പെട്രോളിനും ഡീസലിനും വീണ്ടും വില കൂടി! തുടർച്ചയായ ഏഴാം ദിവസവും വില വർദ്ധിപ്പിച്ച് എണ്ണക്കമ്പനികൾ...
തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന്റെ വില 80.35 രൂപയായും, ഡീസലിന്റെ വില 73.34 രൂപയായും ഉയർന്നു.
ദില്ലി/തിരുവനന്തപുരം: തുടർച്ചയായ ഏഴാം ദിവസവും രാജ്യത്തെ ഇന്ധനവില കൂടി. പെട്രോളിന് 34 പൈസയും ഡീസലിന് 28 പൈസയുമാണ് ഞായറാഴ്ച കൂടിയത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന്റെ വില 80.35 രൂപയായും, ഡീസലിന്റെ വില 73.34 രൂപയായും ഉയർന്നു.

കർണാടക നിയമസഭ തിരഞ്ഞെടുപ്പിന് പിന്നാലെയാണ് എണ്ണക്കമ്പനികൾ ഓരോദിവസവും വില വർദ്ധനവ് നടപ്പിലാക്കിയത്. തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് വോട്ടെടുപ്പിന് തൊട്ടുമുൻപുള്ള 19 ദിവസങ്ങളിൽ എണ്ണവില വർദ്ധിപ്പിച്ചിരുന്നില്ല. വോട്ടെടുപ്പ് ദിവസം വരെ വില വർദ്ധിപ്പിക്കരുതെന്ന് കേന്ദ്ര സർക്കാർ രഹസ്യ നിർദേശം നൽകിയതിനെ തുടർന്നായിരുന്നു വിലയിൽ മാറ്റം വരുത്താതിരുന്നത്. എന്നാൽ വോട്ടെടുപ്പ് അവസാനിച്ചതിന് പിറ്റേദിവസം മുതൽ എണ്ണവിലയിൽ മാറ്റംവന്നു.
അന്താരാഷ്ട്ര വിപണിയിലെ ക്രൂഡോയിൽ വില വർദ്ധന, ഡോളറുമായുള്ള വിനിമയത്തിൽ രൂപയ്ക്കുണ്ടായ ഇടിവ് എന്നിവയാണ് എണ്ണ വില വർദ്ധിപ്പിക്കാനുള്ള കാരണങ്ങളായി പറയുന്നത്. ഞായറാഴ്ചയും എണ്ണവില വർദ്ധിച്ചതോടെ സംസ്ഥാന ചരിത്രത്തിൽ പെട്രോളിന് ഏറ്റവും ഉയർന്ന വിലയെത്തി. കഴിഞ്ഞദിവസമാണ് സംസ്ഥാനത്ത് ആദ്യമായി പെട്രോൾ വില 80 കടന്നത്. ദിനംപ്രതി എണ്ണവില കുതിച്ചുയരുന്നതിനാൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ എക്സൈസ് തീരുവ കുറയ്ക്കണമെന്ന ആവശ്യവും ശക്തമാണ്.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications