കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്താം ദിനവും ഇന്ധന വിലയില്‍ വര്‍ധനവ്; പെട്രോളിനും ഡീസലിനും കൂടിയത് 5 രൂപയിലധികം

  • By News Desk
Google Oneindia Malayalam News

തിരുവനന്തപുരം: തുടര്‍ച്ചയായ പത്താം ദിനവും ഇന്ധനവില കൂട്ടി. ഡീസലിന് 54 പൈസയും പെട്രോളിന് 47 പൈസയുമാണ് കൂട്ടിയത്. ഇക്കഴിഞ്ഞ പത്ത് ദിവസത്തിനിടെ പെട്രോളിന് 5 രൂപ 48 പൈസയും ഡീസലിന് 5 രൂപ 51 പൈസയുമാണ് വര്‍ധിപ്പിച്ചത്.

Recommended Video

cmsvideo
പൊള്ളുന്ന ഇന്ധനവില; പത്താം ദിവസവും ഇന്ധന വില വര്‍ധിപ്പിച്ചു | Oneindia Malayalam

കൊച്ചി നഗരത്തില്‍ ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 76.99 രൂപയും ഡീസലിന് 71.29 രൂപയും നല്‍കണം. ഡീസല്‍ വില കുത്തനെ ഉയരുന്നത് ചരക്ക് നീക്കത്തെ ബാധിക്കും. ലോക്ക്ഡൗണ്‍ കാലമായതിനാല്‍ തന്നെ ഇന്ധന വില വര്‍ധനവിനൊപ്പം യാത്രക്കാരുടെ എണ്ണത്തിലുള്ള വലിയ കുറവും പൊതുഗതാഗത മേഖലയെ കൂടുതല്‍ നഷ്ടത്തിലാക്കും.

fuel

ഇന്നലെ പെട്രോളിന്റെ വില ലിറ്ററിന് 46 പൈസയും ഡീസലിന് ലിറ്ററിന് 59 പൈസയുമാണ് ഉയര്‍ന്നത്. പെട്രോളിന് 5.10 രൂപയും ഡീസലിന് 4.95 രൂപയുമാണ് ഈ ഒന്‍പത് ദിവസത്തില്‍ ഉയര്‍ന്നത്. ഇ വര്‍ധനവ് അടുത്തയാഴ്ച്ച വരെ തുടര്‍ന്നേക്കുമന്നാണ് റിപ്പോര്‍ട്ട്. പ്രതിദിനം പരമാവധി 60 പൈസ വരെ ലിറ്ററിന് കൂട്ടാനാണ് കമ്പനികളുടെ തീരുമാനം.

2018 ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ ക്രൂഡ് ഓയില്‍ നിരക്ക് റെക്കോര്‍ഡ് ഉയരത്തില്‍ ആയിരിക്കുമ്പോഴായിരുന്നു നേരത്തേ ഇത്തരത്തിലുള്ള വലിയ വില വര്‍ധനവ് ഉണ്ടായിരുന്നത്. എന്നാല്‍ നിലവില്‍ അന്താരാഷ്ട്ര വിപണയില്‍ അസംസ്‌കൃത എണ്ണയുടെ വില കുത്തനെ ഇടിയുമ്പോഴാണ് ഈ വിലക്കയറ്റം. ലോക്ക് ഡൗണിന് ശേഷം കഴിഞ്ഞ ദിവസാണ് രാജ്യത്തെ എണ്ണ കമ്പനികള്‍ നിരക്ക് ഉയര്‍ത്താന്‍ തിരുമാനിച്ചത്.

ലോക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ഉണ്ടായ നഷ്ടം നികത്താന്‍ വരും ദിവസങ്ങളിലും ഇന്ധന വില കമ്പനികള്‍ കുത്തനെ ഉയര്‍ത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്. അതേസമയം അടുത്ത ഒരുമാസത്തേക്ക് കൂടി എണ്ണ ഉത്പാദനം വെട്ടിച്ചുരുക്കാനാണ് എണ്ണ ഉത്പാദന രാജ്യങ്ങളുടെ സംഘടനയായ ഒപെകും റഷ്യയും തിരുമാനിച്ചിരിക്കുന്നത്.

ഇന്ധന വില വര്‍ധനവിനെതിരെ സിപിഎം ഇന്ന് പിരതിഷേധ ദിനം ആചരിക്കും. രണ്ട് ലക്ഷം കേന്ദ്രങ്ങളിലായാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. തീരുവനന്തപുരത്ത് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നടക്കുന്ന പ്രധാന പരിപാടിയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അടക്കമുളഴ്‌ള നേതാക്കള്‍ പങ്കെടുക്കും. രാവിലെ 11 മുതല്‍ 12 വരെയാണ് സമരം സംഘടിപ്പിക്കുന്നത്.

അതേസമയം കോണ്‍ഗ്രസും പ്രതിഷേധവുമായി രംഗത്തുണ്ട്. വിലവര്‍ധനയ്‌ക്കെതിരെ കേരള ജനത ഒറ്റക്കെട്ടായിപ്രതിഷേധിക്കണമെന്ന് എകെ ആന്റണി പറഞ്ഞു.

സക്കീര്‍ ഹുസൈന്‍ ഔട്ട്; ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി സിപിഎം നടപടി, വിവാദങ്ങള്‍ തിരിച്ചടിസക്കീര്‍ ഹുസൈന്‍ ഔട്ട്; ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി സിപിഎം നടപടി, വിവാദങ്ങള്‍ തിരിച്ചടി

സുശാന്ത് രജ്പുതിന്റെ മരണത്തിന് പിന്നില്‍ പ്രഫഷണല്‍ പോര്? അന്വേഷണം പുതിയ ദിശയില്‍സുശാന്ത് രജ്പുതിന്റെ മരണത്തിന് പിന്നില്‍ പ്രഫഷണല്‍ പോര്? അന്വേഷണം പുതിയ ദിശയില്‍

ഇന്ത്യന്‍ ഉദ്യോഗസ്ഥരെ കണ്ടെത്തി; പാകിസ്താന്‍ പോലീസ് കസ്റ്റഡിയില്‍, ശരീരത്തില്‍ മുറിവുകള്‍ഇന്ത്യന്‍ ഉദ്യോഗസ്ഥരെ കണ്ടെത്തി; പാകിസ്താന്‍ പോലീസ് കസ്റ്റഡിയില്‍, ശരീരത്തില്‍ മുറിവുകള്‍

English summary
Petrol, diesel prices hiked on Tenth consecutive day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X