രാജ്യത്ത് പെട്രോള്‍ , ഡീസല്‍ വില കുറച്ചു
ദില്ലി: തുടര്‍ച്ചയായ വര്‍ധനയ്ക്കുശേഷം രാജ്യത്തെ പെട്രോള്‍, ഡീസല്‍ വില കുറച്ചു. പെട്രോളിന് 2.25 പൈസയും ഡീസലിന് 42 പൈസയുമാണ് കുറച്ചത്. പുതുക്കിയ നിരക്കുകള്‍ വെള്ളിയാഴ്ച അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. ഇതോടെ ഒരു ലിറ്റര്‍ പെട്രോളില്‍ ദില്ലിയില്‍ 60.26ഐസയും ഡീസലിന് 53.86 പൈസയുമായിരിക്കും.
എണ്ണക്കമ്പനികള്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് ഇന്ധനവില കുറക്കാനുള്ള തീരുമാനമുണ്ടായിരിക്കുന്നത്. ചെന്നൈയിലാണ് പെട്രോളിന് ഏറ്റവും വിലക്കുറവ്. 59.75 ആണ് ചെന്നൈയിലെ വില. ഏറ്റവും ഉയര്‍ന്ന നിരക്ക് 64.86 രൂപ മുംബൈയിലാണ്. ജൂണ്‍ ഒന്നിന് പെട്രോള്‍ വില 2.58ഉം ഡീസല്‍ വില 2.26 ഉം വര്‍ധിപ്പിച്ചിരുന്നു.

കഴിഞ്ഞ നാലു തവണയായി പെട്രോളിന് 4.52ഉം ഡീസലിന് 7.72ഉം രൂപ വര്‍ധിച്ചിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില താഴുമ്പോഴും ഇന്ത്യന്‍ എണ്ണക്കമ്പനികള്‍ എണ്ണവില താഴ്ത്താന്‍ മടിക്കുന്നത് ഏറെ വിമര്‍ശനത്തിന് വഴിവെച്ചിരുന്നു. രാജ്യത്തെ വികസനത്തിനുവേണ്ടിയാണ് എണ്ണവിലയിലൂടെ ലഭിക്കുന്ന നികുതി ഉപയോഗിക്കുന്നതെന്നാണ് സര്‍ക്കാര്‍ വാദം.












Click it and Unblock the Notifications