കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെട്രോളിന് വീണ്ടും വില കൂടി; ആഹ്ലാദം പ്രകടിപ്പിച്ച് ബിജെപി കേന്ദ്ര നേതൃത്വം!! നല്ല വാര്‍ത്ത

  • By Ashif
Google Oneindia Malayalam News

Recommended Video

cmsvideo
വില 100 രൂപയിലെത്തുമെന്നു ചന്ദ്രബാബു നായിഡു | Oneindia Malayalam

ദില്ലി: പെട്രോളിനനും ഡീസലിനും വില ക്രമാതീതമായി ഉയരവെ രാജ്യം ആശങ്കയിലാണ്. വില പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യം പല കോണുകളില്‍ നിന്നും ഉയര്‍ന്നു കഴിഞ്ഞു. സൗദിയിലേയും അന്താരാഷ്ട്ര വിപണിയിലെയും സാഹചര്യം ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസര്‍ക്കാര്‍ ഇതിനെ പ്രതിരോധിക്കുന്നത്. എന്നാല്‍ അന്താരാഷ്ട്ര വിപണിയില്‍ വില താരതമ്യേന കുറവായിട്ടും രാജ്യത്ത് വില ഓരോ ദിവസവും ഉയരുന്നത് എങ്ങനെ എന്നതാണ് ഉയരുന്ന ചോദ്യം. ഈ സാഹചര്യത്തിലാണ് ചൊവ്വാഴ്ചയും എണ്ണവില ഉയര്‍ന്നത്. സന്തോഷമുള്ള വാര്‍ത്തയാണെന്ന് ബിജെപി കേന്ദ്രനേതൃത്വം പ്രതികരിച്ചു... വിവരങ്ങള്‍ ഇങ്ങനെ...

ചൊവ്വാഴ്ചയും വര്‍ധിച്ചു

ചൊവ്വാഴ്ചയും വര്‍ധിച്ചു

ചൊവ്വാഴ്ചയും എണ്ണവില ഉയര്‍ന്നു. പെട്രോള്‍ ലിറ്ററിന് 16 പൈസയും ഡീസല്‍ ലിറ്ററിന് 19 പൈസയുമാണ് ഉയര്‍ന്നത്. വില ഉയര്‍ന്നുവെന്നത് നല്ല വാര്‍ത്തയാണെന്ന് ബിജെപി ദേശീയ വക്താവ് നളിന്‍ കോലി പ്രതികരിച്ചു. എന്താണ് ഇങ്ങനെ പ്രതികരിക്കാന്‍ കാരണമെന്നും അദ്ദേഹം വിശദമാക്കി.

പെട്രോള്‍ ലിറ്ററിന് 86.72 രൂപ

പെട്രോള്‍ ലിറ്ററിന് 86.72 രൂപ

മുംബൈയില്‍ പെട്രോള്‍ ലിറ്ററിന് 86.72 രൂപയാണ് ചൊവ്വാഴ്ചയുള്ള വില. ഡീസലിന് 75.74 രൂപയും. രാജ്യത്തെ ഉയര്‍ന്ന വില മുംബൈയിലാണ്. ഇനിയും വിലയ ഉയരുമെന്നാണ് കരുതുന്നത്. അന്താരഷ്ട്ര വിപണിയില്‍ വന്‍തോതിലുള്ള ഏറ്റക്കുറച്ചിലുകള്‍ ഇല്ലാതിരിക്കുമ്പോഴാണ് ക്രമാതീതമായ ഇന്ത്യയിലെ വര്‍ധന.

സന്തോഷമുള്ള വാര്‍ത്ത

സന്തോഷമുള്ള വാര്‍ത്ത

എണ്ണവില ഉയരുന്നത് സന്തോഷമുള്ള വാര്‍ത്തയാണെന്ന് ബിജെപി നേതാവ് നളിന്‍ കോലി പ്രതികരിച്ചു. സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ വരുമാനം ഇതുവഴി കിട്ടും. വാറ്റിലൂടെ സംസ്ഥാനങ്ങള്‍ക്ക് സാമ്പത്തിക ഭദ്രത ഉറപ്പാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറയുന്നു.

കേന്ദ്രസര്‍ക്കാരിനും

കേന്ദ്രസര്‍ക്കാരിനും

കേന്ദ്രസര്‍ക്കാരിനും സന്തോഷിക്കാന്‍ വക നല്‍കുന്നുണ്ട്. എക്‌സൈസ് ഡ്യൂട്ടി വഴി കേന്ദ്രത്തിനും വരുമാനം കിട്ടും. എന്നാല്‍ സംസ്ഥാനങ്ങള്‍ക്കാണ് കൂടുതല്‍ വരുമാനം ലഭിക്കുക. പെട്രോള്‍ ജിഎസ്ടിക്ക് പരിധിയില്‍ കൊണ്ടുവരണമെന്നും നളിന്‍ കോലി ആവശ്യപ്പെട്ടു.

നികുതി കുറയ്ക്കില്ല

നികുതി കുറയ്ക്കില്ല

രൂപയ്ക്ക് മൂല്യം കുറഞ്ഞതാണ് എണ്ണവില വര്‍ധിക്കാന്‍ ഒരു കാരണം പറയുന്നത്. എന്നാല്‍ ആഗോള വിപണിയില്‍ ക്രൂഡ് ഓയിലിന് കാര്യമായ വില വര്‍ധനവുണ്ടായിട്ടില്ല. സാധാരണയുണ്ടാകുന്ന നേരിയ വ്യതിയാനം മാത്രമാണ് ആഗോള വിപണയില്‍ രേഖപ്പെടുത്തുന്നത്. പക്ഷേ, കേന്ദ്രസര്‍ക്കാര്‍ വില കുറയ്ക്കാന്‍ ശക്തമായ ഇടപെടല്‍ നടത്തേണ്ടതുണ്ട്. നികുതി കുറയ്ക്കാന്‍ തയ്യാറല്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.

