കുതിച്ചുയര്‍ന്ന് ഇന്ധന വില; തുടര്‍ച്ചയായ നാലാം ദിവസവും പെട്രോളിനും ഡിസലിനും വില വര്‍ദ്ധിപ്പിച്ചു
കൊച്ചി: രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ തുടര്‍ച്ചയായ നാലാം ദിവസവും ഇന്ധനവിലയില്‍ വര്‍ദ്ധന. പെട്രോളിന് ലിറ്ററിന് 28 പൈസയും ഡീസലിന് 33 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് ഡീസലിന് 87.90 രൂപയും പെട്രോളിന് 93.25 രൂപയുമായി.

കൊച്ചിയില്‍ പെട്രോളിന് 91.37 രൂപയും ഡീസലിന് 86.14 രൂപയുമായി. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പിന് പിന്നാലെ ഇത് നാലാമത്തെ വര്‍ദ്ധനയാണ്. കൊവിഡ് രണ്ടാം തരംഗം ഇന്ത്യയില്‍ ശക്തമാകുന്നതിനിടെ ഇന്ധനവില വര്‍ദ്ധന പൊതുജനങ്ങള്‍ക്ക് വലിയ തിരിച്ചടിയാണ് നല്‍കുന്നത്.












Click it and Unblock the Notifications