പെരിയാർ പ്രതിമ തകർത്തതിന് പിന്നാലെ തമിഴ്നാട്ടിൽ ബിജെപി ഓഫീസിന് നേരെ ആക്രമണം! പെട്രോൾ ബോംബ് എറിഞ്ഞു..
ത്രിപുരയിൽ ലെനിൻ പ്രതിമ തകർത്തതിന് പിന്നാലെ തമിഴ്നാട്ടിലെ സാമൂഹിക പരിഷ്കർത്താവായ ഇവി രാമസ്വാമി നായ്ക്കുറുടെ(പെരിയാർ) പ്രതിമ തകർക്കാനും ആഹ്വാനമുണ്ടായിരുന്നു.
കോയമ്പത്തൂർ: പെരിയാർ പ്രതിമ തകർത്തതിന് പിന്നാലെ തമിഴ്നാട്ടിലെ ബിജെപി ഓഫീസിന് നേരെ ആക്രമണം. കോയമ്പത്തൂരിലെ ബിജെപി ഓഫീസിന് നേരെ ബുധനാഴ്ച പുലർച്ചെ പെട്രോൾ ബോംബ് എറിഞ്ഞു. സംഭവത്തിൽ ആർക്കും പരിക്കില്ല.
ത്രിപുരയിൽ ലെനിൻ പ്രതിമ തകർത്തതിന് പിന്നാലെ തമിഴ്നാട്ടിലെ സാമൂഹിക പരിഷ്കർത്താവായ ഇവി രാമസ്വാമി നായ്ക്കുറുടെ(പെരിയാർ) പ്രതിമ തകർക്കാനും ആഹ്വാനമുണ്ടായിരുന്നു. ബിജെപി നേതാവ് എച്ച് രാജയാണ് പെരിയാറിന്റെ പ്രതിമയും തകർക്കണമെന്ന് ആഹ്വാനം ചെയ്തത്. ഇതിനുപിന്നാലെയാണ് കഴിഞ്ഞദിവസം രാത്രി പെരിയാറിന്റെ പ്രതിമയ്ക്ക് നേരെ ആക്രമണമുണ്ടായത്.

പ്രതിമ...
വെല്ലൂരിലെ മുനിസിപ്പൽ കോർപ്പറേഷൻ ഓഫീസിനു മുന്നിൽ സ്ഥാപിച്ചിരുന്ന പെരിയാറിന്റെ പ്രതിമയാണ് കഴിഞ്ഞദിവസം രാത്രി ആക്രമിക്കപ്പെട്ടത്. ആക്രമണത്തിൽ പ്രതിമയ്ക്ക് ഭാഗികമായി കേടുപാട് സംഭവിച്ചിരുന്നു.

ആക്രമണം...
പെരിയാർ പ്രതിമയുടെ കണ്ണാടിയും മൂക്കും അക്രമികൾ അടിച്ചുതകർത്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ കഴിഞ്ഞദിവസം രാത്രി തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

പാർട്ടി...
വെല്ലൂർ സ്വദേശികളായ മുത്തുരാമൻ, ഫ്രാൻസിസ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതിൽ മുത്തുരാമൻ ബിജെപി പ്രവർത്തകനും, ഫ്രാൻസിസ് സിപിഐ പ്രവർത്തകനുമാണെന്നാണ് സൂചന.

ബിജെപി ഓഫീസ്...
വെല്ലൂരിൽ പെരിയാറിന്റെ പ്രതിമ തകർത്ത സംഭവമുണ്ടായി മണിക്കൂറുകൾക്കകമാണ് കോയമ്പത്തൂരിലെ ബിജെപി ഓഫീസിന് നേരെ ആക്രമണമുണ്ടായത്.

പുലർച്ചെ...
ബുധനാഴ്ച പുലർച്ചെയാണ് കോയമ്പത്തൂരിലെ ബിജെപി ഓഫീസിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞത്. റോഡിലൂടെ ഓടിയെത്തിയ അക്രമികൾ മൂന്ന് പെട്രോൾ ബോംബുകൾ എറിഞ്ഞാണ് ആക്രമണം നടത്തിയത്.

പരിക്കില്ല...
ബിജെപി ഓഫീസിന് നേരെയുണ്ടായ പെട്രോൾ ബോംബ് ആക്രമണത്തിൽ ആർക്കും പരിക്കില്ലെന്നാണ് ബിജെപി നേതാക്കൾ അറിയിച്ചത്. അതേസമയം, ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങളും ബിജെപി പുറത്തുവിട്ടിട്ടുണ്ട്.

തമിഴ്നാട്ടിലും...
ഇന്ന് ലെനിൻ പ്രതിമ തകർന്നെങ്കിൽ നാളെ തമിഴ്നാട്ടിലെ പെരിയാറിന്റെ പ്രതിമയും തകർക്കുമെന്നായിരുന്നു ബിജെപി നേതാവ് എച്ച് രാജ കഴിഞ്ഞദിവസം പറഞ്ഞത്. ഇതിനുപിന്നാലെയായിരുന്നു വെല്ലൂരിലെ പെരിയാർ പ്രതിമയ്ക്ക് നേരെ ആക്രമണമുണ്ടായത്.

കാരണം...
വെല്ലൂരിൽ പെരിയാർ പ്രതിമ തകർത്തതിന് മറുപടിയായാണ് കോയമ്പത്തൂരിൽ ബിജെപി ഓഫീസിന് നേരെ ആക്രമണമുണ്ടായതെന്നാണ് പോലീസിന്റെ നിഗമനം. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്.












Click it and Unblock the Notifications