കേരളത്തിന്റെ അവസ്ഥ

കേരളത്തിന്റെ അവസ്ഥ

കേരളം പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന വേളയിലാണ് എണ്ണവില വര്‍ധന. മാത്രമല്ല പാചകവാതക വിലയും വര്‍ധിപ്പിച്ചിട്ടുണ്ട്. ഡീസല്‍ വില ക്രമാതീതമായി വര്‍ധിക്കുന്നത് കനത്ത തിരിച്ചടിയാണ്. അവശ്യസാധനങ്ങളുടെ വില കുതിച്ചുയരാന്‍ ഇടയാക്കും.

വകുപ്പ് മന്ത്രി പറയുന്നു

വകുപ്പ് മന്ത്രി പറയുന്നു

എന്നാല്‍ ഈ ഘട്ടത്തില്‍ ബിജെപി ദേശീയ വക്താവ് സന്തോഷം പ്രകടിപ്പിച്ചതാണ് വ്യക്തമാകാത്തത്. സര്‍ക്കാരിന് നികുതി വരുമാനം കൂടുതല്‍ കിട്ടുമെന്നാണ് അദ്ദേഹം പറയുന്നത്. എന്നാല്‍ ജനങ്ങള്‍ നേരിടുന്ന പ്രതിസന്ധിയെ കുറിച്ച് അദ്ദേഹം പ്രതികരിച്ചില്ല. ആഗോള വിപണയില്‍ വില കൂടിയതും രൂപ മൂല്യം ഇടിഞ്ഞതുമാണ് പ്രശ്‌നമെന്ന് എണ്ണ വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറയുന്നു.

എങ്ങോട്ടാണ് പോകുന്നത്

എങ്ങോട്ടാണ് പോകുന്നത്

എങ്ങോട്ടാണ് പോകുന്നതെന്ന് ടിഡിപി നേതാവും ആന്ധ്ര മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു ചോദിച്ചു. കേന്ദ്രസര്‍ക്കാരിന്റെ പിടിപ്പുകേടാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇങ്ങനെ പോയാല്‍ അധികം വൈകാതെ തന്നെ എണ്ണവില നൂറിലെത്തുമെന്നും നായിഡു പരിഹസിച്ചു.

മോദിയുടെ തെറ്റായ നയങ്ങള്‍

മോദിയുടെ തെറ്റായ നയങ്ങള്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെറ്റായ നയങ്ങളാണ് സാമ്പത്തിക ഭദ്രത തകരാന്‍ കാരണം. രൂപയുടെ മൂല്യം ഓരോ ദിവസവും ഇടിയുകയാണ്. വരും ദിവസങ്ങളില്‍ തന്നെ എണ്ണ വില 100ലെത്തും. അങ്ങനെ സംഭവിച്ചാല്‍ ആശ്ചര്യപ്പെടേണ്ടതില്ലെന്നും ചന്ദ്രബാബു നായിഡു കുറ്റപ്പെടുത്തി.

എക്കാലത്തെയും കനത്ത ഇടിവ്

എക്കാലത്തെയും കനത്ത ഇടിവ്

രൂപ എക്കാലത്തെയും കനത്ത ഇടിവാണ് രേഖപ്പെടുത്തുന്നത്. ഇങ്ങനെ ഒരു സാഹചര്യം മുമ്പുണ്ടായിട്ടില്ല. കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ സാമ്പത്തിക നയങ്ങളാണ് എല്ലാ പ്രതിസന്ധിക്കും കാരണം. സാമ്പത്തിക അച്ചടക്കം രാജ്യത്തില്ലെന്നും ചന്ദ്രബാബു നായിഡു അഭിപ്രായപ്പെട്ടു.

ബിജെപിയുടെ ശത്രുവാകാന്‍ കാരണം

ബിജെപിയുടെ ശത്രുവാകാന്‍ കാരണം

നേരത്തെ കേന്ദ്ര സര്‍ക്കാരില്‍ അംഗമായിരുന്നു ടിഡിപി. അടുത്തിടെയാണ് സഖ്യം വിട്ടത്. കേന്ദ്രമന്ത്രിസഭയില്‍ ടിഡിപി അംഗങ്ങളുമുണ്ടായിരുന്നു. അവരെ പിന്‍വലിച്ചു. ആന്ധ്രയിലെ മന്ത്രിസഭയിലുണ്ടായിരുന്ന ബിജെപി അംഗങ്ങളെ ബിജെപിയും പിന്‍വലിച്ചു. ആന്ധ്രയ്ക്ക് പ്രത്യേക സംസ്ഥാന പദവി നല്‍കുന്നതുമായി ബന്ധപ്പെട്ടാണ് ഇരുപാര്‍ട്ടികളും തമ്മിലുള്ള ബന്ധം വഷളായത്.

എംഎല്‍എയുടെ ക്രൂരത മണ്ണാര്‍ക്കാട് ഓഫീസില്‍; ഉന്നത പദവിയും പണവും വാഗ്ദാനം, ഫോണിലൂടെയുംഎംഎല്‍എയുടെ ക്രൂരത മണ്ണാര്‍ക്കാട് ഓഫീസില്‍; ഉന്നത പദവിയും പണവും വാഗ്ദാനം, ഫോണിലൂടെയും

English summary
Petrol Price Breaks its Day-Old Record to Hit Rs 86.72, BJP's Nalin Kohli Calls it 'Good News'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X