കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മേരേ പ്യാരേ ദേശ് വാസിയോം... ഇന്ധനവില കൂടി... പെട്രോളിന് 2.21 രൂപയും ഡീസലിന് 1.79രൂപയും കൂടി..

പെട്രോള്‍ ലിറ്ററിന് 2.121 രൂപയും ഡീസലിന് ലിറ്ററിന് 1.79 രൂപയുമാണ് കൂടിയത്.

  • By Muralidharan
Google Oneindia Malayalam News

ദില്ലി: പെട്രോളിനും ഡീസലിനും വില കൂടി. പെട്രോള്‍ ലിറ്ററിന് 2.121 രൂപയും ഡീസലിന് ലിറ്ററിന് 1.79 രൂപയുമാണ് കൂടിയത്. ഇന്ധനവിലയിലെ വര്‍ധനവ് ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയിലിന് വില കൂടിയ സാഹചര്യത്തില്‍ ഇന്ത്യയിലും വില കൂടുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പെട്രോളിന് ലിറ്ററിന് ഏഴ് രൂപ വരെ കൂടിയേക്കുമെന്നായിരുന്നു അഭ്യൂഹങ്ങള്‍.

Read Also: കളിമാറി.. ബിസിസിഐ പ്രസിഡണ്ട് അനുരാഗ് താക്കൂറിന് 7 വര്‍ഷം ജയില്‍? പൂനം മഹാജന്‍ യുവമോര്‍ച്ച തലപ്പത്ത്!

രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വില വര്‍ധിച്ചതിനൊപ്പം രൂപയുടെ മൂല്യം ഇടിയുന്നതും പെട്രോള്‍ വില വര്‍ധനവിന് കാരണമായി. ഒപെക് രാജ്യങ്ങള്‍ എണ്ണ ഉത്പാദനം കുറച്ചതോടെയാണ് അസംസ്‌കൃത എണ്ണയുടെ വില വര്‍ധിച്ചത്. രാജ്യാന്തര വിപണിയില്‍ എണ്ണയുടെ വില ബാരലിന് 55 ഡോളറായി വര്‍ധിച്ചിരിക്കുകയാണ് ഇപ്പോള്‍.

petorl-price-

നോട്ട് നിരോധനത്തിന് പിന്നാലെ രൂപയുടെ മൂല്യം ഇടിയുന്നതും ഇന്ധന വില വര്‍ധനയെ സ്വാധീനിക്കുന്നതാണ്. ഒരു ഡോളറിനെതിരെ 67.83ലാണ് രൂപയുടെ വ്യാപാരം. നവംബര്‍ അഞ്ചിനാണ് അവസാനമായി പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചത്. പെട്രോളിന് 89 പൈസയും ഡീസലിന് 86 പൈസയുമാണ് വര്‍ധിപ്പിച്ചത്. വരുന്ന മൂന്ന് നാല് മാസങ്ങളില്‍ പെട്രോള്‍, ഡീസല്‍ വില വര്‍ധനയ്ക്ക് സാധ്യതയുണ്ടെന്നാണ് നിരീക്ഷകര്‍ പറയുന്നത്.

English summary
Petrol prices were hiked by Rs 2.21 per litre and diesel by Rs 1.79 a litre, excluding state levies with effect from midnight on Friday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X