കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ധനവിലയില്‍ നേരിയ കുറവ്, പെട്രോളിന് 32 പൈസയും ഡീസലിന് 85 പൈസയും കുറച്ചു

  • By Athul
Google Oneindia Malayalam News

ദില്ലി: ക്രൂഡ് ഓയില്‍ വില ആഗോള തലത്തില്‍ കുത്തനെ ഇടിയുമ്പോഴും പെട്രോളിനും ഡീസലിനും നാമമാത്രമായ വിലക്കുറവ് പ്രഖ്യാപിച്ച് എണ്ണക്കമ്പനികള്‍. പെട്രോള്‍ ലിറ്ററിന് 32 പൈസയും ഡീസല്‍ 85 പൈസയുമാണ് കുറച്ചത്.

ഇതോടെ ദില്ലിയില്‍ പെട്രോളിന് 59.03 രൂപയും ഡീസലിന് 44.18 രൂപയുമാകും. വെള്ളിയാഴ്ച അര്‍ദ്ധരാത്രി മുതലാണ് പുതുക്കിയ നിരക്ക് നിലവില്‍ വരുക.

അന്താരാഷ്ട്ര വിപണിയില്‍ ഒരു ബാരല്‍ എണ്ണയുടെ വില 31.41 ഡോളറായി കുറഞ്ഞ സാഹചര്യത്തിലാണ് എണ്ണവിലയില്‍ നേരിയ കുറവ് വരുത്തിയിരിക്കുന്നത്. ക്രൂഡ് ഓയില്‍ വില ബാരലിന് 108 ഡോളര്‍ ആയിരുന്നപ്പോള്‍ ഇന്ത്യയിലെ പെട്രോള്‍ വില 72 രൂപയായിരുന്നു. എന്നാല്‍ ക്രൂഡ് ഓയില്‍ വില 31 ഡോളറില്‍ എത്തിയിട്ടും പെട്രോളിന് 64 രൂപയോളമാണ് ഇപ്പോഴും ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുന്നത്.

petrol

അസംസ്‌കൃത എണ്ണവില കുറയുന്നത് അനുസരിച്ച് ഇന്ത്യയില്‍ ഇന്ധനവില കുറയേണ്ടതാണ് എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് തീരുവ പുതുക്കി നിശ്ചയിച്ചതാണ് ഇന്ധനവിലയിലെ കുറവ് ജനങ്ങളില്‍ എത്താതിരിക്കാന്‍ കാരണം.

കേന്ദ്രസര്‍ക്കാര്‍ രണ്ട് തവണയാണ് എക്‌സൈസ് തീരുവ വര്‍ദ്ധിപ്പിച്ചത്. ഇതിലൂടെ 6800 കോടിയോളം രൂപയാണ് അധികവരുമാനമായി സര്‍ക്കാര്‍ ഖജനാലില്‍ എത്തിയത്.

English summary
Petrol price was today cut by 32 paise a litre and diesel’s by 85 paise a litre, the fourth reduction in rates in six weeks on the back of softening global oil prices.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X