കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെട്രോള്‍, ഡീസല്‍ വില കുത്തനെ കൂട്ടി, ഓണാഘോഷത്തിന് ചെലവേറും

  • By Desk
Google Oneindia Malayalam News

ദില്ലി: രാജ്യത്തെ പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധനവ് വരുത്താന്‍ എണ്ണക്കമ്പനികള്‍ തീരുമാനിച്ചു. പെട്രോളിന് 3.38 രൂപയും ഡീസലിന് 2.67 രൂപയും കൂട്ടാനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് പിടിഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

Petrol Price Hike

ആഗോള വിപണിയില്‍ ക്രൂഡോയിലിന്റെ വിലയിലുണ്ടായ വില വ്യത്യാസമാണ് വര്‍ധനവിന് കാരണം. വര്‍ദ്ധിച്ച വില ബുധനാഴ്ച അര്‍ദ്ധരാത്രി മുതല്‍ ഈടാക്കി തുടങ്ങും. കഴിഞ്ഞ രണ്ടു മാസത്തിനിടയില്‍ നാലു തവണ വില കുറച്ചിരുന്നു.

ഓണം ആഘോഷിക്കാനൊരുങ്ങുന്ന കേരളത്തിനായിരിക്കും ഈ തീരുമാനം ഏറ്റവും കൂടുതല്‍ തിരിച്ചടിയാവുക. പച്ചക്കറി, അരി അടക്കമുള്ള അവശ്യവസ്തുക്കള്‍ക്ക് വില കൂടുമെന്നുറപ്പാണ്.

English summary
State-run Indian Oil Corp (IOC) on Wednesday announced an increase in the prices of transport fuels petrol by Rs 3.38 a litre and of diesel by Rs 2.67 per litre effective from midnight -- both at Delhi, with corresponding increase in other states.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X