കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വോട്ടെടുപ്പ് കഴിഞ്ഞു; ഇന്ധന വില കൂടി

Google Oneindia Malayalam News

ദില്ലി: കേരളത്തിലും തമിഴ്‌നാട്ടിലും വോട്ടെടുപ്പ് കഴിഞ്ഞതോടെ ഡീസലിനും പെട്രോളിനും വില കൂട്ടി. ഡീസലിന് 1.26 രൂപയും പെട്രോളിന് 83 പൈസയും കൂടി. വില വര്‍ധന പ്രാബല്യത്തിലാണ്. ഏപ്രില്‍ 16ന് പെട്രോള്‍ ലിറ്റര്‍ 74 പൈസയും ഡീസലിന് ഒന്നര രൂപയും കുറച്ചതിന് ശേഷം പെട്രോള്‍- ഡീസല്‍ വില വര്‍ധിപ്പിക്കുന്നത് തുടര്‍ച്ചയായ രണ്ടാം തവണയാണ്.

ഈ മാസം തുടക്കത്തില്‍ പെട്രോളിന് ലിറ്ററിന് 1.06 രൂപയും ഡീസലിന് 2.94 രൂപയും വില വര്‍ധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും വില കൂട്ടിയത്. രാജ്യാന്തര വിപണിയില്‍ ക്രൂഡോയലിന്റെ വിലയിലുണ്ടായ വര്‍ധനവും ഡോളര്‍-രൂപ വിനമയ നിരക്കില്‍ വന്ന വ്യത്യാസവുമാണ് വില വര്‍ധിപ്പിക്കാന്‍ കാരണമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പ്രസ്താവനയില്‍ അറിയിച്ചു.

Fuel Price

നിലവില്‍ ബാരലിന് 48 ഡോളറാണ് ക്രൂഡ് ഓയില്‍ വില. രണ്ട് വര്‍ഷം മുമ്പ് ഇത് 120 ഡോളറായിരുന്നു. അന്ന് ഇന്ത്യയില്‍ 73 രൂപയായിരുന്നു പെട്രോളിന്റെ വില. എന്നാല്‍ ഇപ്പോള്‍ 68 രൂപയോളം കേരളത്തില്‍ പെട്രോളിന് വില നല്‍ണം. ഇന്ധനവില ഇടിഞ്ഞപ്പോള്‍ അതിനു അനുപാതികമായി ഉപഭോക്താക്കള്‍ക്ക് നേട്ടെമുണ്ടായിരുന്നില്ല. എന്നാല്‍ വില കൂടുമ്പോള്‍ കമ്പനികള്‍ വില ആനുപാതികമായി കൂട്ടുകയും ചെയ്യുകയാണ്.

English summary
Petrol diesel prices hiked second time this month
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X