കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വീണ്ടും ഇരുട്ടടി; പെട്രോൾ ഡീസൽ വില കുതിക്കുന്നു

Google Oneindia Malayalam News

ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പെട്രോൾ- ഡീസൽ വിലയും കുതിച്ചുയരുന്നു. 7 ഘട്ടങ്ങളിലായി നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടം കഴിഞ്ഞതിന് പിന്നാലെ പെട്രോൾ ഡീസൽ വില ഉയർന്നിരുന്നു. കഴിഞ്ഞ 9 ദിവസത്തിനിടെ പെട്രോളിന് ലിറ്ററിന് 83 പൈസയും ഡീസൽ ലിറ്ററിന് 73 പൈസയുമാണ് ഉയർന്നത്. മെയ് 20 മുതലാണ് ഇന്ധന വില വർദ്ധിച്ച് തുടങ്ങിയത്.

അന്താരാഷ്ട്ര മാർക്കറ്റിൽ വില ഉയർന്നിട്ടും ഇന്ത്യയിൽ തിരഞ്ഞെടുപ്പ് കാലത്ത് ഇന്ധന വില വർദ്ധിച്ചിരുന്നില്ല. കഴിഞ്ഞ ചൊവ്വാഴ്ച മാത്രം പെട്രോൾ വിലയിൽ 11 പൈസയുടെയും ഡീസൽ വിലയിൽ 5 പൈസയുടെയും വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

സച്ചിൻ പൈലറ്റ് കോൺഗ്രസ് വിടാനൊരുങ്ങുന്നു? അഭ്യൂഹം ശക്തം, രാഹുൽ ഗാന്ധി രാജി വെച്ചാൽ തീരുമാനംസച്ചിൻ പൈലറ്റ് കോൺഗ്രസ് വിടാനൊരുങ്ങുന്നു? അഭ്യൂഹം ശക്തം, രാഹുൽ ഗാന്ധി രാജി വെച്ചാൽ തീരുമാനം

fuel

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയും തുടങ്ങിയ എണ്ണക്കമ്പനികൾ തിരഞ്ഞെടുപ്പ് ഘട്ടത്തിൽ വില വർദ്ധിപ്പിച്ചിരുന്നില്ല. നേരത്തെ കർണാടക തിരഞ്ഞെടുപ്പിന്റെ സമയത്തും എണ്ണക്കമ്പനികൾ വില വർദ്ധിപ്പിച്ചിരുന്നില്ല. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന് വില വർദ്ധിച്ചിട്ടും 19 ദിവസത്തോളം ഒരേ വിലയിൽ തുടരുകയായിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വിലയും വർദ്ധിപ്പിച്ചു. പെട്രോളിന് 3.8 രൂപയും ഡീസലിന് 3.38 രൂപയുമാണ് വർദ്ധിച്ചത്.

ദില്ലിയിൽ 71.86 രൂപയാണ് ഒരു ലിറ്റർ പെട്രോളിന്റെ വില. മെയ്19ന് ഇത് 71.03 ആയിരുന്നു. ലിറ്ററിന് 65.96 ആയിരുന്ന ഡീസൽ വില 66.69 ആയി ഉയർന്നിട്ടുണ്ട്. മുംബൈയിൽ ഒരു ലിറ്റർ പെട്രോളിന് 77.47 രൂപയും ഡീസലിന് 69.88 രൂപയുമാണ്.

English summary
Petrol and diesel price hike after lok sabha elections are over
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X