Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ധനവിലയിൽ ഇന്ന് മാറ്റമില്ല; മുംബൈയിൽ പെട്രോൾ ലിറ്ററിന് 97.19 രൂപ

ഇന്നലെ പെട്രോളിനും ഡീസലിനും ലിറ്ററിന് 21 പൈസ വീതമാണ് കുറഞ്ഞത്

ന്യൂഡൽഹി: തുടർച്ചയായ രണ്ട് ദിവസം പെട്രോൾ, ഡീസൽ വിലയിലുണ്ടായ കുറവിന് ശേഷം ഇന്ന് രാജ്യത്തെ ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം ഇന്നലെ വിറ്റ അതേ വിലയ്ക്കാണ് ഇന്നും പെട്രോൾ, ഡീസൽ വിൽപ്പന നടക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസവും ഇന്ധനവിലയിൽ നേരിയ കുറവ് രേഖപ്പെടുത്തിയിരുന്നു.

Petrol price

ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 90.78 രൂപയും ഡീസലിന് 81.10 രൂപയുമാണ് ഇന്നത്തെ വില. മുംബൈയിൽ പെട്രോളിന് 97.19 രൂപയും ഡീസലിന് 88.20 രൂപയുമാണ് വില. മൂല്യവർധിത നികുതി കാരണം ആഭ്യന്തര പെട്രോൾ, ഡീസൽ നിരക്കുകൾ സംസ്ഥാനങ്ങളിൽ വ്യത്യാസപ്പെട്ടിരിക്കുന്നു. എണ്ണ വിപണന കമ്പനികളായ ഭാരത് പെട്രോളിയം, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവ വിദേശ വിനിമയ നിരക്കുകളിൽ എന്തെങ്കിലും മാറ്റങ്ങൾ കണക്കിലെടുത്ത് ആഭ്യന്തര ഇന്ധനത്തിന്റെ വില ആഗോള മാനദണ്ഡങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതാണ്. ഇന്ധന നിരക്കിലെ ഏത് മാറ്റവും എല്ലാ ദിവസവും രാവിലെ 6 മുതലാണ് പ്രാബല്യത്തിൽ വരുന്നത്.

ഇന്നലെ പെട്രോളിനും ഡീസലിനും ലിറ്ററിന് 21 പൈസ വീതമാണ് കുറഞ്ഞത്. കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 91.05 രൂപയും, ഡീസലിന് 85.63 രൂപയുമാണ് ഇന്നത്തെ വില. മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് ഇന്ധനവില ഇന്ത്യയിൽ കുറഞ്ഞത്. ഇന്നലെ പെട്രോളിനും, ഡീസലിനും 18 പൈസ വീതം കുറഞ്ഞിരുന്നു. സെപ്തംബറിന് ശേഷം ആദ്യമായാണ് വില കുറയുന്നത്. ദിവസങ്ങളോളം നീണ്ടു നിന്ന വലിയ കുതിപ്പിന് ശേഷം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇന്ധന വില നിശ്ചലമായിരുന്നു. ഫെബ്രുവരിയില്‍ മാത്രം 16 തവണയാണ് വില കൂട്ടിയത്.

Recommended Video

cmsvideo
    Woman in PMAY ad is still living in rent house

    കര്‍ഷക പ്രതിഷേധം: 12 മണിക്കൂര്‍ ഭാരത് ബന്ദിന് തുടക്കമായി, ചിത്രങ്ങൾ കാണാം

    അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ കുറഞ്ഞിരുന്നു. 529 രൂപ കുറഞ്ഞിട്ടും ഇന്ധനവിലയിൽ കുറച്ചത് 39 പൈസ മാത്രമാണ്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില 10 ശതമാനം കുറഞ്ഞ് വീപ്പയ്ക്ക് 64 ഡോളറിലെത്തി. ഈ പശ്ചാത്തലത്തിലാണ് ഇവിടെ വില കുറഞ്ഞത്. രാജ്യത്ത് ഇന്ധന വില വരും ദിവസങ്ങളില്‍ കുറഞ്ഞേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്‌റെ വില കുറഞ്ഞ പഞ്ചാത്തലത്തില്‍ ആഭ്യന്തര വിപണിയിലും വില കുറയ്ക്കാന്‍ എണ്ണ കമ്പനികള്‍ തയ്യാറായേക്കുമെന്നാണ് സൂചന.

    സാരിയിൽ ലുക്കായി അനസൂയ ഭരദ്വാജ്, ചിത്രങ്ങൾ കാണാം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+