍വില വര്‍ധനവുണ്ടാകുമെന്ന ആശങ്കകള്‍ നേരത്തെ തന്നെയുണ്ടായിരുന്നു. രൂപയുടെ മൂല്യത്തില്‍ വന്ന കുറവും ആഗോളവിപണിയില്‍ അസംസ്‌കൃത എണ്ണവിലയിലുണ്ടായ വര്‍ധനവുമാണ് ഇത്തരം ആശങ്കകള്‍ സജീവമാക്കിയത്. കൂടാതെ ഒപെക് രാജ്യങ്ങള്‍ ഉത്പാദനം കാര്യമായി വെട്ടിക്കുറച്ചിട്ടുമുണ്ട്.

മാസത്തില്‍ രണ്ടു തവണയാണ് എണ്ണക്കമ്പനി വില നിലവാരം പരിശോധിക്കുക. സാധാരണ ഇത് പതിനഞ്ചാം തിയ്യതിയും 30ാം തിയ്യതിയുമാണ് ഉണ്ടാകാറുള്ളത്.

Read in English: Petrol, deisel prices hiked
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+