കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇതെന്ത് കണക്ക് ജീ; ബിജെപിയുടെ തെറ്റിയ കണക്കുകള്‍ ശരിയാക്കി നല്‍കി പ്രതിപക്ഷം, വ്യാപക വിമര്‍ശനം

Google Oneindia Malayalam News

രാജ്യത്ത് സമാനതകളില്ലാത്ത വിധം പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. വില വര്‍ധനവില്‍ പ്രതിഷേധിച്ച് ഇന്നലെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇന്നലെ ഭാരത് ബന്ദ് നടത്തി പ്രതിഷേധിച്ചെങ്കിലും ഇന്ന് വീണ്ടും പെട്രോള്‍, ഡീസല്‍ വില കൂടിയിരിക്കുകയാണ്.

<strong>പിസിക്ക് പണികിട്ടും; അറസ്റ്റ് ചെയ്ത് കൊണ്ടുവരാന്‍ പറയാനുള്ള അധികാരം, പുലിവാലായി കൈക്കൂലി ആരോപണവും</strong>പിസിക്ക് പണികിട്ടും; അറസ്റ്റ് ചെയ്ത് കൊണ്ടുവരാന്‍ പറയാനുള്ള അധികാരം, പുലിവാലായി കൈക്കൂലി ആരോപണവും

15 പൈസ വീതം വര്‍ധിപ്പിച്ചതോടെ കൊച്ചിയില്‍ പെട്രോളിന് വില ലിറ്ററിന് 82.95 രൂപയും ഡീസലിന് 76.95 രൂപയുമായി. മഹാരാഷ്ട്രയിലെ മറാഠുവാഡ മേഖലയില്‍ വില 90 കടന്നു. ഇതിനിടെ ഇന്ധനവിലവര്‍ധനവില്‍ വിശദീകരണവുമായി ബിജെപി ട്വിറ്ററിലൂടെ പുറത്തുവിട്ട് പോസ്റ്ററിലെ പൊള്ളത്തരം തുറന്നു കാട്ടി രംഗത്ത് എത്തിയിരിക്കുകയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍.

<strong>കോണ്‍ഗ്രസ്സിന്റെ ആഹ്വാനം ഏറ്റെടുത്ത് പ്രതിപക്ഷം; മോദി ഇന്നുവരെ കാണാത്ത പ്രതിഷേധം, പാഠം പഠിപ്പിക്കും</strong>കോണ്‍ഗ്രസ്സിന്റെ ആഹ്വാനം ഏറ്റെടുത്ത് പ്രതിപക്ഷം; മോദി ഇന്നുവരെ കാണാത്ത പ്രതിഷേധം, പാഠം പഠിപ്പിക്കും

ഗ്രാഫ് ഉപയോഗിച്ചുള്ള കണക്കുകള്‍

ഗ്രാഫ് ഉപയോഗിച്ചുള്ള കണക്കുകള്‍

ഇന്ധനവില വര്‍ദ്ധനിവിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമായതോടെയാണ് സംഭവത്തില്‍ വിശദീകരണവുമായി ബിജെപി ട്വിറ്ററിലൂടെ രംഗത്തെത്തിയത്. ഗ്രാഫ് ഉപയോഗിച്ചുള്ള കണക്കുകള്‍ നിരത്തിയായിരുന്നു ബിജെപി ആദ്യം രംഗത്തെത്തിയത്.

ബിജെപി ഐടിസെല്‍

ബിജെപി ഐടിസെല്‍

ഇന്ധന വിലവര്‍ദ്ധനവിലെ യാതാര്‍ത്ഥ്യം എന്ന തലക്കെട്ടോടെ രണ്ട് ഗ്രാഫുകളായിരുന്നു ബിജെപി ഐടിസെല്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. പെട്രോള്‍ വില സംബന്ധിച്ച ഗ്രാഫായിരുന്നു ആദ്യത്തേത്ത്.

ട്വീറ്റ്

പെട്രോളിന്‍റെ വില വര്‍ധനവ്

2014 മുതല്‍ 2018 വരെ

2014 മുതല്‍ 2018 വരെ

2004 മുതല്‍ പെട്രോള്‍ വിലയില്‍ കാര്യമായ വ്യത്യാസങ്ങള്‍ ഉണ്ടായിട്ടുണ്ട്. 2014 മുതല്‍ 2018 വരെയുള്ള കാലയളവില്‍ പെട്രോള്‍ വിലയില്‍ 13 ശതമാനം വര്‍ദ്ധനവാണ് ഉണ്ടാത്. അതേസമയം 2009 മുതല്‍ 2014 വരേയുള്ള കാലയളവില്‍, അതായത് കോണ്‍ഗ്രസ് ഭരണകാലത്ത് 75.8 ശതമാനം വര്‍ദ്ധനവ് ഉണ്ടായെന്നും ട്വീറ്റിലൂടെ ബിജെപി വ്യക്തമാക്കുന്നു.

