കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നവംബറില്‍ പ്രതീക്ഷയര്‍പ്പിച്ച് ഇന്ധന ഉപഭോക്താക്കള്‍.... എന്താണ് ഈ മാസത്തിന്റെ പ്രത്യേകത!!

Google Oneindia Malayalam News

ദില്ലി: ഇന്ധന വില റോക്കറ്റ് വിട്ട പോലെ നിത്യേന കുതിച്ചുയരുകയാണ്. എന്ത് ചെയ്യണമെന്നറിയാതെ നട്ടം തിരിയുകയാണ് ഉപയോക്താക്കള്‍. ദില്ലിയില്‍ പെട്രോള്‍ വില 80 രൂപ കടന്ന് കഴിഞ്ഞു. എക്കാലത്തെയും റെക്കോഡ് വിലയാണിത്. സര്‍ക്കാര്‍ വിലകുറയ്ക്കാനുള്ള നടപടികളൊന്നും എടുക്കുന്നുമില്ല. ഇതിന് പുറമേ ഇന്ധന നികുതി കുറയ്ക്കാന്‍ യാതൊരു താല്‍പര്യവുമില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി കഴിഞ്ഞു. അന്താരാഷ്ട്ര തലത്തിലെ പ്രശ്‌നങ്ങളാണ് ഇതിന് കാരണമെന്നാണ് കേന്ദ്ര മന്ത്രിമാര്‍ പറയുന്നത്.

അതേസമയം സാധാരണ ജനത്തെ നട്ടം തിരിക്കുന്ന കാര്യമാണിത്. പക്ഷേ ഇത്രയൊക്കെ പ്രശ്‌നങ്ങള്‍ വന്നിട്ടും പ്രതീക്ഷ ഉണ്ടെന്നാണ് പലയിടത്തും നിന്നും ആളുകള്‍ പറയുന്നത്. നവംബറിനെ ലക്ഷ്യമിട്ടാണ് ഇവര്‍ മുന്നോട്ടുപോകുന്നത്. എന്താണ് നവംബറിനുള്ള പ്രത്യേകതയെന്നാണ് മറ്റൊരു ചോദ്യം. അത് രാഷ്ട്രീയക്കാര്‍ക്കിടയില്‍ പ്രാധാന്യമുള്ള മാസമാണ് ഇത്.

റോക്കറ്റ് വിട്ട പോലെ

റോക്കറ്റ് വിട്ട പോലെ

പെട്രോള്‍-ഡീസല്‍ വില റോക്കറ്റ് വിട്ടത് പോലെയാണ് കുതിക്കുന്നത്. ദില്ലിയില്‍ 39 പൈസയാണ് പെട്രോളിന് ഇന്ന് വര്‍ധിച്ചത്. 80 രൂപ 38 പൈസയാണ് ഇപ്പോഴത്തെ നിരക്ക്. ഡീസലിന് 44 പൈസയാണ് രണ്ട് ദിവസത്തിനുള്ളില്‍ വര്‍ധിച്ചത്. 72.51 രൂപയാണ് ഇപ്പോള്‍ തലസ്ഥാനത്തെ വില. മുംബൈയില്‍ പെട്രോള്‍ 87.77, ഡീസലിന് 76.98 എന്നിങ്ങനെയാണ് നിരക്ക്. ഇത് റെക്കോര്‍ഡ് വിലയാണ്. സര്‍ക്കാര്‍ വില കുറയ്ക്കില്ലെന്ന് തന്നെയാണ് നിലപാടെടുത്തിരിക്കുന്നത്.

നവംബറില്‍ പ്രതീക്ഷ

നവംബറില്‍ പ്രതീക്ഷ

ഉപയോക്താക്കള്‍ കൂട്ടത്തോടെ പറയുന്നത് പ്രതീക്ഷ മുഴുവന്‍ നവംബറിലാണെന്നാണ്. എന്താണ് നവംബറില്‍ പ്രതീക്ഷിക്കാനുള്ളത്. വേറൊന്നുമല്ല സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ മിക്കവാറും ഈ മാസങ്ങളില്‍ നടക്കും. മൂന്ന് സംസ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ നടക്കുന്നുണ്ട്. ഇത് മൂന്നും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളാണ്. ജനവിധി എതിരാവാതിരിക്കാന്‍ സാധാരണ ഇന്ധന വില കുറയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറാവാറുണ്ട്.

കര്‍ണാടക തിരഞ്ഞെടുപ്പ് സമയത്ത്

കര്‍ണാടക തിരഞ്ഞെടുപ്പ് സമയത്ത്

കര്‍ണാടക തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് വരെ പെട്രോള്‍-ഡീസല്‍ വില ഉയര്‍ന്ന തോതിലായിരുന്നു. 20 ദിവസത്തോളം ഇതിന് മാറ്റമില്ലായിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പിന് മുമ്പ് ഇത് സര്‍ക്കാര്‍ കുറയ്ക്കുകയും ചെയ്തു. എന്നാല്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ സര്‍ക്കാര്‍ നാലു രൂപയ്ക്കടുത്ത് വര്‍ധനവാണ് നടത്തിയത്. 17 ദിവസത്തിന് ശേഷമായിരുന്നു വര്‍ധന. നേരത്തെ ജനുവരി 16നും ഏപ്രില്‍ ഒന്നിനും ഇടയില്‍ ഇന്ധന വര്‍ധന ഉണ്ടായിരുന്നില്ല. ഈ സമയത്ത് പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, മണിപൂര്‍ എന്നീ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കുന്നുണ്ടായിരുന്നു.

