വിദേശ പര്യടനം കഴിഞ്ഞ് മോദി ജി തിരിച്ചെത്തി!! പെട്രോള്‍, ഡീസല്‍ വില വീണ്ടും കൂട്ടി!!
ദില്ലി: പെട്രോള്‍, ഡീസല്‍ വില വീണ്ടും കൂട്ടി. പെട്രോളിന് 2.19 രൂപയും ഡീസലിന് 98 പൈസയുമാണ് വിലകൂട്ടിയത്. പുതിക്കിയ വില തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ നിലവില്‍ വരുമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ അറിയിച്ചു.
അന്താരാഷ്ട്ര പെട്രോളിയം വിലയും ഡോളറുമായുള്ള രൂപയുടെ വിനിമയനിരക്കും പരിഗണിക്കുമ്പോള്‍ വിലവര്‍ധന അനിവാര്യമാണെന്നാണ് പെട്രോളിയം കമ്പനികളുടെ വിശദീകരണം.

പുതുക്കിയ നിരക്ക് പ്രകാരം പെട്രോള്‍ ലിറ്ററിന് ദില്ലി- 61.87, കൊല്‍ക്കത്ത-65.48, മുംബൈ-67.96, ചെന്നൈ-61.32 രൂപയുമാണ് നിരക്ക്. ഡീസല്‍ ലിറ്ററിന് ദില്ലി- 49.31, കൊല്‍ക്കത്ത-51.58, മുംബൈ, ചെന്നൈ- 50.09 രൂപ എന്നിങ്ങനെയാണ് നിരക്ക്.
മാര്‍ച്ച് 17 നായിരുന്നു അവസാനമായി വില കൂട്ടിയത്. പെട്രോള്‍ ലിറ്ററിന് 3.07 പൈസയും ഡീസല്‍ ലിറ്ററിന് 1.90 പൈസയുമാണ് കൂട്ടിയിരുന്നത്.












Click it and Unblock the Notifications