ജനങ്ങളെ പൊറുതിമുട്ടിച്ച് ഇന്ധനവില; തുടര്‍ച്ചയായ 17ാം ദിവസവും വര്‍ദ്ധനവ്, ഡീസല്‍ വില 90 കടന്നു
തിരുവനന്തപുരം: ജനങ്ങളെ പൊറുതിമുട്ടിച്ച് രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ദ്ധിച്ചു. പെട്രോളിന് 26 പൈസയും ഡീസലിന് 24 പൈസയുമാണ് വര്‍ദ്ധിച്ചത്. ഇതോടെ കൊച്ചിയില്‍ ഡീസല്‍ വില 90 രൂപ കടന്നു. രാജ്യത്തെ ജനങ്ങള്‍ ഈ കൊവിഡ് ദുരിത കാലത്ത് കൂടി കടന്നു പോകുമ്പോഴാണ് ഇന്ധനവില വീണ്ടും വര്‍ദ്ധിക്കുന്നത്. തിരുവനന്തപുരത്ത് പെട്രോളിന് 96.50 രൂപയും ഡീസലിന് 91.78 രൂപയുമായി.
Recommended Video
തിരുവനന്തപുരം ചാല കമ്പോളത്തില്‍ തീപിടുത്തം, ചിത്രങ്ങള്‍

കൊച്ചിയില്‍ ഇന്നത്തെ വില പെട്രോളിന് 94.71 രൂപയും ഡീസലിന് 90.09 രൂപയുമാണ്. തുടര്‍ച്ചയായ 17ാം ദിവസമാണ് ഇന്ധന വില വര്‍ദ്ധിക്കുന്നത്. 30 ദിവസത്തിനിടെ പെട്രോളിന് നാല് രൂപയും ഡീസലിന് അഞ്ച് രൂപയും വര്‍ദ്ധിച്ചിട്ടുണ്ട്.
കേരള അടക്കം അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് ഇന്ധന വീണ്ടും കുതിച്ചുയരുന്നത്. തിരഞ്ഞെടുപ്പ് പ്രക്രിയ നടക്കുന്ന കാലയളവില്‍ ഇന്ധനവിലയില്‍ വര്‍ദ്ധനവ് ഉണ്ടായിരുന്നില്ല. എന്നാല്‍ ഫലം വന്നതോടെ വില വീണ്ടും കുത്തനെ ഉയരുകയാണ്. വലിയ പ്രതിഷേധമാണ് ഇന്ധന വിലയില്‍ രാജ്യത്ത് ഉയരുന്നത്.












Click it and Unblock the Notifications