രണ്ടാമത്തെ ഗ്രാഫ്

രണ്ടാമത്തെ ഗ്രാഫ്

രണ്ടാമത്തെ ഗ്രാഫ് ഡീസലിനെ കുറിച്ചുള്ളതാണ്. പെട്രോളിന്റെ കാര്യത്തിലെന്ന പോലെ ഡീസലിന്റെ വിലയും സമാനമായ രീതിയിലാണ് വര്‍ധിച്ചിരിക്കുന്നതെന്ന് ട്വീറ്റില്‍ വ്യക്തമാക്കുന്നു. അതേസമയം ബിജെപിയുടെ ട്വീറ്റിനെ പൊളിച്ചടുക്കി കോണ്‍ഗ്രസ് രംഗത്ത് എത്തുകയായിരുന്നു.

ട്വീറ്റ്

ഡീസലിന്‍റെ വില വര്‍ധനവ്

കോണ്‍ഗ്രസ് ഭരണകാലയളവില്‍

കോണ്‍ഗ്രസ് ഭരണകാലയളവില്‍

കോണ്‍ഗ്രസ് ഭരണകാലയളവില്‍ ക്രൂഡ് ഓയിലിന്റെ വില കൂടിയതാണ് ഇന്ധനവില വര്‍ദ്ധനവിന് കാരണമായത്. എന്നാല്‍ 2014 മുതല്‍ 2018 വരെയുള്ള കാലയളവില്‍ ക്രൂഡ് ഓയിലിന് 34 ശതമാനം വിലയിടിവാണ് ഉണ്ടായതെന്ന് പ്രതിപക്ഷം വ്യക്തമാക്കുന്നു.

കോണ്‍ഗ്രസ് ട്വീറ്റ്

കോണ്‍ഗ്രസ് ട്വീറ്റ്

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില കുറഞ്ഞിട്ടും. ഇന്ത്യന്‍ വിപണിയില്‍ പെട്രോള്‍ വിലകുറഞ്ഞില്ല. ഇതിന്റെ ഗുണം ജനങ്ങള്‍ക്ക് കിട്ടിയില്ല. രാജ്യത്ത് ഇന്ധന വില ഈ കാലയളവില്‍ 13 ശതമാനം വര്‍ദ്ധിപ്പിക്കുയാണ് ഉണ്ടായതെന്നും കോണ്‍ഗ്രസ് ട്വീറ്റ് ചെയ്ത ഗ്രാഫില്‍ വ്യക്തമാക്കുന്നു.

ട്വീറ്റ്

കോണ്‍ഗ്രസ്സിന്‍റെ മറുപടി

വ്യാപകമായ ട്രോളുകള്‍

വ്യാപകമായ ട്രോളുകള്‍

ബിജെപിയിടെ ഗ്രാഫിനെതിരെ വ്യാപകമായ ട്രോളുകള്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയിയില്‍ നിറയുന്നത്. പെട്രോള്‍ വില നിയന്ത്രിക്കാനാവാത്ത കേന്ദ്രസര്‍ക്കാരും ബിജെപിയും വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുയാണെന്ന് വിമര്‍ശനം ഉയരുന്നുണ്ട്.

സര്‍ക്കാറിന് പങ്കില്ല

സര്‍ക്കാറിന് പങ്കില്ല

അതേസമംയ ഇന്ധന വില അടിക്കടി ഉയരുന്നതില്‍ സര്‍ക്കാറിന് പങ്കില്ലെന്ന വാദമാണ് കേന്ദ്ര മന്ത്രി രവിശങ്കള്‍ പ്രസാദ് നടത്തിയത്. ജനങ്ങള്‍ സത്യമറിയണം, ബാഹ്യ ഘടകങ്ങളാണ് വില വര്‍ധനവിലവര്‍ധനവിന് കാരണമെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.

Recommended Video

cmsvideo
ബിജെപിയുടെ കള്ളക്കണക്ക് കൈയോടെ പിടിച്ചു | Oneindia Malayalam
ഭാരത് ബന്ദ്

ഭാരത് ബന്ദ്

കഴിഞ്ഞ ദിവസം കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷം നടത്തിയ ഭാരത് ബന്ദിനേയും കേന്ദ്രമന്ത്രി തള്ളിപ്പറഞ്ഞു. കുറച്ചു സമയത്തേക്ക് ചില ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടുപോലും ജനങ്ങള്‍ ബന്ദിനെ പിന്തുണച്ചില്ല. ഇത് കോണ്‍ഗ്രസിന്റേയും മറ്റ് പ്രതിപക്ഷ കക്ഷികളുടേയും ശക്തി ചോര്‍ത്തിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

English summary
petrol and diesel prices hike; twtter graph
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X