Get Updates
Get notified of breaking news, exclusive insights, and must-see stories!

തമിഴ്നാട്ടിൽ മാത്രം ഇന്ധനവില കുറഞ്ഞു; ചെന്നൈയിൽ പെട്രോൾ നിരക്ക് വീണ്ടും നൂറിന് താഴേക്ക്

99.47 രൂപയാണ് ചെന്നൈ നഗരത്തിൽ ഇന്ന് പെട്രോൾ വില

ചെന്നൈ: തമിഴ്നാട്ടിൽ ഇന്ന് ഇന്ധനവില കുറഞ്ഞു. വെള്ളിയാഴ്ച സംസ്ഥാന സർക്കാർ ഇന്ധനവിലയിൽ മൂന്ന് രൂപ നികുതി കുറച്ചിരുന്നു. ഇതോടെയാണ് ഓഗസ്റ്റ് 14 മുതൽ തമിഴ്നാട്ടിൽ പുതുക്കിയ ഇന്ധനവില നിലവിൽ വന്നത്. 2021-22 ലെ പുതുക്കിയ ബജറ്റ് നിയമസഭയിൽ അവതരിപ്പിക്കുമ്പോൾ ആഗസ്റ്റ് 13 ന് തമിഴ്‌നാട് ധനമന്ത്രി പളനിവേൽ ത്യാഗ രാജൻ നികുതി വെട്ടിക്കുറവ് പ്രഖ്യാപിച്ചത്.

petrol

സാരിയിൽ ഗ്ലാമറസ് ലുക്കിൽ റിതു മന്ത്ര; ബിഗ് ബോസ് താരത്തിന്റെ ഫോട്ടോഷൂട്ട് വൈറൽ

ഇതോടെ സംസ്ഥാനത്ത് വീണ്ടും പെട്രോൾ വില നൂറിന് താഴെയെത്തി. 99.47 രൂപയാണ് ചെന്നൈ നഗരത്തിൽ ഇന്ന് പെട്രോൾ വില. അതേസമയം രാജ്യത്ത് തുടർച്ചയായ 28-ാം ദിവസവും മാറ്റമില്ലാതെ പെട്രോൾ, ഡീസൽ നിരക്ക്. തുടർച്ചയായ വർധനവിൽ പുതിയ റെക്കോർഡുകൾ പിന്നിട്ട് പെട്രോൾ രാജ്യത്ത് ലിറ്ററിന് 100 രൂപയ്ക്ക് മുകളിലാണ് വിൽക്കുന്നത്. ഡിസൽ വിലയും പിന്നാലെ തന്നെയുണ്ട്. ചിലയിടങ്ങളിൽ ഡീസലിനും 100 രൂപയ്ക്ക് മുകളിലാണ്. വലിയൊരു ഇടവേളയ്ക്ക് ശേഷമാണ് രാജ്യത്ത് ഇത്രയും ദിവസം പെട്രോൾ, ഡീസൽ നിരക്ക് മാറ്റമില്ലാതെ തുടരുന്നത്.

തിരുവനന്തപുരത്ത് പെട്രോളിന് 103.95 രൂപയാണ് ഇപ്പോഴത്തെ വില. കൊച്ചിയിൽ 102.06 രൂപയും കോഴിക്കോട് 102.26 രൂപയുമാണ് ഇന്നത്തെ പെട്രോള്‍ വില. ജൂലൈ 15നാണ് ഡീസൽ വില അവസാനമായി വർധിപ്പിച്ചത്. തിരുവനന്തപുരത്ത് 96.47 രൂപയും കൊച്ചിയിൽ 94.82 രൂപയുമാണ് ഒരു ലിറ്റർ ഡീസലിന്റെ ഇന്നത്തെ വില. കോഴിക്കോട് ഡീസലിന് 95.10 രൂപയുമാണ്. ജൂലൈ 17ന് ആണ് രാജ്യത്ത് അവസാനമായി പെട്രോൾ വർധിപ്പിച്ചത്. 30 പൈസയായിരുന്നു അന്ന് കൂടിയത്.

