• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇന്ധനവില; ബ്ലോക്ക് മുതല്‍ ദേശീയതലം വരെ; നാളെ കോണ്‍ഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധം

  • By News Desk

ദില്ലി: രാജ്യത്ത് അനുദിനം കുതിച്ചുയരുന്ന പെട്രോള്‍-ഡീസല്‍ വില വര്‍ധനവിനെതിരെ രാജ്യവ്യാപക പ്രതിഷേധം നടത്താനൊരുങ്ങി കോണ്‍ഗ്രസ്. ഇതിനകെ തന്നെ ഇന്ധന വില വര്‍ധനവില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വലിയ പ്രതിഷേധമാണ് നടക്കുന്നത്. കൊവിഡ് ലോക്ക്ഡൗണില്‍ ഇളവുകള്‍ വന്നതിന് പിന്നാലെ ജൂണ്‍ 7 മുതല്‍ തുടര്‍ച്ചയായ 21 ദിവസമാണ് ഇന്ഝന വിലയില്‍ വന്‍ വര്‍ധനവുണ്ടായിരിക്കുന്നത്.

അസുഖം മാറ്റാൻ പ്രത്യേക പൂജ, കൊച്ചിയിൽ 19കാരൻ തട്ടിയെടുത്തത് 82 ലക്ഷം; ഒടുവിൽ കിട്ടിയത് മുട്ടൻപണി..!!

മധ്യപ്രദേശില്‍ വിഎച്ച്പി നേതാവിനെ അടിച്ചുകൊന്നു; ദൃശ്യം അജ്ഞാതന്‍ വീഡിയോയില്‍ പകര്‍ത്തി

ഇന്ധനവില

ഇന്ധനവില

ഇന്ധനവില വര്‍ധനവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രാഷ്ടപതി റാംനാഥ് കോവിന്ദിന് മെമ്മോറാണ്ടം സമര്‍പ്പിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. ഒപ്പം ഇന്ധനവില വര്‍ധനവിനെതിരെ ശബ്ദമുര്‍ത്തൂവെന്ന പേരില്‍ സോഷ്യല്‍ മീഡിയ ക്യാംമ്പയിനും കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നുണ്ട്.

കോണ്‍ഗ്രസ് ക്യാംപയിന്‍

കോണ്‍ഗ്രസ് ക്യാംപയിന്‍

കര്‍ഷകര്‍/ടാക്‌സി-ബസ് ഉടമകള്‍/ ഒല- ഊബര്‍ ഡ്രൈവര്‍മാര്‍, കച്ചവടക്കാര്‍, സാധാരണ ജനങ്ങള്‍ തുടങ്ങിയവര്‍ നേരിടുന്ന പ്രതിസന്ധികള്‍ ഉയര്‍ത്തികാട്ടിയാവും കോണ്‍ഗ്രസ് ക്യാംപയിന്‍ സംഘടിപ്പിക്കുന്നത്. കൊവിഡിനിടെയുള്ള ഇന്ധനവില വര്‍ധനവ് ജനങ്ങളെ കൊള്ളയടിക്കുന്ന നടപടിയാണെന്ന് രാജ്യസഭാംഗവും എഐസിസി ജനറല്‍ സെക്രട്ടറിയുമായ കെസി വേണുഗോപാല്‍ പറഞ്ഞു.

കെസി വേണുഗോപാല്‍

കെസി വേണുഗോപാല്‍

മുമ്പൊരിക്കലും ഉണ്ടാകാത്ത വിധത്തിലുള്ള, തീര്‍ത്തും വിവേക ശൂന്യമായ ഈ നടപടിയില്‍ കടുത്ത പ്രതിഷേധമുയരുമെന്നും ജനങ്ങളെ കൊള്ളയടിക്കുന്ന നടപടിയായി കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ വിലയിരുത്തപ്പെടുമെന്നും രാജ്യവ്യാപക പ്രതിഷേധത്തിലൂടെ സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുന്ന അമിത ഭാരത്തെ ഉയര്‍ത്തിക്കാട്ടുമെന്നും കെസി വേണുഗോപാല്‍ കൂട്ടി ചേര്‍ത്തു.

