റെക്കോർഡ് വർധനവിന് താല്‍ക്കാലിക ഇടവേള: രണ്ടാം ദിവസവും ഇന്ധന വിലയില്‍ മാറ്റമില്ല
ദില്ലി: തുടർച്ചയായ വർധനവുകള്‍ക്ക് ശേഷം രാജ്യത്ത് പെട്രോള്‍ - ഡീസല്‍ വിലയില്‍ രണ്ടാം ദിവസവും മാറ്റമില്ലാതെ തുടരുന്നു. ബുധനാഴ്ചയാണ് പെട്രോൾ, ഡീസൽ വില അവസാനമായി ലിറ്ററിന് 80 പൈസ വർധിപ്പിച്ചത്. ഇതോടെ ആകെ 16 ദിവസത്തിനുള്ളിൽ ലിറ്ററിന് 10 രൂപയോളമായിരുന്നു എണ്ണവിലയില്‍ വർധനവുണ്ടായത്. 5 സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെയായിരുന്നു ദീർഘ നാളത്തെ ഇടവേളയ്ക്ക് ശേഷം രാജ്യത്ത് പെട്രോള്‍ - ഡീസല്‍ വില തുടർച്ചയായി വർധിക്കാന്‍ തുടങ്ങിയത്.
സംസ്ഥാനത്തെ ഇന്ധന ചില്ലറ വ്യാപാരികളുടെ വില വിജ്ഞാപനം അനുസരിച്ച് ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 105.41 രൂപയും ഡീസൽ നിരക്ക് 96.67 രൂപയുമാണ്. ഗുരുഗ്രാമിൽ ഒരു ലിറ്റർ പെട്രോളിന് ഒരു ലിറ്റർ ഡീസലിന് 105.86 രൂപയും 97.10 രൂപയുമാണ് ഈടാക്കുന്നത്. രാജ്യത്തുടനീളം നിരക്കുകൾ വർദ്ധിപ്പിച്ചിട്ടുണ്ടെങ്കിലു പ്രാദേശിക നികുതിയുടെ തോത് അനുസരിച്ച് ഓരോ സംസ്ഥാനത്തും വിലയില്‍ വ്യത്യാസമുണ്ട്.

മുംബൈയിൽ ഒരു ലിറ്റർ പെട്രോളിന് യഥാക്രമം 120.51 രൂപയും ഡീസലിന് 104.77 രൂപയുമാണ് വില. ചെന്നൈയിൽ പെട്രോൾ, ഡീസൽ വില ലിറ്ററിന് 110.85 രൂപയും 100.94 രൂപയുമാണെങ്കില്‍ കൊൽക്കത്തയിൽ പെട്രോളിന് 115.12 രൂപയും ഡീസലിന് 99.83 രൂപയുമാണ്. ബെംഗളൂരുവിൽ ഒരു ലിറ്റർ പെട്രോളിന് 111.09 രൂപയും ഒരു ലിറ്റർ ഡീസലിന് 94.79 രൂപയുമാണ് വില. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 117.19 രൂപയും ഒരു ലിറ്റര്‍ ഡീസലിന് 103.95 രൂപയുമാണ് വില.
നാടന്‍ മാത്രമല്ല മോഡേണും ഇവിടെ വഴങ്ങും: അതിംഗംഭീര ഫോട്ടോഷൂട്ടുമായി നവ്യ നായർ
മാർച്ച് 22 ന് നിരക്ക് പരിഷ്കരണത്തിൽ നാലര മാസത്തെ നീണ്ട ഇടവേള അവസാനിച്ചതിന് ശേഷം 17 ദിവസത്തിനുള്ളിൽ വിലയിൽ 14 തവണയാണ് വർധനവുണ്ടായത്. രാജ്യാന്തര വിപണിയിൽ അസംസ്‌കൃത എണ്ണവില കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് വില വർധിപ്പിക്കുന്നത്. തുടർച്ചയായി അഞ്ച് ദിവസത്തേക്ക് പെട്രോൾ, ഡീസൽ വിലകൾ ലിറ്ററിന് 80 പൈസ വീതം വർധിപ്പിച്ചത് 2017 ജൂണിൽ പ്രതിദിന വില പരിഷ്‌കരണം ആരംഭിച്ചതിന് ശേഷമുള്ള അഞ്ച് ദിവസങ്ങളിലെ റെക്കോർഡ് വർദ്ധനവാണ്.
സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ധന ചില്ലറ വിൽപനക്കാരിൽ നിന്ന് ലഭ്യമായ വിലവിവരങ്ങൾ അനുസരിച്ച്, രണ്ടാഴ്ചയ്ക്കുള്ളിൽ ഒരു ലിറ്ററിന് 10 രൂപ കൂട്ടിയതും രണ്ട് ദശാബ്ദത്തിനിടയിലെ സമാന കാലയളവിലെ ഏറ്റവും ഉയർന്ന നിരക്കാണ്. മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, ഒഡീഷ, ഛത്തീസ്ഗഡ്, തെലങ്കാന, മധ്യപ്രദേശ്, ബീഹാർ, ജാർഖണ്ഡ്, തമിഴ്‌നാട്, കേരളം എന്നിവിടങ്ങളിലെ പലയിടത്തും ഡീസൽ വില ദില്ലിയിലേതിനേക്കാള്‍ മുകളിലാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.












Click it and Unblock the Notifications