രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില വര്‍ധിപ്പിച്ചു; ഒരു മാസത്തിനിടെ മൂന്നാം തവണ
പെട്രോള്‍ ലിറ്ററിന് 89 പൈസയും ഡീസലിന് 86 പൈസയും കൂട്ടി
മുംബൈ: ഒരു മാസത്തിനിടെ മൂന്നാം തവണയും രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില വര്‍ധിപ്പിച്ചു. പെട്രോളിന് ലിറ്ററിന് 89 പൈസയും ഡീസലിന് ലിറ്ററിന് 86 പൈസയുമാണ് വര്‍ധിപ്പിച്ചത്. പുതുക്കിയ വില ശനിയാഴ്ച അര്‍ധരാത്രി മുതല്‍ നിലവില്‍ വന്നു. രാജ്യാന്തര വിപണിവിലയും ഡോളറിന്റെ വിനിമയ നിരക്കിലുള്ള വ്യത്യാസവുമാണ് വിലവര്‍ധനയ്ക്കു കാരണമെന്നാണ വിശദീകരണം.

വില വര്‍ധിച്ചതോടെ ദില്ലിയില്‍ പെട്രോള്‍ വില 66.45 രൂപയില്‍ നിന്നും 67.62 ആയി ഉയര്‍ന്നു. ഡീസലിന് 55.38ല്‍ നിന്നും 56.41ഉം ആയി ഉയര്‍ന്നു. രാജ്യാന്തര വിപണിയിലെ എണ്ണവിലയും ഡോളര്‍ കൈമാറ്റ നിരക്കും പരിശോധിച്ച് രണ്ടാഴ്ചയിലൊരിക്കല്‍ എണ്ണക്കമ്പനികള്‍ പെട്രോള്‍, ഡീസല്‍ വില പുതുക്കി നിശ്ചയിക്കുന്നുണ്ട്.
ഒരു മാസത്തിനിടെ ഇത് മൂന്നാം തവണയാണ് പെട്രോള്‍ ഡീസല്‍ വില വര്‍ധിപ്പിക്കുന്നത്. ഒക്ടോബര്‍ നാലിന് പെട്രോളിന് ലിറ്ററിന് 14 പൈസയും ഡീസലിന് 10 പൈസയും വര്‍ധിപ്പിച്ചിരുന്നു. ഒക്ടോബര്‍ 15ന് പെട്രോളിന് 1.34 രൂപയും ഡീസലിന് 2.37 രൂപയും വര്‍ധി്പ്പിച്ചു. രാജ്യാന്തര വിപണിയില്‍ എണ്ണവില ഉയര്‍ന്നതിനെ തുടര്‍ന്നായിരുന്നു വില വര്‍ധനവ്.












Click it and Unblock the Notifications