Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്യത്തെ പെട്രോള്‍-ഡീസല്‍ വില 19 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍; ഇന്നും വര്‍ധനവ്

കൊച്ചി: തുടര്‍ച്ചയായ പന്ത്രണ്ടാം ദിനവും ഇന്ധനവിലയില്‍ വന്‍വര്‍ധനവ്. ഇന്ന് പെട്രോളിന് 53 പൈസയും ഡീസലിന് 60 പൈസയും വര്‍ധിപ്പിച്ചു. പന്ത്രണ്ട് ദിവസം കൊണ്ട് പെട്രോളിന് 6.57 രൂപയും ഡീസലിന് 6.63 രൂപയുമാണ് വര്‍ധിപ്പിച്ചത്.

Recommended Video

cmsvideo
    Petrol, diesel prices hiked for 12th straight da

    കൊച്ചിയില്‍ ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 77.79 രൂപയാണ് വില. ഒരു ലിറ്റര്‍ ഡീസലിന് 72.37 രൂപയുമാണ്. രാജ്യത്ത് ഇന്ധനവില ഇപ്പോള്‍ 19 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. ജൂണ്‍ 7 മുതലാണ് രാജ്യത്ത് ഇന്ധനവില ഉയരാന്‍ തുടങ്ങിയത്. ഇത് അടുത്ത ആഴ്ച്ചവരെ തുടര്‍ന്നേക്കുമെന്നാണ് എണ്ണ കമ്പനികള്‍ പറയുന്നത്.

    fuel Price

    പ്രതിദിനം പരമാവധി 60 പൈസ വരെ കൂട്ടാനാണ് കമ്പനികളുടെ തീരുമാനം. കേന്ദ്രസര്‍ക്കാര്‍ എക്സൈസ് തിരുവ കൂട്ടിയതാണ് ഇന്ധന വില വര്‍ധനവിന് കാരണമായി പറയുന്നത്. എന്നാല്‍ രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഗണ്യമായി കുറയുന്ന സാഹചര്യത്തില്‍ അടുത്തയാഴ്ച്ച മുതല്‍ ഇന്ധന വില കുറഞ്ഞേക്കാം.

    എന്നാല്‍ ആഗോള വിപണിയില്‍ ഇന്ധന വില കുത്തനെ കുറഞ്ഞ് സാഹചര്യത്തിലാണ് ഇന്ത്യന്‍ വിപണിയില്‍ വില ഉയരുന്നത്. ഇത് വലിയ പ്രതിഷേധങ്ങള്‍ക്ക് വഴി വെക്കുകയാണ്. രാജ്യം മൊത്തം പ്രതിസന്ധിയിലായ വേളയില്‍ നികുതി കൂട്ടിയത് അനീതിയും ക്രൂരതയുമാണെന്ന് പ്രതിപക്ഷം വിമര്‍ശിച്ചു.

    അന്താരാഷ്ട്ര വിപണിയില്‍ 19 മാസം മുന്‍പ് ബാരലിന് 90 ഡോളറായിരുന്നു നിരക്കെങ്കില്‍ നിലവില്‍ ബ്രെന്റ് ക്രൂഡ് ബാരലിന് 45 ഡോളറില്‍ താഴെയാണ് നിരക്ക്. ബുധനാഴ്ച്ച ഡീസലിന് 57 പൈസയും പെട്രോളിന് 55 പൈസയുമാണ് കൂടിയത്. 11 ദിവസത്തിനിടെ പെട്രോളിന് കൂടിയത് 6 രൂപ 03 പൈസയും ഡീസലിന് കൂടിയത് 6 രൂപ 03 പൈസയുമാണ്.

    ഡീസല്‍ വില കുത്തനെ ഉയരുന്നത് ചരക്ക് നീക്കത്തെ ബാധിക്കും. ലോക്ക്ഡൗണ്‍ കാലമായതിനാല്‍ തന്നെ ഇന്ധന വില വര്‍ധനവിനൊപ്പം യാത്രക്കാരുടെ എണ്ണത്തിലുള്ള വലിയ കുറവും പൊതുഗതാഗത മേഖലയെ കൂടുതല്‍ നഷ്ടത്തിലാക്കും. ലോക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ഉണ്ടായ നഷ്ടം നികത്താനും വരും ദിവസങ്ങളില്‍ ഇന്ധന വില കമ്പനികള്‍ കുത്തനെ ഉയര്‍ത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+