കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്ത് ഇന്ധനവില കുതിച്ചുയരുന്നു; തിങ്കളാഴ്ചയും കൂടി, ദില്ലിയിൽ പെട്രോളിന് 73.91 രൂപയായി!

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് ഇന്ധനവില കുതിച്ചിരുന്നു. പെട്രോളിന് രാജ്യ തലസ്ഥാത്ത് തിങ്കളാഴ്ച 0.29 പൈസ കൂടി. ദില്ലിയിൽ പെട്രോളിന് വില 73.91 രൂപയായി. 73.62 രൂപയായിരുന്നു പെട്രോളിന് ഇതിന് മുമ്പുണ്ടായിരുന്ന വില. സൗദി അറേബ്യയിലെ അരാംകോ എണ്ണക്കമ്പനിയുടെ എണ്ണപ്പാടത്തിനും സംസ്കരണകേന്ദ്രത്തിനുംനേരെ കഴിഞ്ഞയാഴ്ച യെമെനിലെ ഹൂതികൾ നടത്തിയ ആക്രമണത്തെ തുടർന്ന് 15 ശതമാനത്തോളം ഇന്ധനവില വർധിച്ചു.

<br><strong>ഉപതിരഞ്ഞെടുപ്പ്; വട്ടിയൂർക്കാവിൽ വിവി രാജേഷിനും സാധ്യത, ആർഎസിഎസിന് താൽപ്പര്യം യുവനേതാവിനെ, ലിസ്റ്റിൽ കുമ്മനത്തിന്റെ പേരും സജീവം!!</strong>
ഉപതിരഞ്ഞെടുപ്പ്; വട്ടിയൂർക്കാവിൽ വിവി രാജേഷിനും സാധ്യത, ആർഎസിഎസിന് താൽപ്പര്യം യുവനേതാവിനെ, ലിസ്റ്റിൽ കുമ്മനത്തിന്റെ പേരും സജീവം!!

ദില്ലിയിൽ തിങ്കളാഴ്ച 29 പൈസ പെചട്രോളിന് കൂടി. അതേസമയം കഴിഞ്ഞ ദിവസം ഡീസലിന് 66.74 രൂപയായിരുന്നു. ഞായറാഴ്ച പെട്രോൾവില ലിറ്ററിന് 1.59 രൂപയും ഡീസലിന് 1.31 രൂപയും വർധിച്ചിരുന്നു. സൗദി അറേബ്യയിലെ എണ്ണ സംസ്ക്കരണ ശാലയായ ആരാംകോയ്ക് നേരയുണ്ടായ ആക്രമണത്തിന് പിന്നാലെ ഇന്ത്യൽ എണ്ണ വിതരണത്തിൽ തടസ്സങ്ങൾ‌ ഉണ്ടാകില്ലെന്ന് പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാൻ വ്യക്തമാക്കിയിരുന്നു.

എണ്ണ ഉത്പ്പാദനം കുറച്ചു

എണ്ണ ഉത്പ്പാദനം കുറച്ചു

ആക്രമണത്തെത്തുടർന്ന് സൗദി എണ്ണയുത്പാദനം ദിവസം 57 ലക്ഷം വീപ്പയായി കുറച്ചിരുന്നു. ചരിത്രത്തിലെ ഏറ്റവുംവലിയ എണ്ണവിതരണ പ്രതിസന്ധിയാണിതെന്നും ഇതിന്റെ ആഘാതം വർഷങ്ങളോളം വിപണിയെ ബാധിക്കുമെന്നുമായിരുന്നു വിദഗ്ധരുടെ അഭിപ്രായം. ഇന്ധന വിതരണം ഉടൻ പുനഃസ്ഥാപിക്കാനാകുമെന്നാണ് സൗദി അറിയിച്ചിരുന്നത്.

ഇന്ത്യ 83 ശതമാനവും ഇറക്കുമതി ചെയ്യുന്നു

ഇന്ത്യ 83 ശതമാനവും ഇറക്കുമതി ചെയ്യുന്നു

ഇന്ത്യയുടെ രണ്ടാമത്തെ വലിയ എണ്ണ വിതരണക്കാരാണ് സൗദി. 20 ലക്ഷം ടൺ അസംസ്കൃത എണ്ണയും രണ്ടുലക്ഷം ടൺ പാചകവാതകവുമാണ് എല്ലാമാസം ഇന്ത്യ സൗദിയിൽനിന്ന്‌ വാങ്ങുന്നത്. ആവശ്യമായ ഇന്ധനത്തിന്റെ 83 ശതമാനവും ഇന്ത്യ മറ്റ് രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുകയാണ് ചെയ്യുന്നത്. . സെപ്റ്റംബറിലേക്കുള്ള 13 ലക്ഷം ടൺ എണ്ണ ഇന്ത്യക്ക്‌ കിട്ടിക്കഴിഞ്ഞു. ബാക്കി തരാമെന്ന് സൗദി ഉറപ്പുതന്നിട്ടുണ്ടെന്ന് പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ അറിയിച്ചിരുന്നു.

ആഗോള വിപണിയിൽ 5 ശതമാനത്തിന്റെ കുറവ്

ആഗോള വിപണിയിൽ 5 ശതമാനത്തിന്റെ കുറവ്

സെപ്തംബർ 14 മുതലാണ് ഇന്ത്യയിൽ ഇന്ധനവിലയിൽ കാര്യമായ വർധനവുണ്ടായത്. പ്രതിദിനം പെട്രോളിന് ശരാശരി 27 പൈസയുടേയും ഡീസലിന് 23 പൈസയുടേയും വർധനവാണ് കഴിഞ്ഞയാഴ്ച രേഖപ്പെടുത്തിയത്. സൗദിയിലെ പ്രതിസന്ധിയെത്തുടർന്ന് ആഗോളതലത്തിൽ എണ്ണവിതരണത്തിൽ അഞ്ചുശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയിരിക്കയാണ്.

കൂടുതൽ സമയം...

കൂടുതൽ സമയം...

പാചകവാതക വിതരണം പൂർണമായും പുനഃസ്ഥാപിക്കാൻ കൂടുതൽ സമയം സൗദി ചോദിച്ചിട്ടുണ്ടെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ചെയർമാൻ സഞ്ജീവ് സിങ് അറിയിച്ചിരുന്നു. കുറവുള്ളത് ഖത്തറിൽനിന്ന് വാങ്ങാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുടെ ഊർജസുരക്ഷ ഉറപ്പാക്കുമെന്നാണ് സൗദി വാക്ക് ത്നിരിക്കുന്നത്. അതിനായി മറ്റ് എണ്ണയുത്പാദകരുമായിച്ചേർന്ന്‌ പ്രവർത്തിക്കുമെന്നും സൗദി സ്ഥാനപതി ഡോ. സൗദ് ബിൻ മുഹമ്മദ് അൽ സാതി നേരത്തെ വ്യക്തമാക്കിയിരുന്നു.

English summary
Petrol price hike in Delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X