പെട്രോള്‍- ഡീസല്‍ വില റെക്കോര്‍ഡിലേക്ക്; മുംബൈയില്‍ 108 കടന്ന് പെട്രോള്‍ വില
ദില്ലി: രാജ്യത്ത് ഇന്ധന വില വര്‍ദ്ധനവ് തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ദിവസേന വില ഉയരുന്ന പശ്ചാത്തലത്തില്‍ രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില റെക്കോര്‍ഡിലേക്ക് എത്തിയിരിക്കുകയാണ്. തുടര്‍ച്ചയായ രണ്ടാം ദിവസവും വില വര്‍ദ്ധിച്ചതോടെയാണിത്.
രാജ്യ തലസ്ഥാനമായ ദില്ലിയില്‍ പെട്രോള്‍ വില ലിറ്ററിന് 101 .89 രൂപയില്‍ നിന്ന് 25 പൈസ വര്‍ധിച്ച് 102 .14 രൂപയായി. ഡീസല്‍ വില 90 .17 രൂപ നിന്ന് 30 പൈസ വര്‍ദ്ധിച്ച് 90 .47 രൂപയായി. രാജ്യത്ത് തുടര്‍ച്ചയായി ഇന്ധന വല വര്‍ദ്ധിക്കുന്നതില്‍ വലിയ പ്രതിഷേധമാണ് രേഖപ്പെടുത്തുന്നത്.

മുംബൈയിലും ഇന്ധനവിലയില്‍ വര്‍ദ്ധനവുണ്ടായി, പെട്രോളിന് 24 പൈസ വര്‍ദ്ധിച്ച് 108 .19 രൂപയായി. ഡീസലിന് 32 പൈസ വര്‍ദ്ധിച്ച് 98 .16 രൂപയായി. നാല് മെട്രോ നഗരങ്ങളില്‍, ഇന്ധന നിരക്കുകള്‍ മുംബൈയിലെ ഏറ്റവും ഉയര്‍ന്നതാണെന്ന് സംസ്ഥാന ഓയില്‍ റിഫൈനര്‍ പറയുന്നു.
ഇന്ത്യന്‍ ഓയില്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം തുടങ്ങിയ പൊതുമേഖലാ എണ്ണ ശുദ്ധീകരണ കമ്പനികള്‍ അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയില്‍ വിലയും രൂപയുടെ-ഡോളര്‍ വിനിമയ നിരക്കും കണക്കിലെടുത്ത് ദിവസേന ഇന്ധന നിരക്കുകള്‍ പുതുക്കുന്നുണ്ട്. പെട്രോള്‍- ഡീസല്‍ വിലയില്‍ മാറ്റങ്ങള്‍ ഉണ്ടെങ്കില്‍, എല്ലാ ദിവസവും രാവിലെ ആറ് മണി മുതലാണ് ഉണ്ടാകുക.












Click it and Unblock the Notifications