കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അച്ഛേ ദിന്‍ എത്തിത്തുടങ്ങിയോ... പെട്രോള്‍, ഡീസല്‍ വില കുറച്ചു

Google Oneindia Malayalam News

ദില്ലി: മോദി സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത നല്ല ദിനങ്ങളെത്താന്‍ ഇനിയും 25 വര്‍ഷം വേണമെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞതിന്റെ ഓളങ്ങള്‍ അവസാനിച്ചില്ല. എന്നാല്‍ അച്ഛേ ദിന്‍ എത്തിത്തുടങ്ങിയോ എന്ന് ഇപ്പോള്‍ ചിലരെങ്കിലും ചോദിച്ചുതുടങ്ങി.

പെട്രോള്‍, ഡീസല്‍ വില കുത്തനെ കുറച്ചിരിയ്ക്കുന്നു. ലിറ്ററിന് രണ്ട് രൂപ വീതമാണ് രണ്ട് ഇന്ധനങ്ങള്‍ക്കും വില കുറച്ചിരിയ്ക്കുന്നത്. പ്രാദേശിക നികുതികള്‍ ഒഴിവാക്കിയുള്ളതാണ് ഈ വില കുറവ്.

Petrol Price

എന്നാല്‍ ഇത് സര്‍ക്കാരിന്റെ ജനോപകാരപ്രദമായ നടപടിയൊന്നും അല്ലെന്നാണ് ഒരു വിഭാഗത്തിന്റെ വാദം. അന്താരാഷ്ട്ര എണ്ണ വിലയില്‍ ഉണ്ടായ ഇടിവാണ് ഇന്ത്യയിലും വില കുറയ്ക്കാന്‍ കാരണം എന്നാണ് ഇവരുടെ വാദം.

കഴിഞ്ഞ ഏപ്രിലിന് ശേഷം അന്താരാഷ്ട്ര എണ്ണ വില ബാരലിന് 60 ഡോളറില്‍ താഴെ എത്തിയിരിയ്ക്കുകയാണ്. ഇറാന് മേലുള്ള നിരോധനം നീക്കാന്‍ തീരുമാനിച്ചാണ് എണ്ണ വില കുറയാനുള്ള കാരണം. ഇറന്‍ പൂര്‍ണതോതില്‍ എണ്ണ വിപണിയിലേയ്ക്കിറങ്ങുന്നതോടെ എണ്ണവില വീണ്ടും കുറയും എന്നാണ് പ്രതീക്ഷ.

ഈ മാസം തുടക്കത്തിലും എണ്ണവില നേരിയ തോതില്‍ കുറച്ചിരുന്നു. ജൂലായ് 1 ന് പെട്രോളിന്31 പൈസയും ഡീസലിന് 71 പൈസയും ആണ് കുറച്ചിരുന്നത്.

English summary
Petrol and diesel prices were slashed by Rs 2 per litre on Wednesday, following a sharp fall in global oil prices.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X