Get Updates
Get notified of breaking news, exclusive insights, and must-see stories!

വീണ്ടും ഇന്ധനവില വര്‍ദ്ധിച്ചു, പൊറുതിമുട്ടി ജനങ്ങള്‍; ദില്ലിയില്‍ പെട്രോളിനെ മറികടന്ന് ഡീസല്‍

ദില്ലി: രാജ്യത്ത് തുടര്‍ച്ചയായ 19ാം ദിവവും ഇന്ധനവില വര്‍ദ്ധിച്ചു. ഡീസലിന് 12 പൈസയും പെട്രോളിന് 16 പൈസയുമാണ് വര്‍ദ്ധിച്ചത്. കഴിഞ്ഞ 19 ദിവസം കൊണ്ട് ഒരു ലിറ്റര്‍ ഡീസലിന് 10 രൂപയും നാല് പൈസയുമാണ് വര്‍ദ്ധിച്ചത്. പെട്രോളിന് കൂടിയത് 8 രൂപയും 68 പൈസയും. കൊച്ചിയിലെ ഏറ്റവും പുതിയ വില ഡീസലിന് 75 രൂപ 84 പൈസയും പെട്രോളിന് 80 രൂപയും 8 പൈസയും ആയി.

Recommended Video

cmsvideo
    Fuel prices hiked for 19th day, diesel remains higher than petrol in Delhi | Oneindia Malayalam
    fuel

    അതേസമയം, കഴിഞ്ഞ ദിവസം ചരിത്രത്തില്‍ ആദ്യമായി ദില്ലിയില്‍ പെട്രോളിനേക്കാള്‍ വില ഡീസലിന് ആയി. തുടര്‍ച്ചയായ 17 ദിവസം ദിവസം ഡീസലിനും പെട്രോളിനും വില ഉയര്‍ന്ന ശേഷം കഴിഞ്ഞ ദിവസം ഡീസലിന് മാത്രം വില ഉയര്‍ന്നിരുന്നു. ഇതോടെയാണ് ഡിസല്‍ വില ദില്ലിയില്‍ പെട്രോളിനെ മറികടന്ന് ഉയര്‍ന്നത്. ഇതോടെ ദില്ലിയില്‍ ഇന്നലെ പെട്രോള്‍ വില 79.76 രൂപയും ഡീസലിന് 79.88 ആവുകയും ചെയ്തു. ഇന്ധനങ്ങളുടെ വാറ്റ് ഉയര്‍ത്തിയതാണ് ഇതിന്റെ പ്രധാന കാരണം. 30ശതമാനമാണ് ദില്ലിയില്‍ വാറ്റ് ഉയര്‍ത്തിയത്. നേരത്തെ പെട്രോളിന് 27 ശതമാനവും ഡീസലിന് 16.75 ശതമാനം എന്നിങ്ങനെയായിരുന്നു ദില്ലിയിലെ വാറ്റ്.

    ജൂണ്‍ 7 മുതലാണ് രാജ്യത്ത് ഇന്ധനവില ഉയരാന്‍ തുടങ്ങിയത്. ഇത് അടുത്ത ആഴ്ച്ചവരെ തുടര്‍ന്നേക്കുമെന്നാണ് എണ്ണ കമ്പനികള്‍ പറയുന്നത്.പ്രതിദിനം പരമാവധി 60 പൈസ വരെ കൂട്ടാനാണ് കമ്പനികളുടെ തീരുമാനം. കേന്ദ്രസര്‍ക്കാര്‍ എക്സൈസ് തിരുവ കൂട്ടിയതാണ് ഇന്ധന വില വര്‍ധനവിന് കാരണമായി പറയുന്നത്. എന്നാല്‍ രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഗണ്യമായി കുറയുന്ന സാഹചര്യത്തില്‍ അടുത്തയാഴ്ച്ച മുതല്‍ ഇന്ധന വില കുറഞ്ഞേക്കാം.

    രാജ്യം മൊത്തം പ്രതിസന്ധിയിലായ വേളയില്‍ നികുതി കൂട്ടിയത് അനീതിയും ക്രൂരതയുമാണെന്നാണ് പ്രതിപക്ഷം വിമര്‍ശിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ 19 മാസം മുന്‍പ് ബാരലിന് 90 ഡോളറായിരുന്നു നിരക്കെങ്കില്‍ നിലവില്‍ ബ്രെന്റ് ക്രൂഡ് ബാരലിന് 45 ഡോളറില്‍ താഴെയാണ് നിരക്ക്. ഡീസല്‍ വില കുത്തനെ ഉയരുന്നത് ചരക്ക് നീക്കത്തെ ബാധിക്കും. ലോക്ക്ഡൗണ്‍ കാലമായതിനാല്‍ തന്നെ ഇന്ധന വില വര്‍ധനവിനൊപ്പം യാത്രക്കാരുടെ എണ്ണത്തിലുള്ള വലിയ കുറവും പൊതുഗതാഗത മേഖലയെ കൂടുതല്‍ നഷ്ടത്തിലാക്കും. ലോക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ഉണ്ടായ നഷ്ടം നികത്താനും വരും ദിവസങ്ങളില്‍ ഇന്ധന വില കമ്പനികള്‍ കുത്തനെ ഉയര്‍ത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+