കരണത്തടിച്ച 17കാരിയുടെ മേല്‍ പെട്രോളൊഴിച്ചു

സ്‌കൂള്‍ വിട്ട് സ്വകാര്യ ബസ്സില്‍ വീട്ടിലേക്ക് വരികയായിരുന്ന പ്ലസ് ടു വിദ്യാര്‍ഥിനിയാണ് യുവാക്കളുടെ ആക്രമണത്തിന് ഇരയായത്. ബസ്സില്‍ കേറിയ സമയം മുതല്‍ക്ക് തന്നെ ചെറുപ്പക്കാര്‍ പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ തുടങ്ങിയിരുന്നത്രെ. സഹികെട്ടപ്പോള്‍ പെണ്‍കുട്ടി തിരിഞ്ഞുനിന്ന് കൂട്ടത്തില്‍ ഒരുത്തന്റെ ചെകിട്ടത്ത് ഒന്ന് പൊട്ടിച്ചു.
ഇതില്‍ കുപിതരായാണ് മൂന്നംഗസംഘം പെണ്‍കുട്ടിയുടെ മേല്‍ പെട്രോളൊഴിച്ചത്. ബസ് മുറാദ്‌നഗറില്‍ എത്തിയപ്പോഴായിരുന്നു ഇത്. യുവാക്കളില്‍ ഒരാളുടെ കയ്യില്‍ ഉണ്ടായിരുന്ന ഒരു കുപ്പി പെട്രോള്‍ പെണ്‍കുട്ടിയുടെ ദേഹത്തേക്ക് ഒഴിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു.
സംഗതി ഇത്രയുമായതോടെ യാത്രക്കാര്‍ ഇടപെട്ടു. ചെറുപ്പക്കാര്‍ മൂന്നിനെയും പിടിച്ചുനിര്‍ത്തി സാമാന്യം നന്നായി കൈകാര്യം ചെയ്യുകയും ചെയ്തു. പോലീസിനെ വിളിച്ചുവരുത്തി അക്രമികളില്‍ ഒരാളെ കയ്യോടെ ഏല്‍പിച്ചു. എന്നാല്‍ ബഹളത്തിനിടെ ആള്‍ക്കൂട്ടത്തിന്റെ കണ്ണുവെട്ടിച്ച് രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടിരുന്നു. ഇവര്‍ക്ക് വേണ്ടി തിരച്ചില്‍ ആരംഭിച്ചതായി പോലീസ് പറഞ്ഞു.












Click it and Unblock the Notifications