രാജ്യത്തെ മറ്റ് പ്രധാന നഗരങ്ങളിലെ നിരക്ക് ഇങ്ങനെ,

മുംബൈ:
പെട്രോൾ- 107.83 രൂപ
ഡീസൽ - 97.43 രൂപ
ഡൽഹി:
പെട്രോൾ- 101.84 രൂപ
ഡീസൽ - 89.87 രൂപ
ചെന്നൈ:
പെട്രോൾ- 99.49 രൂപ
ഡീസൽ - 94.39 രൂപ
കൊൽക്കത്ത:
പെട്രോൾ- 102.08 രൂപ
ഡീസൽ - 93.02 രൂപ
ബെംഗളൂരു:
പെട്രോൾ- 105.25 രൂപ
ഡീസൽ - 95.26 രൂപ

ജനുവരി മുതൽ തുടർച്ചയായ ദിവസങ്ങളിൽ വില വർധിച്ച് സർവ്വകാല റെക്കോർഡുകൾ തിരുത്തിക്കൊണ്ടിരുന്നു. എന്നാൽ വിവിധ സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ ഇടക്കാലത്ത് വർധനവ് നിലച്ചിരുന്നു. അതിന് ശേഷം ഇപ്പോഴാണ് വില മാറ്റമില്ലാതെ ഇത്രയും ദിവസം തുടരുന്നത്.ആഗോള വിപണിയിൽ ഇന്ധനവിലയിലുണ്ടായ ഇടിവാണ് നിലവിൽ ഇന്ധനവില രാജ്യത്ത് കൂടാതെ ഇരിക്കാനുള്ള കാരണം. ആഗോള ക്രൂഡ് വില ജൂലൈയിൽ ബാരലിന് 70 ഡോളർ മുതൽ ബാരലിന് 77 ഡോളർ വരെ എത്തിയിരുന്നു. എന്നാൽ പിന്നീട് ഇത് വീണ്ടും 70ന് താഴേക്ക് പതിച്ചു. ഇന്റർകോണ്ടിനെന്റൽ എക്സ്ചേഞ്ചിലെ ബ്രെന്റ് ക്രൂഡ് ഓയിലിന്റെ ഒക്ടോബർ കരാർ ബാരലിന് 70.70 ഡോളറാണ്.

വർദ്ധിച്ചുവരുന്ന കോവിഡ് കേസുകളും ആഗോളതലത്തിൽ വ്യാവസായിക വീണ്ടെടുക്കൽ മന്ദഗതിയിലാക്കിയതും യുഎസ് എണ്ണ ശേഖരം വർദ്ധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ആഗോള വിപണിയിൽ ഇന്ധനവില ഇടിയാൻ കാരണമായത്. അതേസമയം ആഗോള വിപണിയിലെ ഇടിവ് പ്രാദേശിക തലത്തിൽ പ്രതിഫലിക്കുന്നില. നിലവിലുള്ള വില തുടരുകയാണ് എണ്ണ കമ്പനികൾ ചെയ്യുന്നത്.

ഒരോ തവണ ഇന്ധനവില വർധിക്കുമ്പോഴും അതിലൊരു പങ്ക് പോകുന്നത് സർക്കാർ ഖജനാവിലേക്കാണ്. ഇത്തരത്തിൽ ഈ സാമ്പത്തിക വർഷം ആരംഭിച്ച് കഴിഞ്ഞ മൂന്ന് മാസം സംസ്ഥാന സർക്കാരിന്റെ ഇന്ധന നികുതിയിൽ നിന്നുള്ള വരുമാനം ആയിരം കോടി കടന്നിരിക്കുകയാണ്. ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ പെട്രോൾ വിൽപ്പനയിലൂടെ 598.70 കോടിയും ഡീസൽ വിൽപ്പനയിലൂടെ 595.78 കോടി രൂപയുമാണ് സംസ്ഥാന സർക്കാരിന് വരുമാനമായി ലഭിച്ചത്. ആകെ 1194.48 കോടി രൂപ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+