രാജ്യത്ത് ഇന്ധനവില വീണ്ടും കുറഞ്ഞു, പെട്രോളിന് കുറഞ്ഞത് 22 പൈസ, പുതിയ വിലവിവരങ്ങൾ ഇങ്ങനെ
മുംബൈ: രാജ്യത്ത് പ്രധാന നഗരങ്ങളില്‍ ഇന്ധനവിലയില്‍ നേരിയ കുറവ്. പെട്രോള്‍ വിലയില്‍ 19 മുതല്‍ 22 പൈസയും ഡീസല്‍ വിലയില്‍ 21 മുതല്‍ 23 പൈസയുമാണ് കുറച്ചത്. പുതിയ വില പുറത്തുവന്നതോടെ കൊച്ചിയില്‍ പെട്രോളിന് 90 രൂപ 83 പൈസയാണ് ഇന്നത്തെ വില. ഡീസലിന് 85 രൂപയും 35 പൈസയുമാണ് ഇന്നത്തെ വില.
കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍ തൃശൂരില്‍ നടത്തിയ റോഡ് ഷോ, ചിത്രങ്ങള്‍ കാണാം

ദില്ലിയില്‍ പെട്രോള്‍ വില 22 പൈസ കുറഞ്ഞ് ലിറ്ററിന് 90.56 രൂപയായി. തിങ്കളാഴ്ച ഇത് 90.78 രൂപയായിരുന്നു. ഡീസലിന് 23 പൈസ കുറഞ്ഞ് ലിറ്ററിന് 80.87 രൂപയായി. ഇന്നലത്തെ വില 81.10 രൂപയായിരുന്നു. തിങ്കളാഴ്ച വിലയേക്കാള്‍ 21 പൈസ കുറഞ്ഞതിന് ശേഷം മുംബൈയിലെ ജനങ്ങള്‍ ഒരു ലിറ്റര്‍ പെട്രോളിന് 96.98 രൂപ നല്‍കണം. ഒരു ലിറ്റര്‍ ഡീസലിന് 24 പൈസ കുറഞ്ഞ് 87.96 രൂപയായി. ഇന്നലത്തെ വില ലിറ്ററിന് 88.20 രൂപയായിരുന്നു.
കൊല്‍ക്കത്തയില്‍ പെട്രോളിന്റെവില 21 പൈസ കുറഞ്ഞ് ലിറ്ററിന് 90.77 രൂപയായി. തിങ്കളാഴ്ച രേഖപ്പെടുത്തിയത് 90.98 രൂപയായിരുന്നു. ഡീസലിന് ലിറ്ററിന് 83.75 രൂപയായി, തിങ്കളാഴ്ച വിലയേക്കാള്‍ 23 പൈസ കുറവാണ്.












Click it and Unblock the Notifications