കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പതിനൊന്നാം ദിനവും ഇന്ധനവിലയില്‍ വര്‍ധനവ്; അടുത്തയാഴ്ച്ച വരെ തുടര്‍ന്നേക്കാം; പ്രതിഷേധം

  • By News Desk
Google Oneindia Malayalam News

ദില്ലി: രാജ്യത്ത് ഇന്നും ഇന്ധന വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. തുടര്‍ച്ചയായ പതിനൊന്നാം ദിനമാണ് ഇന്ധന വില ഉയരുന്നത്. ഡീസലിന് 57 പൈസയും പെട്രോളിന് 55 പൈസയുമാണ് കൂടിയത്. 11 ദിവസത്തിനിടെ പെട്രോളിന് കൂടിയത് 6 രൂപ 03 പൈസയും ഡീസലിന് കൂടിയത് 6 രൂപ 03 പൈസയുമാണ്.

ഈ മാസം ഏഴ് മുതല്‍ എല്ലാ ദിവസവും പെട്രോള്‍-ഡീസല്‍ വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് അടുത്ത ആഴ്ച്ചവരെ തുടര്‍ന്നേക്കുമെന്നാണ് എണ്ണ കമ്പനികള്‍ പറയുന്നത്.

petrol

Recommended Video

cmsvideo
പൊള്ളുന്ന ഇന്ധനവില; പത്താം ദിവസവും ഇന്ധന വില വര്‍ധിപ്പിച്ചു | Oneindia Malayalam

പ്രതിദിനം പരമാവധി 60 പൈസ വരെ കൂട്ടാനാണ് കമ്പനികളുടെ തീരുമാനം. കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് തിരുവ കൂട്ടിയതാണ് ഇന്ധന വില വര്‍ധനവിന് കാരണമായി പറയുന്നത്. എന്നാല്‍ രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഗണ്യമായി കുറയുന്ന സാഹചര്യത്തില്‍ അടുത്തയാഴ്ച്ച മുതല്‍ ഇന്ധന വില കുറഞ്ഞേക്കാം.

എന്നാല്‍ ആഗോള വിപണിയില്‍ ഇന്ധന വില കുത്തനെ കുറഞ്ഞ് സാഹചര്യത്തിലാണ് ഇന്ത്യന്‍ വിപണിയില്‍ വില ഉയരുന്നത്. ഇത് വലിയ പ്രതിഷേധങ്ങള്‍ക്ക് വഴി വെക്കുകയാണ്. രാജ്യം മൊത്തം പ്രതിസന്ധിയിലായ വേളയില്‍ നികുതി കൂട്ടിയത് അനീതിയും ക്രൂരതയുമാണെന്ന് പ്രതിപക്ഷം വിമര്‍ശിച്ചു.

ക്രൂഡ് ഓയിലിന്റെ വില കുത്തനെ കുറഞ്ഞിരിക്കുകയാണ്. ജനങ്ങള്‍ക്ക് അതിന്റെ ഗുണം ലഭിക്കണം. എന്നാല്‍ സര്‍ക്കാര്‍ ചെയ്തത് നികുതി വര്‍ധിപ്പിക്കുകയാണ്. വീണ്ടും വീണ്ടും നികുതി ഉയര്‍ത്തുകയാണ് സര്‍ക്കാര്‍. എല്ലാ നേട്ടങ്ങളും സര്‍ക്കാരിന് മാത്രമാക്കുന്ന നീക്കമാണ് നടക്കുന്നതെന്നും കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാഗാന്ധി കുറ്റപ്പെടുത്തിയിരുന്നു.

ചൊവ്വാഴ്ച്ച ഡീസലിന് 54 പൈസയും പെട്രോളിന് 47 പൈസയുമാണ് കൂട്ടിയത്. ഡീസല്‍ വില കുത്തനെ ഉയരുന്നത് ചരക്ക് നീക്കത്തെ ബാധിക്കും. ലോക്ക്ഡൗണ്‍ കാലമായതിനാല്‍ തന്നെ ഇന്ധന വില വര്‍ധനവിനൊപ്പം യാത്രക്കാരുടെ എണ്ണത്തിലുള്ള വലിയ കുറവും പൊതുഗതാഗത മേഖലയെ കൂടുതല്‍ നഷ്ടത്തിലാക്കും.

ലോക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ഉണ്ടായ നഷ്ടം നികത്താനും വരും ദിവസങ്ങളില്‍ ഇന്ധന വില കമ്പനികള്‍ കുത്തനെ ഉയര്‍ത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്.

20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു; 43 ചൈനീസ് സൈനികരും, അതിര്‍ത്തിയില്‍ ഘോരമായ ഏറ്റുമുട്ടല്‍20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു; 43 ചൈനീസ് സൈനികരും, അതിര്‍ത്തിയില്‍ ഘോരമായ ഏറ്റുമുട്ടല്‍

ഒടുവില്‍ ഇന്ത്യന്‍ സൈന്യം സ്ഥിരീകരിച്ചു; കൊല്ലപ്പെട്ടത് 20 സൈനികര്‍ഒടുവില്‍ ഇന്ത്യന്‍ സൈന്യം സ്ഥിരീകരിച്ചു; കൊല്ലപ്പെട്ടത് 20 സൈനികര്‍

വിഷമമുണ്ട്... അഭിമാനവും... അവന്‍ ജീവന്‍ വെടിഞ്ഞത് രാജ്യത്തിന് വേണ്ടി- മഞ്ജുള പറയുന്നുവിഷമമുണ്ട്... അഭിമാനവും... അവന്‍ ജീവന്‍ വെടിഞ്ഞത് രാജ്യത്തിന് വേണ്ടി- മഞ്ജുള പറയുന്നു

English summary
Fuel Price Hike in Continues 11 th day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X