കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒമ്പതാം ദിനവും കുതിച്ച് ഉയർന്ന് പെട്രോൾ,ഡീസൽ വില!! ഇതുവരെ കൂടിയത് 5 രൂപയോളം

  • By Aami Madhu
Google Oneindia Malayalam News

ദില്ലി; രാജ്യത്ത് തുടർച്ചയായ ഒമ്പതാം ദിവസവും ഇന്ധനവില ഉയർന്നു. പെട്രോളിന്റെ വില ഇന്ന് ലിറ്ററിന് 46 പൈസയും ഡീസലിന് ലിറ്ററിന് 59 പൈസയുമാണ് ഉയർന്നത്. പെട്രോളിന് 5.10 രൂപയും ഡീസലിന് 4.95 രൂപയുമാണ് ഈ ഒൻപത് ദിവസം കൊണ്ട് ഉയർന്നത്

നിലവിൽ തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 39 പൈസ ഉയർന്ന് 77.75 രൂപയായി. ഡീസലിന്റെ വില 42 പൈസ ഉയർന്ന് 71.80 രൂപയാണ്. കോഴിക്കോട് പെട്രോളിന് 76.87 രൂപയും ഡീസലിന് 55 രൂപയുമാണ് വിവ. എറണാകുളത്ത് 39 പൈസ ഉയർന്ന് 76.31 രൂപയും ഡീസലിന് 43 പൈസ ഉയർന്ന് 70.48 രൂപയാണ് വില.

xpetrol-

ദില്ലി: പെട്രോൾ 76.26 ഡിസൈൻ 74.62, ഗുഡ്ഗാവ്: പെട്രോൾ .0 75.05. ഡിസൈൻ 67.45, മുംബൈ: പെട്രോൾ 83.17. ഡിസൈൻ 73.21,ചെന്നൈ: പെട്രോൾ 79.96. ഡിസൈൻ 72.69,ഹൈദരാബാദ്: പെട്രോൾ 79.17. ഡിസൈൻ 72.93, ബെംഗളൂരു: പെട്രോൾ 78.73. ഡിസൈൻ 70.95 എന്നിങ്ങനെയാണ് നിരക്ക്.

2018 ഒക്ടോബർ-നവംബർ മാസങ്ങളിൽ ക്രൂഡ് ഓയിൽ നിരക്ക് റെക്കോർഡ് ഉയരത്തിൽ ആയിരിക്കുമ്പോഴായിരുന്നു നേരത്തേ ഇത്തരത്തിലുള്ള വലിയ വില വർധനവ് ഉണ്ടായിരുന്നത്. എന്നാൽ നിലവിൽ അന്താരാഷ്ട്ര വിപണയിൽ അസംസ്‌കൃത എണ്ണയുടെ വില കുത്തനെ ഇടിയുമ്പോഴാണ് ഈ വിലക്കയറ്റം.

ലോക്ക് ഡൗണിന് ശേഷം കഴിഞ്ഞ ദിവസാണ് രാജ്യത്തെ എണ്ണ കമ്പനികൾ നിരക്ക് ഉയർത്താൻ തിരുമാനിച്ചത്. ലോക് ഡൗണിന്റെ പശ്ചാത്തലത്തിൽ ഉണ്ടായ നഷ്ടം നികത്താൻ വരും ദിവസങ്ങളിലും ഇന്ധന വില കമ്പനികൾ കുത്തനെ ഉയർത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്. അതേസമയം അടുത്ത ഒരുമാസത്തേക്ക് കൂടി എണ്ണ ഉത്പാദനം വെട്ടിച്ചുരുക്കാനാണ് എണ്ണ ഉത്പാദന രാജ്യങ്ങളുടെ സംഘടനയായ ഒപെകും റഷ്യയും തിരുമാനിച്ചിരിക്കുന്നത്.

Recommended Video

cmsvideo
ഒമ്പതാം ദിനവും കുതിച്ച് ഉയർന്ന് പെട്രോൾ,ഡീസൽ വില | Oneindia Malayalam

അതിനിടെ വിലവർധനയ്ക്കെതിരെ കേരള ജനത ഒറ്റക്കെട്ടായിപ്രതിഷേധിക്കണമെന്ന് എകെ ആന്റണി പറഞ്ഞു. ലോക്ക്ഡൗണ്‍ മൂലം കഷ്ടപ്പെടുന്ന എല്ലാവിഭാഗം ജനങ്ങള്‍ക്കും സാമ്പത്തിക സഹായം നല്‍കണമെന്ന ആവശ്യവും കൃഷിക്കാര്‍, ചെറുകിട വ്യാപാരികള്‍, പരമ്പരാഗത വ്യവസായികള്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മൊറട്ടോറിയം കാലയളവിലെ പലിശയ്ക്ക് ഇളവ് നല്‍കണമെന്ന ആവശ്യവും ഉയർത്തുമ്പോൾ അതിന് നേരെ മുഖം തിരിക്കുകയാണ് കേന്ദ്രസര്ഡക്കാർ. അതിനിടെയാണ് ഒപു ന്യായീകരണവുമില്ലാത്ത നിലയില്‍ പെട്രോളിന്‍റെയും ഡീസലിന്‍റെയും വില വര്‍ധിപ്പിക്കുന്നത്. ഇത് പകല്‍ക്കൊള്ളയാണെന്നും ആൻറണി പറഞ്ഞു.

English summary
petrol and diesel have touched to record high levels
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X