തുടര്‍ച്ചയായ 18-ാം ദിവസവും മാറ്റമില്ലാത പെട്രോള്‍-ഡീസല്‍ വില വര്‍ധനവ്; കാരണം തിരഞ്ഞെടുപ്പോ?
ദില്ലി: തുടര്‍ച്ചയായ പതിനെട്ടാം ദിവസവും പെട്രോളിന്റെയും ഡീസലിന്റെയും വില മാറ്റമില്ലാതെ തുടർന്നു. രാജ്യത്തെ പ്രധാന നഗരങ്ങളില്‍ എല്ലാം കഴിഞ്ഞ ദിവസങ്ങളിലെ നിരക്ക് തുടരുകയാണ്. അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് മൂലമാണ് പെട്രോള്‍-ഡീസല്‍ വിലയില്‍ വിലക്കയറ്റം ഉണ്ടാവാത്തത് എന്നാണ് വിലയിരുത്തപ്പെടുന്നത്. അവസാന ഘട്ടത്തിലെ വന്‍ തോതിലുള്ള വില വര്‍ധനവും തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടെടുത്ത മുന്‍കരുതലാണെന്ന വിമര്‍ശനവും ശക്തമാണ്.
ദില്ലിയിലെ പെട്രോൾ വില ലിറ്ററിന് 91.17 രൂപയും ഡീസലിന് ലിറ്ററിന് 81.47 രൂപയുമാണ് വില. മുംബൈയിൽ പെട്രോളിന് 97.57 രൂപയാണ് വില. ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ), ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ഐഒസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (എച്ച്പിസിഎൽ) തുടങ്ങിയ പ്രധാന പെട്രോളിയം കമ്പനികളെല്ലാം അന്താരാഷ്ട്ര വിലയ്ക്കും വിദേശനാണ്യ വിനിമയ നിരക്കും അനുസൃതമായിട്ടാണ് ഇന്ധന വില ദിവസേന പരിഷ്കരിക്കുന്നത്.

തമിഴ്നാട്ടിലെ ബിജെപി സ്ഥാനാര്‍ത്ഥി ഖുഷ്ബു സുന്ദറിന്‍റെ റോഡ് ഷോ, ചിത്രങ്ങള്‍ കാണാം
എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ അന്താരാഷ്ട്ര വിപണയില്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നിട്ടും രാജ്യത്ത് വില വര്‍ധിപ്പിക്കാന്‍ കമ്പനികള്‍ തയ്യാറായിട്ടില്ല. ഇതോടെയാണ് തിരഞ്ഞെടുപ്പും പെട്രോള്‍ വില വര്‍ധനവും തമ്മില്‍ ബന്ധമുണ്ടെന്ന് വിമര്‍ശനം ശക്തമായത്.
രാജ്യത്തെ പ്രധാന നഗരങ്ങളിലെ പെട്രോള്‍-ഡീസല്‍ വില ഇങ്ങനെ..
ചെന്നൈ: പെട്രോൾ വില - ലിറ്ററിന് 93.11 രൂപ; ഡീസൽ വില - ലിറ്ററിന് 86.45 രൂപ
കൊൽക്കത്ത: പെട്രോൾ വില - ലിറ്ററിന് 91.35 രൂപ; ഡീസൽ വില - ലിറ്ററിന് 84.35 രൂപ
പൂനെ: പെട്രോൾ വില - ലിറ്ററിന് 97.21 രൂപ; ഡീസൽ വില - ലിറ്ററിന് 86.90 രൂപ
ബെംഗളൂരു: പെട്രോൾ വില - ലിറ്ററിന് 94.22 രൂപ; ഡീസൽ വില - ലിറ്ററിന് 86.37 രൂപ
ഹൈദരാബാദ്: പെട്രോൾ വില - ലിറ്ററിന് 94.79 രൂപ; ഡീസൽ വില - ലിറ്ററിന് 88.86 രൂപ
നോയിഡ (യുപി): പെട്രോൾ വില - ലിറ്ററിന് 89.38; ഡീസൽ വില - ലിറ്ററിന് 81.91 രൂപ
മൊഹാലി (പഞ്ചാബ്): പെട്രോൾ വില - ലിറ്ററിന് 93.05 രൂപ; ഡീസൽ വില - ലിറ്ററിന് 84.03
ചണ്ഡിഗണ്ഡ്: പെട്രോളിന് ലിറ്ററിന് 87.73; ഡീസൽ വില - ലിറ്ററിന് 81.17 രൂപ
ഗുരുഗ്രാം (ഹരിയാന): പെട്രോൾ വില - ലിറ്ററിന് 89.11 രൂപ; ഡീസൽ വില - ലിറ്ററിന് 82.05 രൂപ
തമിഴ് നടി ഷമ്മുവിന്റെ വൈറല്‍ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications