കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ധന വില വർധിച്ചെങ്കിലും കേന്ദ്ര വിഹിതത്തിൽ വർധനവില്ല; ധർമ്മ സങ്കടത്തിലെന്ന് നിർമല സീതാരാമൻ

ഇന്ധനത്തിന്റെ കേന്ദ്ര-സംസ്ഥാന നികുതികളിൽ കൂടുതല്‍ പണം ലഭിക്കുന്നത് സംസ്ഥാന സര്‍ക്കാറുകള്‍ക്കാണ്

Google Oneindia Malayalam News

തിരുവനന്തപുരം: ഇന്ധന വില വർധനവിൽ കേന്ദ്ര സർക്കാർ ധർമ്മ സങ്കടത്തിലാണെന്ന് ആവർത്തിച്ച് ധനമന്ത്രി നിമല സീതാരാമൻ. ഇന്ധനവില വര്‍ധിച്ചെങ്കിലും കേന്ദ്രത്തിന് ലഭിക്കുന്ന വിഹിതത്തില്‍ വര്‍ധന ഉണ്ടായിട്ടില്ല. നികുതി നിശ്ചിതമാണെന്നും അവർ വ്യക്തമാക്കി. ഇന്ധന വില ഉയരുന്നത് സാധാരണക്കാര്‍ക്ക് ദുരിതമാണെന്നും അതേസമയം പ്രശ്‌നം പരിഹരിക്കുന്നതില്‍ കേന്ദ്രവും സംസ്ഥാനങ്ങളും ചര്‍ച്ച നടത്തണമെന്നും അവര്‍ നേരത്തെ പറഞ്ഞിരുന്നു.

Nirmala Sitaraman

ഇന്ധനത്തിന്റെ കേന്ദ്ര-സംസ്ഥാന നികുതികളിൽ കൂടുതല്‍ പണം ലഭിക്കുന്നത് സംസ്ഥാന സര്‍ക്കാറുകള്‍ക്കാണ്. എന്നാല്‍, ഇന്ധനവില കുറയ്ക്കാത്തതെന്തെന്ന ചോദ്യം കേന്ദ്രസര്‍ക്കാറിന്​ നേര്‍ക്കുമാത്രമാണ് ഉയരുന്നത്. എന്തുകൊണ്ട് സംസ്ഥാന നികുതിയെ സംബന്ധിച്ച് ആരും ചോദിക്കുന്നില്ലെന്നും നിർമല സീതാരാമൻ പറഞ്ഞു.

കേരളത്തിലെ ഇടത് സർക്കാരിനെതിരെയും നിർമല ആഞ്ഞടിച്ചു. അഴിമതിയിൽ കേരളവും ബംഗാളും പരസ്പരം അനുകരിക്കുകയാണ്. ബംഗാളില്‍ ഇടതുപക്ഷത്തെ തൂത്തെറിഞ്ഞ് അധികാരത്തിലേറിയ മമത ഇടതുഭരണത്തിലെ അക്രമവും അഴിമതിയും അതേപടി പിന്തുടരുകയാണ്. ഇതുപോലൊരു മാറ്റമാണ് കേരള ജനതയും ആഗ്രഹിക്കുന്നത്. പാര്‍ലമെൻറില്‍ ബി.ജെ.പിക്ക് കേരളത്തില്‍നിന്ന് ഒരു പ്രതിനിധിപോലുമില്ലെന്നും അവർ പറഞ്ഞു.

ഇന്ധന വില വര്‍ധന സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് തിരിച്ചടിയാകില്ലെന്ന് നേരത്തെ നിർമല സീതാരാമൻ പറഞ്ഞിരുന്നു. കേന്ദ്രത്തിന് ലഭിക്കുന്ന നികുതിയില്‍ 41 ശതമാനം സംസ്ഥാനങ്ങള്‍ക്കുള്ളതാണ്. ഇത് സെസ് മാത്രമല്ല. കേന്ദ്രത്തിന്റെ എക്‌സൈസ് നികുതി, പിന്നെ സംസ്ഥാനങ്ങളുടെ വാറ്റ് നികുതി. സര്‍ക്കാറുകളുടെ പ്രധാന വരുമാനമാണിതെന്ന വസ്തുത മറച്ചുവെക്കുന്നില്ലെന്നും അവർ പറഞ്ഞിരുന്നു.

English summary
Petrol and Diesel price hike Nirmala Sitaraman says centre is in dire straits
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X