കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്ത് പെട്രോൾ വിലയിൽ വീണ്ടും വർധനവ്.. മുംബൈയിൽ 90ലേക്ക്.. വിലയിൽ മാറ്റമില്ലാതെ ഡീസൽ

Google Oneindia Malayalam News

ദില്ലി: പെട്രോള്‍ വിലയില്‍ ഇന്നും വര്‍ധനവ്. ആറ് പൈസയാണ് ഇന്ന് പെട്രോള്‍ വിലയിലുണ്ടായ വര്‍ധനവ്. അതേസമയം തുടര്‍ച്ചയായ രണ്ടാം ദിവസവും ഡീസല്‍ വില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരത്ത് ഇന്ന് പെട്രോള്‍ ലിറ്ററിന് 85.58 രൂപയാണ് വില. കൊച്ചിയില്‍ 84.09 രൂപയും കോഴിക്കോട് 84.46 രൂപയുമാണ് ഇന്നത്തെ പെട്രോള്‍ വില. അതേസമയം ഡീസലിന് തിരുവനന്തപുരത്ത് 79.07 രൂപയും കൊച്ചിയില്‍ 77.57 രൂപയും കോഴിക്കോട് 77.93 രൂപയുമാണ് വില.

എന്തൊക്കെ കോലാഹലങ്ങൾ! നടിക്കും നടനും സന്തോഷ ജീവിതം, കാവ്യയെ പ്രസവിക്കാൻ വിടൂ എന്ന് എംഎൽഎ!എന്തൊക്കെ കോലാഹലങ്ങൾ! നടിക്കും നടനും സന്തോഷ ജീവിതം, കാവ്യയെ പ്രസവിക്കാൻ വിടൂ എന്ന് എംഎൽഎ!

ദില്ലി, മുംബൈ, കൊല്‍ക്കത്ത അടക്കമുള്ള പ്രധാന നഗരങ്ങളിലെല്ലാം പെട്രോള്‍ വില 6 പൈസ ഉയര്‍ന്നപ്പോള്‍ ചെന്നൈയില്‍ 7 പൈസയുടെ വര്‍ധനവാണ് ഉണ്ടായത്. ദില്ലിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 82.22 രൂപയാണ്.

FUEL

മുംബൈയില്‍ പെട്രോള്‍ വില തൊണ്ണൂറിനോട് അടുത്ത് കൊണ്ടിരിക്കുകയാണ്. 89.60 രൂപയാണ് മുംബൈയിലെ ഇന്നത്തെ പെട്രോള്‍ വില. കൊല്‍ക്കത്തയില്‍ 84.07 രൂപയും ചെന്നൈയില്‍ 85.48 രൂപയുമാണ് ഇന്ന് പെട്രോളിനുള്ളത്. ഡീസല്‍ വില ദില്ലിയില്‍ 73.87 രൂപയായി തുടരുന്നു. മുംബൈയില്‍ 78.42 രൂപയാണ് ഒരു ലിറ്റര്‍ ഡീസലിന് വിലയെങ്കില്‍ ചെന്നൈയിലത് 78.10രൂപയും കൊല്‍ക്കത്തയില്‍ 75.72 രൂപയുമാണ്.

ക്രൂഡ് ഓയിലിന് വില വര്‍ധിച്ചതും ഉയര്‍ന്ന എക്‌സൈസ് നികുതിയുമാണ് ഇന്ധന വില ഉയരാനുള്ള കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇന്ധന വില കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍ നടത്താത്തിന് എതിരെ വലിയ പ്രതിഷേധം ഉയരുന്നുണ്ട്. അതിനിടെ രാജസ്ഥാനും കര്‍ണാടകയും അടക്കം ചുരുക്കം ചില സംസ്ഥാനങ്ങള്‍ ഇന്ധന വിയില്‍ കുറവ് വരുത്തിയിട്ടുണ്ട്.

English summary
Petrol Prices Rise Today, Diesel Rates Remain Stable
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X