കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെട്രോള്‍-ഡീസല്‍ വില ഇന്നും കൂടി, മെയ് നാലിന് ശേഷം വര്‍ധന ഒമ്പതാം തവണ

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചു. ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് വില വര്‍ധിപ്പിച്ചത്. പെട്രോളിന് 25 പൈസയും ഡീസലിന് 35 പൈസയുമാണ് വര്‍ധിച്ചത്. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 94.62 രൂപയാണ്. ഡീസലിന് 89.57 രൂപയുമാണ് ഇന്നത്തെ വില. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് രാജ്യത്തെ ഇന്ധന വില ഉയര്‍ന്നത്. അതേസമയം ദില്ലിയില്‍ പെട്രോള്‍ വില 24 പൈസയും ഡീസലിന് 27 പൈസയുമാണ് വര്‍ധിച്ചത്. ദില്ലിയില്‍ 92.58 രൂപയാണ് പെട്രോളിന് വില. ഡീസിന് 83.22 രൂപയായി ഉയര്‍ന്നു.

1

ഔരു വര്‍ഷത്തിനിടെ ഇന്ധന വിലയില്‍ ഇരുപത് രൂപയുടെ വര്‍ധനവാണ് രാജ്യത്ത് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ മെയില്‍ കേരളത്തിലെ പെട്രോള്‍ വില 71 രൂപയായിരുന്നു. മെയ് നാലിന് ശേഷം രാജ്യത്ത് ഒമ്പതാം തവണയാണ് ഇന്ധന വില വര്‍ധിപ്പിക്കുന്നത്. മുംബൈയിലാണ് രാജ്യത്തെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ ഇന്ധന വില്‍ക്കുന്നത്. മുംബൈയില്‍ പെട്രോളിന് 98.88 രൂപയും ഡീസലിന് 90.40 രൂപയുമാണ്.

റഷ്യയുടെ കൊവിഡ് വാക്‌സിന്‍ സ്പുട്‌നിക് ഹൈദരാബാദിലെത്തി: ചിത്രങ്ങള്‍

ചെന്നൈയില്‍ 94.31 രൂപ പെട്രോളിനും ഡീസലിന് 88.07 രൂപയുമാണ്. കൊല്‍ക്കത്തയില്‍ 92.67 രൂപയും ഡീസലിന് 86.06 രൂപയുമാണ്. രാജ്യത്ത് എണ്ണകമ്പനികള്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ വില നിര്‍ണയ അധികാരം നല്‍കിയിരിക്കുന്നത്. അന്താരാഷ്ട്ര മാര്‍ക്കറ്റിലെ വിലയിലെ മാറ്റം അനുസരിച്ചാണ് ഇന്ത്യയിലും വിലയില്‍ മാറ്റം വരിക. തിരഞ്ഞെടുപ്പ് സമയത്ത് സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ഇന്ധന വില വര്‍ധിപ്പിക്കാതിരിക്കാന്‍ കമ്പനികള്‍ ശ്രദ്ധിച്ചിരുന്നു. എന്നാല്‍ മറ്റുള്ള സമയങ്ങളില്‍ എന്തുകൊണ്ട് സാധിക്കുന്നില്ല എന്നും ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. സര്‍ക്കാരിന് ഈ കമ്പനികള്‍ക്ക് മേല്‍ നിയന്ത്രമുണ്ടെന്നായിരുന്നു ഇതോടെ വ്യക്തമായത്.

ഹോട്ട് ആന്റ് ഗ്ലാമറസായി നടി അപ്സര റാണി, ഫോട്ടോകൾ കാണാം

English summary
petrol diesel prices hiked, ninth hike since may 4
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X