ഏറ്റവും ഉയര്‍ന്ന നിരക്ക്

ഏറ്റവും ഉയര്‍ന്ന നിരക്ക്

ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇപ്പോള്‍ സര്‍ക്കാര്‍ ഈടാക്കുന്നത്. കഴിഞ്ഞ ദിവസം 50 പൈസയുടെ വര്‍ധനവാണ് പെട്രോള്‍ വിലയില്‍ ഉണ്ടായത്. അതേസമയം എക്‌സൈസ് തീരുവ കുറയ്ക്കാന്‍ തീരുമാനിച്ചാല്‍ ഇതിനെ നിയന്ത്രിക്കാന്‍ സാധിക്കും. എന്നാല്‍ സംസ്ഥാനങ്ങളാണ് ഈ നികുതി ഒഴിവാക്കേണ്ടതെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. ഇതിലൂടെ ലഭിക്കുന്ന കോടിക്കണക്കിന് വരുമാനം ഒഴിവാക്കാന്‍ സര്‍ക്കാരിന് സാധിക്കില്ലെന്നതാണ് വാസ്തവം.

ഭാരത് ബന്ദുമായി പ്രതിപക്ഷം

ഭാരത് ബന്ദുമായി പ്രതിപക്ഷം

ഇന്ധന വിലവര്‍ധനവിനെതിരെ രാജ്യത്ത് വമ്പന്‍ പ്രക്ഷോഭം യുപിഎ സര്‍ക്കാരിന്റെ കാലത്ത് നടന്നിരുന്നു. എന്നാല്‍ അതൊന്നും ഒന്നുമല്ലെന്നാണ് ഇപ്പോഴത്തെ വര്‍ധനവിലൂടെ മനസ്സിലാവുന്നത്. നിത്യേനയുള്ള വര്‍ധനവിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. രഅതേസമയം ഓഗസ്റ്റ് പത്തിന് ഇന്ധന വിലവര്‍ധനവിനെതിരെ കോണ്‍ഗ്രസ് ഭാരത് ബന്ദ് നടത്തുന്നുണ്ട്. ഇത് സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കാനാണ്. പ്രതിപക്ഷത്തിന്റെ ആവശ്യം ഇതുവരെ സര്‍ക്കാര്‍ പരിഗണിച്ചിട്ടില്ല.

കോടികളുടെ വരുമാനം

കോടികളുടെ വരുമാനം

കഴിഞ്ഞ നാലു വര്‍ഷത്തിനിടെയുള്ള ഇന്ധന വിലവര്‍ധന ശരിക്കും ജനത്തെ ബുദ്ധിമുട്ടുക്കുന്നതല്ല. മറിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നികുതിയാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. 50 രൂപയ്ക്ക് മുകളില്‍ ഇന്ധനം വില്‍ക്കാന്‍ സര്‍ക്കാരിന് യഥാര്‍ത്ഥത്തില്‍ കഴിയും. എന്നാല്‍ ഈ വര്‍ഷം ഇന്ധന നികുതിയിലൂടെ 2.57 ലക്ഷം കോടി സ്വരൂപിക്കാനാവുമെന്ന് സര്‍ക്കാരിനറിയാം. ഇത്രവലിയ വരുമാനം ഉപേക്ഷിച്ച് ഒരിക്കലും നികുതി കുറയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറാവില്ല.

പ്രശ്‌നം വിദേശത്ത്

പ്രശ്‌നം വിദേശത്ത്

ഇന്ത്യയില്‍ വില കൂടുന്നത് ഇറാനിലെയും വെനസ്വലയിലെയും തുര്‍ക്കിയിലെയും പ്രശ്‌നങ്ങള്‍ കൊണ്ടാണെന്ന് പെട്രോളിയം വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറയുന്നു. ഡോളര്‍ അന്താരാഷ്ട്ര തലത്തില്‍ശക്തി പ്രാപിച്ച് കൊണ്ടിരിക്കുകയാണ്. ഇറാനെതിരെയുള്ള ഉപരോധം മറ്റൊരു പ്രതിസന്ധിയാണ്. വെനസ്വലയിലും തുര്‍ക്കിയിലും ഇതേ അവസ്ഥയാണ്. ഇന്ത്യ മാത്രമല്ല മറ്റ് രാജ്യങ്ങളും ഇന്ധന വിലയില്‍ പ്രതിസന്ധിയിലാണ്. അതുകൊണ്ട് പ്രശ്‌നങ്ങള്‍ എല്ലാവരും മനസ്സിലാക്കണമെന്നും ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു.

ബിജെപിയെ നയിക്കുന്നത് അമിത് ഷാ.... മോദിയുടെ റോള്‍ എന്ത്.... സസ്‌പെന്‍സ് നിലനിര്‍ത്തി ബിജെപിബിജെപിയെ നയിക്കുന്നത് അമിത് ഷാ.... മോദിയുടെ റോള്‍ എന്ത്.... സസ്‌പെന്‍സ് നിലനിര്‍ത്തി ബിജെപി

സൗദിയില്‍ പ്രശ്‌നങ്ങള്‍ കടുക്കുന്നു, തിരിച്ചുവരില്ലെന്ന് അബ്ദുലസീസ്, സല്‍മാന്‍ രാജാവിനോട് എതിര്‍പ്പ്സൗദിയില്‍ പ്രശ്‌നങ്ങള്‍ കടുക്കുന്നു, തിരിച്ചുവരില്ലെന്ന് അബ്ദുലസീസ്, സല്‍മാന്‍ രാജാവിനോട് എതിര്‍പ്പ്

English summary
petrol breaches rs 80 mark in delhi relief on the cards this november
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X