കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബജറ്റ് അവതരണം കഴിഞ്ഞു; ഇന്ധനവില കൂടി

  • By Aswathi
Google Oneindia Malayalam News

ദില്ലി: കേന്ദ്ര പൊതു ബജറ്റ് അവതരിപ്പിച്ചതിന് തൊട്ടുപിന്നാലെ രാജ്യത്ത് ഇന്ധന വില വര്‍ദ്ധന. പെട്രോളിയം ലിറ്ററിന് മൂന്ന് രൂപ 18 പൈസയും ഡീസലിന് ലിറ്ററിന് മൂന്ന് രൂപ ഒമ്പത് പൈസയുമാണ് ഉയര്‍ന്നത്. പുതുക്കിയ വില വര്‍ധനവ് അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വന്നു.

രാജ്യാന്തര വിപണിയില്‍ ക്രൂഡോയിലിന്റെ വില ഉയര്‍ന്നതാണ് രാജ്യത്തും ഇന്ധനവില ഉയരാന്‍ കാരണമായത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ ബാരലിന് 2.53 ഡോളറാണ് ഉയര്‍ന്നത്. ഡോളറിനെതിരെ രൂപയുടെ മൂല്യം ചെറിയ തോതില്‍ ഇടിഞ്ഞതും വില കൂടലിന് കാരണമായി. സംസ്ഥാനത്ത് ലിറ്ററിന് ഏകദേശം നാല് രൂപ വര്‍ദ്ധനവുണ്ടാവുമെന്നാണ് സൂചന.

petrol-pump

അന്താരാഷ്ട്ര വില കൂടിയതിനെ തുടര്‍ന്ന് ഫെബ്രുവരി 15ന് പെട്രോള്‍ ഡീസല്‍ വില യഥാക്രമം 18 പൈസയും 61 പൈസയും കൂട്ടിയിരുന്നു. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ്, ഒക്ടോബര്‍ മാസങ്ങള്‍ മുതല്‍ പത്തും ആറും തവണ തുടര്‍ച്ചയായി വില കുറച്ചതിന് ശേഷമാണ് അന്ന് കൂട്ടിയത്.

എക്‌സൈസ് തീരുവയില്‍ മാറ്റമൊന്നും ഈ ബജറ്റില്‍ വരുത്തിയിരുന്നില്ല. പെട്രോള്‍ ഉത്പന്നങ്ങളുടെ മേല്‍ ചുമത്തുന്ന റോഡ് സൈസ് രണ്ട് ശതമാനത്തില്‍ നിന്ന് നാല് ശതമാനയി ബജറ്റില്‍ ഉയര്‍ത്തി. മൂന്ന് ശതമാനം വരുന്ന വിദ്യാഭ്യാസ സൈസ്സും സെക്കന്ററി- ഹയര്‍ സെക്കന്ററി സൈസ്സും ഒഴിവാക്കി. എക്‌സൈസ് തീരുവ പുനക്രമീകരിച്ചുവെങ്കിലും തീരുവയില്‍ മാറ്റമില്ലെന്ന് ബജറ്റില്‍ വ്യക്തമാക്കിയിരുന്നു.

English summary
Fuel retailers raised petrol and diesel prices sharply on Saturday, the second increase in two weeks to align domestic prices with international trends and currency exchange rate.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X