 പ്രക്ഷോഭങ്ങള്‍

പ്രക്ഷോഭങ്ങള്‍

ഇന്ധന വില വര്‍ധനവിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധിക്കുന്നകിന് പുറമെ താലൂക്ക്, ബ്ലോക്ക് അടിസ്ഥാനത്തില്‍ വലിയ പ്രക്ഷോഭങ്ങള്‍ വരും ദിവസങ്ങളില്‍ സംഘടിപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. തുടര്‍ച്ചയായ ഇരുപത്തൊന്ന് ദിവസത്തിന് ശേഷം ഇന്ന് മാത്രമാണ് ഇന്ധനവില വര്‍ധിക്കാത്തത്.

എക്സൈസ് തിരുവ

എക്സൈസ് തിരുവ

കേന്ദ്രസര്‍ക്കാര്‍ എക്സൈസ് തിരുവ കൂട്ടിയതാണ് ഇന്ധന വില വര്‍ധനവിന് കാരണമായി പറയുന്നത്. എന്നാല്‍ രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഗണ്യമായി കുറയുന്ന സാഹചര്യത്തില്‍ അടുത്തയാഴ്ച്ച മുതല്‍ ഇന്ധന വില കുറഞ്ഞേക്കാം. എന്നാല്‍ ആഗോള വിപണിയില്‍ ഇന്ധന വില കുത്തനെ കുറഞ്ഞ് സാഹചര്യത്തിലാണ് ഇന്ത്യന്‍ വിപണിയില്‍ വില ഉയരുന്നത്. ഇത് വലിയ പ്രതിഷേധങ്ങള്‍ക്ക് വഴി വെക്കുകയാണ്.

ചരക്ക് നീക്കത്തെ ബാധിക്കും

ചരക്ക് നീക്കത്തെ ബാധിക്കും

ഡീസല്‍ വില കുത്തനെ ഉയരുന്നത് ചരക്ക് നീക്കത്തെ ബാധിക്കും. ലോക്ക്ഡൗണ്‍ കാലമായതിനാല്‍ തന്നെ ഇന്ധന വില വര്‍ധനവിനൊപ്പം യാത്രക്കാരുടെ എണ്ണത്തിലുള്ള വലിയ കുറവും പൊതുഗതാഗത മേഖലയെ കൂടുതല്‍ നഷ്ടത്തിലാക്കും. ലോക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ഉണ്ടായ നഷ്ടം നികത്താനും വരും ദിവസങ്ങളില്‍ ഇന്ധന വില കമ്പനികള്‍ കുത്തനെ ഉയര്‍ത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്.

കമല്‍നാഥ്

കമല്‍നാഥ്

ഇന്ധനവില വര്‍ധനവിനെതിരെ മധ്യപ്രദേശില്‍ കമല്‍നാഥിന്റെ നേതൃത്വത്തില്‍ വലിയ പ്രതിഷേധം അരങ്ങേറിയിരുന്നു.

പെട്രോളും ഡീസലും എല്ലാ രാത്രിയിലും വാങ്ങി, രാവിലെ വിറ്റാല്‍ 60 പൈസ ലാഭം നേടാം. അതുകൊണ്ട് ആത്മനിര്‍ഭരമടയാമെന്ന് കോണ്‍ഗ്രസ് നേതാവ് ജിത്തു പട്വാരി പരിഹസിച്ചു. സൈക്കിള്‍ ചവിട്ടി ഇന്ധന വിലവര്‍ധനവിനെതിരെ പ്രതിഷേധിച്ചവരെ ഒന്നും ഇപ്പോള്‍ കാണാനില്ലെന്നും കമല്‍നാഥ് പരിഹസിച്ചു.

English summary
Petrol-Diesel Fuel Price Hike: Congress Hold Nationalwide Protest Tomorrow
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X