Get Updates
Get notified of breaking news, exclusive insights, and must-see stories!

രണ്ടാഴ്ചയ്ക്കിടെ 12-ാമത്തെ തവണയും വില കൂട്ടി; ഇന്ധനവില മുകളിലേക്ക് തന്നെ

ന്യൂദല്‍ഹി: ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ്. ഡല്‍ഹിയില്‍ തിങ്കളാഴ്ച പെട്രോളിനും ഡീസലിനും 40 പൈസ വീതം വര്‍ധിപ്പിച്ചു. ഇതോടെ രാജ്യ തലസ്ഥാനത്ത് പെട്രോള്‍ വില 103.41 രൂപയില്‍ നിന്ന് 103.81 രൂപയാകും. ഡീസല്‍ നിരക്ക് ലിറ്ററിന് 94.67 രൂപയില്‍ നിന്ന് 95.07 രൂപയായി ഉയര്‍ന്നതായി സംസ്ഥാന ഇന്ധന ചില്ലറ വ്യാപാരികളുടെ വില വിജ്ഞാപനം വ്യക്തമാക്കുന്നു. രാജ്യത്തുടനീളം നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്, പ്രാദേശിക നികുതിയുടെ ഘടനയനുസരിച്ച് ഓരോ സംസ്ഥാനത്തിനും നിരക്കില്‍ വ്യത്യാസമുണ്ട്. മാര്‍ച്ച് 22 ന് നിരക്ക് പരിഷ്‌കരണത്തില്‍ നാലര മാസത്തെ നീണ്ട ഇടവേള അവസാനിച്ചതിന് ശേഷം ഇത് 12-ാമത്തെ വില വര്‍ദ്ധനവാണ്.

കേരളത്തില്‍ തിങ്കളാഴ്ച മുതല്‍ പെട്രോള്‍ ലിറ്ററിന് 44 പൈസയും ഡീസലിന് 42 പൈസയും കൂട്ടും. ഇതോടെ കൊച്ചിയില്‍ പെട്രോളിന് 113.33 രൂപയും ഡീസലിന് 100.27 രൂപയുമാകും. കോഴിക്കോട് പെട്രോള്‍ 113.63, ഡീസല്‍ 100.58 രൂപയും തിരുവനന്തപുരത്ത് പെട്രോളിന് 115.46 രൂപയും ഡീസലിന് 102.16 രൂപയുമാകും വില. കഴിഞ്ഞ രണ്ട് ആഴ്ചയില്‍ പെട്രോളിന് ലിറ്ററിന് 9.15 രൂപയും ഡീസലിന് 8.84 രൂപയുമാണ് വര്‍ധിച്ചത്.

1

മുംബൈയില്‍ പെട്രോള്‍, ഡീസല്‍ വില യഥാക്രമം 42 പൈസയും 43 പൈസയും ഉയര്‍ന്ന് 118.83 രൂപയായും 103.07 രൂപയായും മാറി. ചെന്നൈയില്‍ പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് 109.34 രൂപയും 99.42 രൂപയുമാണ്. കൊല്‍ക്കത്തയില്‍ പെട്രോളിന് 113.45 രൂപയും (42 പൈസ വര്‍ധിച്ചു) ഡീസലിന് 98.22 രൂപയുമാണ് (40 പൈസ വര്‍ധിച്ചത്). ബെംഗളൂരുവില്‍ ഒരു ലിറ്റര്‍ പെട്രോളിന് 109.41 രൂപയും ഒരു ലിറ്റര്‍ ഡീസലിന് 93.23 രൂപയുമാണ് വില. യുക്രെയ്‌നിലെ റഷ്യന്‍ സൈനിക നടപടികളുടെ പശ്ചാത്തലത്തില്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നത് ഇന്ധനവില വര്‍ധനവിന് കാരണമായി എന്നാണ് എണ്ണക്കമ്പനികള്‍ പറയുന്നത്.

2

രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് വില ഇനിയും വര്‍ധിപ്പിക്കുന്നത്. ഇത് മറ്റ് ഇനങ്ങളുടെ വിലകളേയും ബാധിക്കും. രാജ്യത്തുടനീളമുള്ള ചില്ലറ വില്‍പന വില കുറയ്ക്കുന്നതിനായി കഴിഞ്ഞ വര്‍ഷം നവംബര്‍ 3 ന് കേന്ദ്രം പെട്രോളിന് ലീറ്ററിന് 5 രൂപയും ഡീസലിന് 10 രൂപയും എക്‌സൈസ് തീരുവ കുറച്ചിരുന്നു. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടായിരുന്നു എക്‌സൈസ് തീരുവ കുറച്ചത്.

3

ഇതിനെത്തുടര്‍ന്ന്, ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതിനായി പല സംസ്ഥാന സര്‍ക്കാരുകളും പെട്രോളിന്റെയും ഡീസലിന്റെയും മൂല്യവര്‍ദ്ധിത നികുതി (വാറ്റ്) കുറച്ചിരുന്നു. അതേസമയം നാലരമാസം വില വര്‍ധിപ്പിക്കാത്തതിനാല്‍ എണ്ണക്കമ്പനികള്‍ 'ഡീസല്‍ വില ലിറ്ററിന് 13.1-24.9 രൂപയും പെട്രോള്‍ ലിറ്ററിന് 10.6-22.3 രൂപയും വര്‍ദ്ധിപ്പിക്കേണ്ടതുണ്ടെന്നാണ് കൊട്ടക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസ് പറയുന്നത്. അടിസ്ഥാന ക്രൂഡ് വില ബാരലിന് 100-120 ഡോളറാണ്.

4

ഒരു ബാരല്‍ ക്രൂഡ് ഓയിലിന് ശരാശരി 100 യുഎസ് ഡോളറും ശരാശരി ക്രൂഡ് ഓയില്‍ വില 110 ഡോളറായി ഉയരുകയാണെങ്കില്‍ ലിറ്ററിന് 15-20 രൂപയും വര്‍ധിപ്പിക്കുന്നതിന് റീട്ടെയില്‍ വിലയില്‍ ലിറ്ററിന് 9 മുതല്‍ 12 രൂപ വരെ വര്‍ദ്ധനവ് ആവശ്യമായി വരുമെന്ന് ക്രിസില്‍ റിസര്‍ച്ച് പറയുന്നു. എണ്ണ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഇന്ത്യ 85 ശതമാനം ഇറക്കുമതിയെ ആശ്രയിച്ചിരിക്കുന്നു, അതിനാല്‍ ചില്ലറ വില്‍പ്പന നിരക്കുകള്‍ ആഗോള ചലനത്തിനനുസരിച്ച് ക്രമീകരിക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+