Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദിയെ അകറ്റിയത് നന്നായി; പെട്രോള്‍-ഡീസല്‍ വില കുറച്ചേക്കും, എണ്ണ കമ്പനികള്‍ ലാഭത്തിലേക്ക്

ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുറച്ചേക്കും. എണ്ണ കമ്പനികള്‍ക്ക് നഷ്ടം നികത്താന്‍ കഴിഞ്ഞ സാഹചര്യത്തിലാണിത്. വൈകാതെ വില കുറയ്ക്കുന്ന പ്രഖ്യാപനമുണ്ടാകുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. പാദവാര്‍ഷിക കണക്കില്‍ എണ്ണ കമ്പനികള്‍ ലാഭത്തിലേക്ക് വരികയാണ്.

ആഗോള വിപണിയില്‍ എണ്ണവില കുത്തനെ കുറഞ്ഞ വേളയിലും നേരത്തെ രാജ്യത്ത് വില കുറയ്ക്കാന്‍ കമ്പനികള്‍ തയ്യാറായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ സാഹചര്യം മാറി. അതേസമയം, സൗദി അറേബ്യയുടെ പുതിയ തീരുമാനം ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയാകാന്‍ സാധ്യതയില്ല എന്നാണ് ഉദ്യോഗസ്ഥരുടെ പ്രതികരണം. കാരണം ഇന്ത്യ ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

fuel-price

ജൂലൈ മുതല്‍ എണ്ണ ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കാന്‍ സൗദി അറേബ്യ തീരുമാനിച്ചിട്ടുണ്ട്. ഓരോ ദിവസവും 10 ലക്ഷം ബാരല്‍ എണ്ണ ഉല്‍പ്പാദനം കുറയ്ക്കുമെന്നാണ് സൗദി അറിയിച്ചത്. എന്നാല്‍ മറ്റു എണ്ണ രാജ്യങ്ങള്‍ വെട്ടിക്കുറയ്ക്കുന്നില്ല. അതുകൊണ്ടുതന്നെ ഇന്ത്യയ്ക്ക് ആശങ്കയ്ക്ക് വകയില്ല. റഷ്യയില്‍ നിന്നാണ് ഇന്ത്യ ഏറ്റവും കൂടുതല്‍ എണ്ണ വാങ്ങുന്നത്.

നേരത്തെ സൗദി അറേബ്യയായിരുന്നു ഇന്ത്യ എണ്ണ വാങ്ങുന്ന രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്ത്. പിന്നീട് ഈ സ്ഥാനത്തേക്ക് ഇറാഖ് എത്തി. ആറ് മാസത്തിലധികമായി കാര്യങ്ങള്‍ വീണ്ടും മാറിയിട്ടുണ്ട്. റഷ്യയെ ആണ് ഇന്ത്യ എണ്ണയ്ക്ക് വേണ്ടി കൂടുതല്‍ ആശ്രയിക്കുന്നത്. കാരണം റഷ്യ വില കുറച്ചാണ് എണ്ണ നല്‍കുന്നത്. കുറഞ്ഞ വിലയ്ക്ക് എണ്ണ കിട്ടുന്നതിനാല്‍ സൗദിയെയും ഇറാഖിനെയും ഇന്ത്യ അല്‍പ്പം അകറ്റി നിര്‍ത്തിയിട്ടുണ്ട്.

ഗുണമേന്മയുള്ള എണ്ണ സൗദി അറേബ്യയുടേതാണ്. റഷ്യന്‍ എണ്ണ വാങ്ങുമ്പോള്‍ ചരക്കുകടത്ത് കൂലി കൂടുതലുമാണ്. എന്നാല്‍ റഷ്യ വലിയ അളവില്‍ വില കുറയ്ക്കാന്‍ തയ്യാറായതാണ് ഇന്ത്യ മാറിചിന്തിക്കാന്‍ കാരണം. സൗദി അറേബ്യയും ഇറാഖും നല്‍കുന്നതിനേക്കാള്‍ കൂടുതല്‍ എണ്ണ ഇന്ത്യ റഷ്യയില്‍ നിന്ന് മാത്രം ഇറക്കുമതി ചെയ്യുന്നു എന്നാണ് പുതിയ കണക്ക്.

അതുകൊണ്ടുതന്നെ സൗദി അറേബ്യ എണ്ണ ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കുന്നത് ഇന്ത്യയെ ബാധിക്കില്ല എന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. ആഗോള വിപണിയില്‍ എണ്ണവില കുറവാണ്. ഈ വില തുടരുന്നത് നഷ്ടമാകുമെന്ന് സൗദി ഭയപ്പെടുന്നു. തുടര്‍ന്ന് വില ഉയര്‍ത്താന്‍ വേണ്ടിയാണ് അവര്‍ ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കുന്നത്. ജൂലൈ മുതല്‍ ഉല്‍പ്പാദനത്തില്‍ കുറവ് വരുത്താനാണ് സൗദിയുടെ തീരുമാനം.

റഷ്യയുടെ എണ്ണ വലിയ അളവില്‍ വാങ്ങാന്‍ തുടങ്ങിയതോടെ ഇന്ത്യന്‍ സംഭരണ കേന്ദ്രങ്ങള്‍ നിറഞ്ഞിട്ടുണ്ട്. മാത്രമല്ല, ഇന്ത്യ എണ്ണ കയറ്റുമതി ചെയ്യുന്നു എന്ന വാര്‍ത്തകളും വന്നിരുന്നു. യൂറോപ്യന്‍ രാജ്യങ്ങളിലേക്കാണ് ഇന്ത്യ എണ്ണ കയറ്റുമതി ചെയ്യുന്നതത്രെ. ഈ സാഹചര്യത്തില്‍കൂടിയാണ് രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുറയ്ക്കാന്‍ ആലോചിക്കുന്നത്.

ആഗോള വിപണിയില്‍ വില കുറഞ്ഞിട്ടും നേരത്തെ ഇന്ത്യയില്‍ എണ്ണവില കുറച്ചിരുന്നില്ല. നേരത്തെയുണ്ടായ നഷ്ടം നികത്തണം എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കമ്പനികളുടെ നടപടി. എന്നാല്‍ ഇപ്പോള്‍ നഷ്ടം നികത്തിയിരിക്കുന്നു. മാത്രമല്ല, മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, തെലങ്കാന സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പും തൊട്ടുപിന്നാലെ ലോക്‌സഭാ തിരഞ്ഞെടുപ്പും വരികയാണ്. ഇതും വില കുറയ്ക്കാന്‍ കാരണമാകുമെന്നാണ് വിലയിരുത്തല്‍.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+