പെട്രോളിനും ഡീസലിനും വില കൂട്ടി ജിയോ-ബിപിയും; പെട്രോളിന് 5 രൂപ കൂട്ടി

നയാരയ്ക്ക് പിന്നാലെ ഇന്ധനവില വര്‍ധിപ്പിച്ച് സ്വകാര്യ ഇന്ധന വിതരണക്കാരായ ജിയോ-ബിപിയും. പെട്രോള്‍ വില ലിറ്ററിന് 5 രൂപയും ഡീസല്‍ വില ലിറ്ററിന് 3 രൂപയും ആണ് വര്‍ധിപ്പിച്ചത്. ഇന്ത്യയിലുടനീളമുള്ള 2304 ജിയോ-ബിപി പമ്പുകളിലും ഈ പുതിയ നിരക്കുകള്‍ ബാധകമാകും. നയാര എനര്‍ജി ഈ മാസം തങ്ങളുടെ 7,000 ഔട്ട്ലെറ്റുകളിലും വില വര്‍ധിപ്പിച്ചതിന് പിന്നാലെയാണ് ജിയോ-ബിപിയും വില കൂട്ടുന്നത്.

അതേസമയം, പൊതുമേഖലാ എണ്ണ വിപണന കമ്പനികള്‍ ഇന്ധന വിലയില്‍ മാറ്റം വരുത്താതെ തുടരുന്നത് പൊതുമേഖലാ-സ്വകാര്യ ഇന്ധന വിതരണക്കാര്‍ തമ്മിലുള്ള വിലയിലെ അന്തരം വര്‍ധിപ്പിക്കുന്നു. അസംസ്‌കൃത എണ്ണയുടെ ഉയര്‍ന്ന വിലയാണ് പെട്രോള്‍, ഡീസല്‍ വില വര്‍ധനവിന് പ്രധാന കാരണം. നിലവില്‍ ബ്രെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 103 ഡോളറിന് മുകളിലാണ്.

Petrol Price Hike

യുഎസ്-ഇറാന്‍ സംഘര്‍ഷം കാരണം, യുഎസ് ഡബ്ല്യുടിഐ ക്രൂഡ്, ബ്രെന്റ് ക്രൂഡ് ഓയില്‍ ഫ്യൂച്ചറുകളുടെ വിലയില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് യഥാക്രമം 51 ശതമാനത്തിന്റെയും 62.5 ശതമാനത്തിന്റെയും വര്‍ധനവുണ്ടായിട്ടുണ്ട്. ഇന്ധന വില പരിഷ്‌കരിക്കാത്തതിന്റെ സാമ്പത്തിക ബാധ്യത ഏറ്റെടുക്കാന്‍ പൊതുമേഖലാ എണ്ണ വിപണന കമ്പനികള്‍ നിര്‍ബന്ധിതരാകുകയാണ്.

'ബ്രെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 104 ഡോളറിന് അടുത്ത് തുടരുന്നത് ഇന്ത്യയുടെ സാമ്പത്തിക സ്ഥിതിയെ സങ്കീര്‍ണമാക്കുന്നു. വിലയിലുണ്ടായ നേരിയ കുറവ് നല്‍കുന്ന ആശ്വാസം പരിമിതപ്പെടുത്തുന്നതിനൊപ്പം പണപ്പെരുപ്പത്തിനുള്ള സാധ്യതയും ഇത് നിലനിര്‍ത്തുന്നു. ഊര്‍ജ്ജത്തിനുള്ള ഉയര്‍ന്ന ചെലവ് തുടരുന്നത് പണനയപരമായ തീരുമാനങ്ങളിലെ വഴക്കം കുറയ്ക്കാനും, എണ്ണവിലയില്‍ വലിയ സ്വാധീനമുള്ള മേഖലകളിലെ ലാഭവിഹിതത്തെ ബാധിക്കാനും ഇടയാക്കിയേക്കാം,' എന്ന് എച്ച്എസ്ടി വെല്‍ത്ത് സ്ഥാപകനും സിഇഒയുമായ ഹരിസെല്‍വന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

എണ്ണ, വാതക വിതരണത്തിലുണ്ടാകുന്ന തടസം എണ്ണവിലയും ഇന്ധനച്ചെലവും ഉയര്‍ന്ന നിലയില്‍ തുടരാന്‍ കാരണമാകും. ഐഒസിഎല്‍, എച്ച്പിസിഎല്‍, ബിപിസിഎല്‍ എന്നിവയുടെ കണക്കുകള്‍ പ്രകാരം, ന്യൂഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 102.12 രൂപയും ഡീസലിന് 95.20 രൂപയുമാണ് വില. കൊല്‍ക്കത്തയില്‍ പെട്രോളിനും ഡീസലിനും യഥാക്രമം ലിറ്ററിന് 113.51 രൂപയും 99.82 രൂപയുമാണ് വില.

മുംബൈയിലും ചെന്നൈയിലും പെട്രോള്‍ വില യഥാക്രമം 111.21 രൂപയും 107.77 രൂപയുമാണ്. ഡീസല്‍ വില യഥാക്രമം 97.83 രൂപയും 99.55 രൂപയുമാണ്. ഭുവനേശ്വറില്‍ ഡീസല്‍ വില 100 രൂപ കടന്ന് ലിറ്ററിന് 100.68 രൂപയിലെത്തിയിരിക്കുന്നു, അതേസമയം പെട്രോള്‍ വില 108.97 രൂപയാണ്. ബംഗളൂരുവില്‍ പെട്രോളിനും ഡീസലിനും യഥാക്രമം 111.68 രൂപയും 99.56 രൂപയുമാണ് വില.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma