കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെട്രോളിന് വില കുറഞ്ഞു; ഡീസലിന് 50 പൈസ കൂടി

Google Oneindia Malayalam News

ദില്ലി: രാജ്യത്തെ പെട്രോള്‍ വിലയുടെ കാര്യത്തില്‍ മഹാത്ഭുതങ്ങള്‍ സംഭവിച്ച മാസമാണ് ഒക്ടോബര്‍. രണ്ട് തവണയാണ് ഒക്ടോബറില്‍ പെട്രോളിന് വില കുറഞ്ഞത്. ഏഴ് തവണ കുത്തനെ മുകളിലേക്ക് പോയശേഷമാണ് പെട്രോള്‍ വില താഴേക്ക് പോന്നത്. പെട്രോള്‍ ലിറ്ററിന് 1 രൂപ 15 പൈസയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. പെട്രോളിന് ഉണ്ടായിരിക്കുന്ന ആശ്വാസം പക്ഷേ ഡീസലിനില്ല, ഡീസല്‍ വില പതിവുപോലെ 50 പൈസ മുകളിലേക്ക് തന്നെയാണ്.

രാജ്യാന്തര വിപണിയില്‍ ക്രൂഡോയിലിന് വിലയിടിഞ്ഞതും ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്ക് മെച്ചപ്പെട്ടതുമാണ് പെട്രോളിന് ആശ്വാസമായത്. അതേസമയം മാസം തോറും 50 പൈസ വീതം ഡീസല്‍ വില ഉയരുമെന്ന കരാറിന്റെ അടിസ്ഥാനത്തിലാണ് ഡീസലിന് വില കൂടുന്നത്. സബ്‌സിഡി എടുത്തുകളയുന്നത് വരെ ഈ നില തുടരും.

Petrol Price Hike

തുടര്‍ച്ചയായി ഏഴ് തവണ വില കൂട്ടിയതിന് ശേഷം ഒക്ടോബര്‍ ഒന്നിനാണ് ആദ്യമായി പെട്രോളിന് വില കുറച്ചത്. ലിറ്ററിന് 3 രൂപ 05 പൈസയായിരുന്നു അന്ന് കുറച്ചത്. നാല് മാസം കൊണ്ട് പതിനൊന്ന് രൂപയോളമാണ് പെട്രോളിന് വില കൂടിയത്. നികുതികള്‍ അടക്കം ഇത് ഉപഭോക്താവിന് 13 രൂപയുടെ നഷ്ടമാണ് ഉണ്ടാക്കിയിരുന്നത്.

പുതിയ നിരക്ക് പ്രകാരം ദില്ലിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 71.02 രൂപയായിരിക്കും. മുംബൈയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 79.49 രൂപ ആയിരുന്നത് 78.04 ആയി കുറഞ്ഞു. 56 പൈസ കൂടി ഒരു ലിറ്റര്‍ ഡീസലിന് ദില്ലിയില്‍ 53.10 ആണ് പുതിയ വില. മുംബൈയില്‍ ഇത് 60.08 രൂപയാണ്. രൂപയുടെ മൂല്യം പിടിച്ചുനിന്നാല്‍ പെട്രോളിന് പെട്ടെന്നൊരു വില വര്‍ദ്ധനവ് ഉണ്ടാകില്ല എന്നാണ് വിദഗ്ധരുടെ അഭിപ്രായം.

English summary
Petrol price was cut by Rs 1.15 a litre, the second reduction in rates in a month, while diesel prices were raised by 50 paise per litre.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X