• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇന്ധനവിലയില്‍ തൊട്ടാല്‍ പൊള്ളും..!! തുടര്‍ച്ചയായ പതിനഞ്ചാം ദിവസവും വില വര്‍ദ്ധിപ്പിച്ചു

കൊച്ചി: രാജ്യത്ത് ഇന്ധനവില തുടര്‍ച്ചയായ പതിനഞ്ചാം ദിവസവും വര്‍ദ്ധിച്ചു. ഒരു ലിറ്റര്‍ ഡീസലിന് 57 പൈസയും പെട്രോളിന് 35 പൈസയുമാണ് വര്‍ദ്ധിച്ചത്. കഴിഞ്ഞ 15 ദിവസംകൊണ്ട് പെട്രോളിന് കൂടിയത് എട്ട് രൂപയാണ്. ഡിസലിന് എട്ട് രൂപ 43 പൈസയും. ഇന്നും വില വര്‍ദ്ധിച്ചതോടെ കൊച്ചിയില്‍ ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 79 രൂപ 54 പൈസ ആയി. ഒരു ലിറ്റര്‍ ഡീസലിന് 74 രൂപ 21 പൈസ ആയി. കഴിഞ്ഞ ദിവസവും ഇന്ധനവില വര്‍ദ്ധിപ്പിച്ചിരുന്നു. ഡീസലിന് ഇന്ന് 61 പൈസയും പെട്രോളിന് 51 പൈസയുമാണ് ഇന്നലെ വര്‍ദ്ധിപ്പിച്ചത്. എന്നാല്‍ ആഗോള വിപണിയില്‍ ഇന്ധന വില കുത്തനെ കുറഞ്ഞ സാഹചര്യത്തിലാണ് ഇന്ത്യന്‍ വിപണിയില്‍ വില ഉയരുന്നത്. ഇതിനെതിരെ രാജ്യത്ത് വലിയ പ്രതിഷേധമാണ് ഉയരുന്നത്.

cmsvideo
    Petrol and diesel prices hiked for 15th consecutive day | Oneindia Malayalam

    ജൂണ്‍ 7 മുതലാണ് രാജ്യത്ത് ഇന്ധനവില ഉയരാന്‍ തുടങ്ങിയത്. ഇത് അടുത്ത ആഴ്ച്ചവരെ തുടര്‍ന്നേക്കുമെന്നാണ് എണ്ണ കമ്പനികള്‍ പറയുന്നത്.പ്രതിദിനം പരമാവധി 60 പൈസ വരെ കൂട്ടാനാണ് കമ്പനികളുടെ തീരുമാനം. കേന്ദ്രസര്‍ക്കാര്‍ എക്സൈസ് തിരുവ കൂട്ടിയതാണ് ഇന്ധന വില വര്‍ധനവിന് കാരണമായി പറയുന്നത്. എന്നാല്‍ രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഗണ്യമായി കുറയുന്ന സാഹചര്യത്തില്‍ അടുത്തയാഴ്ച്ച മുതല്‍ ഇന്ധന വില കുറഞ്ഞേക്കാം. രാജ്യം മൊത്തം പ്രതിസന്ധിയിലായ വേളയില്‍ നികുതി കൂട്ടിയത് അനീതിയും ക്രൂരതയുമാണെന്നാണ് പ്രതിപക്ഷം വിമര്‍ശിക്കുന്നത്.

    അന്താരാഷ്ട്ര വിപണിയില്‍ 19 മാസം മുന്‍പ് ബാരലിന് 90 ഡോളറായിരുന്നു നിരക്കെങ്കില്‍ നിലവില്‍ ബ്രെന്റ് ക്രൂഡ് ബാരലിന് 45 ഡോളറില്‍ താഴെയാണ് നിരക്ക്. ഡീസല്‍ വില കുത്തനെ ഉയരുന്നത് ചരക്ക് നീക്കത്തെ ബാധിക്കും. ലോക്ക്ഡൗണ്‍ കാലമായതിനാല്‍ തന്നെ ഇന്ധന വില വര്‍ധനവിനൊപ്പം യാത്രക്കാരുടെ എണ്ണത്തിലുള്ള വലിയ കുറവും പൊതുഗതാഗത മേഖലയെ കൂടുതല്‍ നഷ്ടത്തിലാക്കും. ലോക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ഉണ്ടായ നഷ്ടം നികത്താനും വരും ദിവസങ്ങളില്‍ ഇന്ധന വില കമ്പനികള്‍ കുത്തനെ ഉയര്‍ത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്.

    കൊവിഡ് പോരാട്ടത്തില്‍ യോഗക്ക് വലിയ പ്രധാന്യം; യോഗ ദിന സന്ദേശവുമായി പ്രധാനമന്ത്രി

    സജീഷിനെ മുല്ലപ്പള്ളി വിളിച്ചിരുന്നു; ഞാനവിടെ ഉണ്ടായിരുന്നുവെന്ന് ടി സിദ്ദീഖ്, ആക്രമണം വേണ്ട

    English summary
    Petrol and Disel Prices increased for the 15th consecutive day
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X