കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെട്രോള്‍ വില പിന്നെയും കുറച്ചു, ലിറ്റിന് ഒരു രൂപ കുറഞ്ഞു

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: പെട്രോള്‍ വില വീണ്ടും കുറച്ചു. ലിറ്ററിന് ഒരു രൂപയാണ് കുറച്ചത്. ഡീസല്‍ വിലയില്‍ കുറവുണ്ടാകാന്‍ ഇനിയും കാത്തിരിക്കേണ്ടി വരും.

പൊതുമേഖല എണ്ണക്കമ്പനികള്‍ ഒക്ടോബര്‍ 1 ന് പെട്രോള്‍ വി 54 പൈസ കുറച്ചിരുന്നു. ഇതിന് പിറകെയാണ് ഇപ്പോള്‍ ഒരു രൂപകൂടി കുറച്ചിരിക്കുന്നത്. വിലക്കുറവ് ഒക്‌ബോര്‍ 14 അര്‍ദ്ധരാത്രി തന്നെ നിലവില്‍ വന്നു.

Petrol Pump

എണ്ണക്കമ്പനികള്‍ ലിറ്ററിന് ഒരു രൂപ കുറച്ചപ്പോള്‍ ഫലത്തില്‍ ഒന്നേകാല്‍ രൂപയോളം കുറവ് വന്നിട്ടുണ്ട്. നികുതിയിലുള്ള കുറവാണിത്. ദില്ലിയില്‍ 1.21 രൂപയാണ് കുറഞ്ഞത്.. കൊല്‍ക്കത്തയില്‍ 1.25 രൂപയും ചെന്നൈയില്‍ 1.28 രൂപയും മുംബൈയില്‍ 1.27 രൂപയും ലിറ്ററിന് കുറഞ്ഞിട്ടുണ്ട്.

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയില്‍ ഉണ്ടായ ഇടിവാണ് പെട്രോള്‍ വില കുറക്കാന്‍ കാരണം. അഞ്ച് വര്‍ഷത്തിനിടെ ഡീസല്‍ വിലയും കുറക്കുമെന്ന് പ്രഖ്യാപനമുണ്ടായിരുന്നു. എന്നാല്‍ അതിന് ഇനിയും കാത്തിരിക്കേണ്ടി വരും.

മഹരാഷ്ട്രയിലും ഹരിയാനയിലും തിരഞ്ഞെടുപ്പ് നടക്കുന്നതിന്റെ തൊട്ട് തലേന്നാണ് പെട്രോള്‍ വില കുറച്ചത്. ഇത് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള നടപടിയാണെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഒക്ടോബര്‍ 15 നായിരുന്നു വില കുറക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

മഹരാഷ്ട്രയിലേയും ഹരിയാനയിലേയും തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷമായിരിക്കും ഡീസല്‍ വില കുറച്ചുകൊണ്ടുള്ള പ്രഖ്യാപനം ഉണ്ടാവുക. ലിറ്ററിന് രണ്ടര രൂപയോളം കുറഞ്ഞേക്കുമെന്നാണ് റിപ്പോര്‍ട്ട്.

English summary
Petrol price cut by Rs 1 a litre
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X